| Art | Culture | Tradition |

Thursday 25 March 2021

പുതുമനയുടെ നൃത്തകേരളം

 കെ. എം. സുധാകരൻ 

കലാകേരളത്തിന്റെ അനുഗ്രഹീതകലാകാരനാണ് ജനങ്ങളുടെ ഇഷ്ട ക്ഷേത്രതിടമ്പുനർത്തകനായ ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. എപ്പോഴും പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് വഴികാട്ടിയായത് ജനങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. അതികഠിനമായ അഭ്യാസമുറകളും പരിശീലനവും നേടിയ ഗൗരവമുള്ള പ്രാചീന ക്ഷേത്രകലാകളരിയിലെ അതികായനാണദ്ദേഹം. തിടമ്പ് നൃത്തത്തിലെ കാലടികളും ചവിട്ടുകളും ഹൃദിസ്ഥമാക്കാനായി കാലത്ത് നേരം മൂന്നു മുതൽ കരിങ്കല്ലിൽ കൊട്ടി പഠിക്കുന്നതോടൊപ്പം പഴയ സമ്പ്രദായാനുസരണം ചെപ്പുകുടത്തിൽ പൂഴി നിറച്ച് വർഷങ്ങളായി തുള്ളി ശീലിച്ചാണ് തിടമ്പ് നൃത്തത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അഞ്ചാം വയസ്സു തൊട്ട് തിടമ്പുനൃത്തത്തിനോട് അധികമായ ആവേശം കാണിച്ചിരുന്നു അദ്ദേഹം. അക്കാലം മുതൽ തന്നെ അദ്ദേഹത്തിന് തിടമ്പ് നൃത്തത്തോട് അധികമായ അന്വേഷണചിന്തയുമുണ്ടായി. അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സാവുമ്പോഴേക്കും തന്നെ വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തമാടുകയും പല പ്രധാനക്ഷേത്രങ്ങളിലും പ്രമാണി തന്നെയാകാൻ യോഗ്യത നേടുകയും ചെയ്തു. അദ്‌ഭുതകരമായ നടനപ്രകടനത്തിലൂടെ പുതുമനയുടെ നൃത്തം ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു. കലകൾ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടർക്കും എന്റെ തിടമ്പ് നൃത്തം വീക്ഷിക്കുവാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം അദ്ദേഹത്തിനുണ്ടായി. തുടർന്ന് ജാതി-മത-വർണ്ണ-വർഗ്ഗവ്യത്യാസമില്ലാതെ എല്ലാവർക്കുമായി അദ്ദേഹം തിടമ്പ് നൃത്തത്തെ ചിട്ടപ്പെടുത്തുകയും അതിന് വലിയ മഹത്വം നൽകുകയും ചെയ്തു. വളരെകൊല്ലങ്ങളുടെ ശ്രമത്താൽ .ക്ഷേത്രാനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തെ അദ്ദേഹം ക്ഷേത്രകലയായും തുടർന്ന് ശാസ്ത്രീയകലയായും അദ്ദേഹം രൂപപ്പെടുത്തി. തിടമ്പ് നൃത്തത്തിന്റെ അനുഷ്ഠാനഭാഗങ്ങൾ മാറ്റി നിർത്തി കലാഭാഗങ്ങളെ ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് എല്ലാ ജനങ്ങളിലേക്കും എത്തിക്കുകയും ചെയ്തു. 

Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //