Saturday, 8 May 2021
പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാംസ്കാരിക നവോത്ഥാനം
- ജയകൃഷ്ണൻ വി. ഈ.
കേരളത്തിലെ നാശോന്മുഖമായിരുന്ന ക്ഷേത്രാചാരപാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ച കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ആര്യസംസ്കൃതിയും ആര്യൻ പാരമ്പര്യവും മാത്രം ഉൾപ്പെട്ടിരുന്ന തിടമ്പ് നൃത്തമെന്ന അനുഷ്ഠാനത്തിലെ കലാസാധ്യതകൾ നമ്പൂതിരിയുടെയിലൂടെ കണ്ടെത്തപ്പെടുകയായിരുന്നു. ദ്രാവിഡ പാരമ്പര്യകലാരൂപങ്ങളെപ്പോലെ മറ്റൊരു ക്ഷേത്രകലയാക്കി ഗോവിന്ദൻ നമ്പൂതിരി തിടമ്പ് നൃത്തത്തെ വളർത്തിയെടുത്തു. കേരളത്തിൽ മാനവികതയുടെ വിളംബരം ചെയ്ത ആദ്യത്തെ നവോത്ഥാനനായകനായിരുന്നു ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിന്റെ പാത പിന്തുടർന്നുകൊണ്ട് തിടമ്പ് നൃത്ത കലാസാംസ്കാരികപ്രവർത്തനത്തിലൂടെ വിശാലമായ മാനവികൈക്യം ആകൃതിപ്പെടുത്തുന്നതിൽ ചെറിയ സംഭാവന ചെയ്യാൻ നമ്പൂതിരിക്ക് സാധിച്ചുവെന്നത് ശ്‌ളാഘനീയമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നവോത്ഥാനദർശനം വ്യതിരിക്തമാണ്. നവീനകലാരസികർക്ക് തിടമ്പ് നൃത്തത്തിലെ പ്രാവീണ്യത്തെകൂടാതെ കലാജ്ഞാനവും അദ്ദേഹം പകർന്നുനൽകുന്നു. സാംസ്കാരികോന്നതിയുടെ ഇത്തരം സ്നേഹവിരുന്നുകളിലൂടെയാണ് ഗോവിന്ദൻ നമ്പൂതിരി നവോത്ഥാനവഴിയിൽ വിപ്ലവവും പരിഷ്കരണവും നേടിയെടുത്തത്. ആർഷഭാരതസംസ്കാരത്തിന്റെ ചരിത്രപശ്ചാത്തലത്തിന് സമാദരണീയമായ പ്രാധാന്യം കൊടുത്തുകൊണ്ട് തിടമ്പ് നൃത്തത്തിന് കലയെന്ന നിലയിൽത്തന്നെ ഒരു നൂതനസ്ഥാനം. യാഥാസ്ഥിതികർ നിഗൂഢമായി പൊതിഞ്ഞുവെച്ച നൃത് തമെന്ന ആചാരത്തെ തിടമ്പ്നൃത്തമെന്ന ക്ഷേത്രകലയാക്കുന്നത് ഗോവിന്ദൻ നമ്പൂതിരിയാണ്. സമൂഹത്തിലെ അനീതിക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അസമത്വത്തിനുമെതിരെ കലാപരമായും ആദ്ധ്യാത്മികവുമായ ആധാരത്തിലൂന് നി നടത്തിയ പൊതുവേദിയിലെ തിടമ്പ് നൃത്താവതരണം. കേരളജനതയെയാകെ ഉണർത്തി ഏകീകരിച്ച സാമൂഹ്യവിളംബരം. വേദിയോരോന്നിലും അദ്ദേഹം കൊടുത്തത് വലിയ സന്ദേശങ്ങളാണ്. വിവേചനങ്ങൾ ഇല്ലാതാക്കി സമൂഹത്തെ ഒന്നായിക്കാണാനുള്ള ദൗത്യം.