| Art | Culture | Tradition |

  • Thidambu Nritham

    DescriptionThidambu Nritham is a ritual dance performed in Temples of North Malabar. This is one among many rich art traditions of North Malabar. It is mainly performed by Namboothiris, and rarely other Brahmin communities like Shivalli, Karhade and Havyaka.

  • Kathakali

    Kathakali is one of the major forms of classical Indian dance. It is a "story play" genre of art, but one distinguished by the elaborately colorful make-up, costumes and facemasks that the traditionally male actor-dancers wear.

  • Koodiyattam

    DescriptionKoodiyattam, also transliterated as Kutiyattam, is a traditional performing artform in the state of Kerala, India. It is a combination of ancient Sanskrit theatre with elements of Koothu, a Tamil/Malayalam performing art which is as old as Sangam era.

  • Thiruvathirakali

    Thiruvathirakali is a Hindu festival celebrated in the South Indian states of Tamil Nadu and Kerala. Thiruvathirai(Arudhra) in Tamil means "sacred big wave", using which this universe was created by Lord Shiva about 132 trillion years ago.

  • Thayambaka

    Thayambaka or tayambaka is a type of solo chenda performance that developed in the south Indian state of Kerala, in which the main player at the centre improvises rhythmically on the beats of half-a-dozen or a few more chenda and ilathalam players around.

Wednesday 19 August 2020

സാമൂഹികസംയോജനം തിടമ്പ് നൃത്തത്തിലൂടെ

- കെ. ചന്ദ്രിക 

ഉത്തരകേരളത്തിലെ നാടൻ കലകൾക്കും ആഘോഷങ്ങൾക്കും സാംസ്കാരികമായി വലിയ പ്രാധാന്യമുണ്ട്. വർത്തമാനകാലത്തിൽ ഈ കലകളുടെ ഉത്തരവാദിത്വവും സാംസ്കാരികപരവും കലാപരവുമായ സമൂഹത്തിന്റെ ചാലകശക്തിയാകുക എന്നതാണ്. ഉത്തരകേരളത്തിലെ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്രകലയാണ് തിടമ്പ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരി എന്ന തിടമ്പ് നൃത്ത കലാകാരൻ നടത്തിയത് മാനവസമൂഹത്തിന്റെ കണ്ണികളെയെല്ലാം സജീവമായി സംയോജിപ്പിക്കുക എന്ന കർത്തവ്യമാണ്. "നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. അറിവിലൂടെ മോചനം നേടുക" എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. ഗുരുദേവൻ പറഞ്ഞതുപോലെ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം മനുഷ്യസമൂഹത്തെ ഒന്നായി നിലനിർത്താനും അവരുടെ ആത്മവികാസത്തിനു വേണ്ടിയുമാണ്. ഭേദങ്ങളെല്ലാം മനുഷ്യനു മുന്നിൽ അസ്തമിക്കേണ്ടതല്ലേ? എന്ന് ഗോവിന്ദൻ നമ്പൂതിരി ചോദിച്ചിരുന്നു. സമൂഹത്തിനു മുന്നിലെത്തിയ ഈ പുതുവിദ്യ സാംസ്കാരികജീവിതത്തിന്റെ ചലനചക്രത്തെ തിരിച്ച് യോജിക്കുക എന്ന പൗരധർമ്മത്തെ ഓർമ്മിപ്പിക്കുന്നു. എല്ലാവരെയും ഒരുപോലെ കാണാനും എല്ലാ മനുഷ്യർക്കും ഒരുപോലെ നീതി ലഭിക്കാനും ബന്ധങ്ങളെ ദേശീയമായി ഐക്യപ്പെടുത്താനും കേരളത്തിലെ സഹ്യപർവ്വതവും അറബിക്കടലും സാക്ഷിയാക്കി പുതുമന ഗോവിന്ദൻ നമ്പൂതിരി നടത്തിയ സാംസ്കാരികപ്രവർത്തനം ഇന്ന് സമൂഹജീവിതത്തെയാകെ ആലിംഗനം ചെയ്യുന്നു. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം ഇന്ന് സമൂഹത്തിന്റെ താളമാണ്. 
"വിദ്യകൊണ്ട് സ്വതന്ത്രരാവുക" ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ
Share:

Tuesday 18 August 2020

ആത്മസാന്ത്വനമായി തിടമ്പ് നൃത്തം

- കെ. ചന്ദ്രിക 


ഇന്ത്യയിലെ അറിയപ്പെടുന്ന ക്ഷേത്രകലാകാരനും, മലബാറിലെ ക്ഷേത്രങ്ങളിലെ അറിയപ്പെടാത്ത അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തെ അന്തർദ്ദേശീയമായ അതിരുകളോളം കൊണ്ടെത്തിച്ച തിടമ്പ് നൃത്ത കുലപതിയുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. മൂന്നു വയസ്സു മുതൽ അമ്പലത്തിലെ നൃത്തം കണ്ടു തുടങ്ങിയ ഈ കലാകാരന് എന്നെങ്കിലും ഒരു നർത്തകനാകണമെന്ന ആഗ്രഹം കലശലായിരുന്നു. ബാലാവസ്ഥയിൽ തന്നെ അത് സഫലമായെങ്കിലും അറുപതു വർഷത്തോളം ദീർഘിച്ചുനിൽക്കുന്ന ആ മോഹത്തിന് കുറവില്ല ഇന്നും. കേരളത്തിലും, തെക്കൻ കർണ്ണാടകയിലുമുള്ള ക്ഷേത്രമുറ്റങ്ങളിലെല്ലാം തിടമ്പ് നൃത്തം ആടിത്തകർത്തിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. അമ്പലദൈവങ്ങൾ നൃത്തമാടാൻ വിളിച്ചപ്പോൾ കുട്ടിയായ പുതുമന ഗോവിന്ദൻ വിദ്യാലയജീവിതം നിർത്തി. അറുപതാണ്ടോളമുള്ള കലാപരിശീലന - കലാപ്രകടനകാലം തുടങ്ങിയത് അങ്ങനെ. ക്ഷേത്രങ്ങളുടെയും കാവുകളുടെയും പ്രൗഢിയുടെയും കലാപാരമ്പര്യത്തിന്റെയും ആചാരചരിത്രങ്ങളുടെയും അടയാളങ്ങൾ വഹിക്കുന്ന വ്യത്യസ്തഗണത്തിൽപ്പെട്ട തിടമ്പു നൃത്തങ്ങൾ അവതരിപ്പിച്ച ഒരേയൊരു കലാകാരനേയുള്ളൂ, അത് പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. ക്ഷേത്രനിഷ്ഠകളും ചടങ്ങുകളും കീഴ്വഴക്കങ്ങളും തിടമ്പ് നൃത്തത്തിൽ വഴിമാറുന്നതും ഈ കലാകാരനു മുന്നിലാണ്, ഏതുകൊണ്ടെന്നാൽ  ഏഴു നൂറ്റാണ്ടുകൾക്കും പിറകിലെ ആദിമതാളങ്ങളും പ്രാചീനച്ചുവടുകളും തികഞ്ഞ മറ്റൊരു നൃത്തക്കാരനില്ല. 
അമ്പലത്തിലെ തേവരുടെ സൂക്ഷ്മമായ ലക്ഷണങ്ങളൊക്കെ സ്വാഭാവികമായി സന്നിവേശിപ്പിക്കാനും ഇതുപോലെ വേറൊരു നർത്തകൻ ഉണ്ടായിട്ടില്ല. സാധകസമർപ്പണവും അനുഗ്രഹസിദ്ധിയും നർത്തനഭംഗിയും ഒത്തിണങ്ങിയിരുന്ന പഴയ കേരളീയകലാചാര്യന്മാരിലെ അവസാനകണ്ണികളിലൊന്നാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി, അപ്രത്യക്ഷമാകുമായിരുന്ന തിടമ്പ് നൃത്തത്തിന്റെ മൗലികതയെയും തനിമയെയും ജീവൻ കൊടുത്ത് നിലനിർത്തിയ പരമാചാര്യനും. വെറുംവിനോദം പോലെയും തമാശകളി പോലെയും പല മലയാളകലകളുടെയും അവതരണത്തിന്റെ നിലവാരത്തകർച്ച  ലോകം അഭിമുഖീകരിച്ചിരുന്നപ്പോൾ അതിനിടയിൽ തലയുയർത്തിനിന്ന നൃത്തസചിവൻ, തിടമ്പ് നൃത്തത്തിലെ പൗരാണികപദന്യാസങ്ങളെ നിലനിർത്തി നെഞ്ചേറ്റിയ ഒറ്റയാൻ. ഇത്രയും കലാജ്ഞാനമുള്ള ക്ഷേത്രനർത്തകർ ഇന്ത്യയിൽ അപൂർവ്വമാണ്. തിടമ്പ് നൃത്തത്തിൽ അഞ്ചു കൊല്ലത്തെ ശാസ്ത്രീയപഠനത്തിന് ശേഷമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി ആദ്യമായി നൃത്തമാടിയത്. മന്ത്രങ്ങൾ ഉരുക്കഴിച്ചു വ്രതമെടുത്ത് ആദ്യനർത്തനം നടത്തിയത് നമ്പൂതിരിക്ക് ദൈവീകമായ അനുഭവമായിരുന്നു. ആദ്യത്തെ നൃത്തമാടാൻ പോലും അനുവാദമുണ്ടാകാൻ തീക്ഷ്ണമായ വാക്തർക്കങ്ങളും എതിർപ്പുകളും അന്ന് നിലനിന്നിരുന്നു. കാഞ്ഞങ്ങാടുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലായിരുന്നു അതിഗംഭീരമായ തുടക്കം. തിടമ്പ് നർത്തകനായ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ജൈത്രയാത്രയുടെ ആരംഭമായിരുന്നു അത്. ഓരോ ക്ഷേത്രത്തിലെയും തിടമ്പ് നൃത്തം ദൈവത്തിന്റെ അനുഗ്രഹമാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി ഒരു അമ്പലത്തിൽ ഒരിക്കൽ  നർത്തനമാടിയാൽ പിന്നീട്   പതിവായി എല്ലാ വർഷവും അദ്ദേഹത്തെ ഏൽപ്പിക്കുന്നത് ഒരു പതിവാണ്. ഒരമ്പലത്തിൽ നിന്നും പ്രതിഫലം ചോദിച്ച്‌ വാങ്ങാത്ത ഒരേയൊരു കലാകാരനും അദ്ദേഹമായിരിക്കാം. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പ് നൃത്തം സമർപ്പണമാണ്. കേരളത്തിനുള്ളിലും കേരളത്തിനു വെളിയിലും തിടമ്പ് നൃത്തം കാലമൊരുപാടായി തിടമ്പുനൃത്തം അവതരിപ്പിച്ചുവരുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി ഇന്ത്യൻ ക്ഷേത്രകലാചാര്യന്മാരുടെ പട്ടികയിൽ പ്രഥമസ്ഥാനത്തു തന്നെയാണ്.
Share:
Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //