| Art | Culture | Tradition |

Tuesday 1 June 2021

പുതുമനയുടെ അരങ്ങാട്ടങ്ങൾ - അരങ്ങിലെ തിടമ്പാട്ടങ്ങൾ

 പുതുമനയുടെ അരങ്ങാട്ടങ്ങൾ -
അരങ്ങിലെ തിടമ്പാട്ടങ്ങൾ 
 


                                                                                - ദിലീപ് മേനോൻ

തിടമ്പ് നൃത്ത കലാപ്രകടനത്തിന്റെ സവ്യസാചിയാണ് പുതുമന  ഗോവിന്ദൻ നമ്പൂതിരി. സമൂഹത്തിന് വേണ്ടി നിർഭയം പ്രവർത്തിക്കുന്ന കലാകാരൻ. അനേകം അരങ്ങാട്ടങ്ങളിലൂടെയും അനവധി പ്രഭാഷണങ്ങളിലൂടെയും അദ്ദേഹത്തിന്റേതു മാത്രമായ ശൈലി. അരങ്ങിലെ പുതുമനയുടെ ഓരോ അടവുകളും സദസ്സിനോട് ഒരുപാട് കാര്യങ്ങൾ പറയുന്നു. നൃത്തപ്രകടന ചാതുര്യത്തിന്റെ മുഴുമ. ആവിഷ്കാരമാധുര്യത്തിന്റെ മുറിയാത്ത ധാര. നർത്തനചാരുതയും വൈഭവവും വാസനയും പുതുമനയുടെ അരങ്ങാട്ടങ്ങളെ ആളുകളിലേക്കടുപ്പിക്കുന്നു. പുതുമനയുടെ ഇടപെടലുകളും നീക്കങ്ങളും ആളുകൾക്ക് ആകർഷകമായ പരസ്പര്യത്തിൽ എത്തിക്കുന്നു. പുതുമനയുടെ ഓരോ തുള്ളിനും വേറൊരു താളമുണ്ട് ഈണമുണ്ട്. ജനങ്ങളെ ഒന്നായി ആടിക്കുന്ന ഒരുമയുടെ ഭാഷയാണ് പുതുമനയുടെ ആനന്ദച്ചുവടുകൾക്ക്. ആളുകളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രം പൊങ്ങിവരുന്നത് അപ്പോളാണ്. ഈ അരങ്ങാട്ടങ്ങൾക്ക് മുന്ഗാമികളുമില്ല പിന്ഗാമികളുമില്ല. അസാധാരണമായ അവതരണം. പുതുമനയുടെ ജനകീയതാളങ്ങൾ. പദതാളങ്ങളുടെ സർഗലാവണ്യം. ലോക കലാപ്രണയിയുടെ മനസ്സിൽ ഒരു ആന്ദോളനം.
Share:

1 comment:

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //