- കെ. ചന്ദ്രിക
ഉത്തരകേരളത്തിലെ നാടൻ കലകൾക്കും ആഘോഷങ്ങൾക്കും സാംസ്കാരികമായി വലിയ പ്രാധാന്യമുണ്ട്. വർത്തമാനകാലത്തിൽ ഈ കലകളുടെ ഉത്തരവാദിത്വവും സാംസ്കാരികപരവും കലാപരവുമായ സമൂഹത്തിന്റെ ചാലകശക്തിയാകുക എന്നതാണ്. ഉത്തരകേരളത്തിലെ ക്ഷേത്രോത്സവത് തോടനുബന്ധിച്ച് നടക്കുന്ന ക്ഷേത്രകലയാണ് തിടമ്പ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരി എന്ന തിടമ്പ് നൃത്ത കലാകാരൻ നടത്തിയത് മാനവസമൂഹത്തിന്റെ കണ്ണികളെയെല്ലാം സജീവമായി സംയോജിപ്പിക്കുക എന്ന കർത്തവ്യമാണ്. "നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. അറിവിലൂടെ മോചനം നേടുക" എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ട്. ഗുരുദേവൻ പറഞ്ഞതുപോലെ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം മനുഷ്യസമൂഹത്തെ ഒന്നായി നിലനിർത്താനും അവരുടെ ആത്മവികാസത്തിനു വേണ്ടിയുമാണ്. ഭേദങ്ങളെല്ലാം മനുഷ്യനു മുന്നിൽ അസ്തമിക്കേണ്ടതല്ലേ? എന്ന് ഗോവിന്ദൻ നമ്പൂതിരി ചോദിച്ചിരുന്നു. സമൂഹത്തിനു മുന്നിലെത്തിയ ഈ പുതുവിദ്യ സാംസ്കാരികജീവിതത്തി ന്റെ ചലനചക്രത്തെ തിരിച്ച് യോജിക്കുക എന്ന പൗരധർമ്മത്തെ ഓർമ്മിപ്പിക്കുന്നു. എല്ലാവരെയും ഒരുപോലെ കാണാനും എല്ലാ മനുഷ്യർക്കും ഒരുപോലെ നീതി ലഭിക്കാനും ബന്ധങ്ങളെ ദേശീയമായി ഐക്യപ്പെടുത്താനും കേരളത്തിലെ സഹ്യപർവ്വതവും അറബിക്കടലും സാക്ഷിയാക്കി പുതുമന ഗോവിന്ദൻ നമ്പൂതിരി നടത്തിയ സാംസ്കാരികപ്രവർത്തനം ഇന്ന് സമൂഹജീവിതത്തെയാകെ ആലിംഗനം ചെയ്യുന്നു. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം ഇന്ന് സമൂഹത്തിന്റെ താളമാണ്.
"വിദ്യകൊണ്ട് സ്വതന്ത്രരാവുക" ശ്രീനാരായണഗുരു വിന്റെ ഉദ്ധരണികൾ
0 comments:
Post a Comment