| Art | Culture | Tradition |

Monday, 23 September 2019

പുതുമന ഗോവിന്ദൻ നമ്പൂതിരി നൃത്തകലയുടെ മഹാസാഗരം (സജീഷ് ശങ്കർ)

കേരളനാട്ടിലെ ചില അമ്പലങ്ങളുടെ അതിരുകൾക്കുള്ളിൽ അനുവർത്തിച്ചു പോന്നിരുന്ന ഒരു ആചാരം. ആരുമറിയാതെ ക്രമേണ ഇല്ലാതായി പോകുമായിരുന്ന ഈ ആചാരത്തെ കലയാക്കി വികസിപ്പിച്ച് ജനകീയമാക്കി. ക്ഷേത്രാതിരുകൾക്കുള്ളിലെ ചെറുവെട്ടത്തിൽ നിന്ന് വിശ്വവിശാലമായ വെള്ളിവെളിച്ചത്തിന്റെ  അംഗീകാരത്തിലേക്ക് തിടമ്പ് നൃത്തത്തെ ആനയിച്ചുകൊണ്ട് പോയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ആത്മീയപ്രകാശമാണ്. ഗുരുഭക്തന്മാരായ അസംഖ്യം ശിഷ്യഗണങ്ങളെയും സ്‌നേഹബന്ധങ്ങളുടെ ഊഷ്മളത പൊഴിക്കുന്ന കലാസ്വാദകരെയും സാക്ഷി നിർത്തി തിടമ്പ് നൃത്തത്തിന് വേണ്ടി ഉഴിഞ്ഞു വെച്ച ഗോവിന്ദൻ നമ്പൂതിരിയുടെ കലാജീവിതം. കാലം കടന്നു പോകുമ്പോൾ തിടമ്പ് നൃത്തത്തിന് അർഹമായ സ്ഥാനം നേടിക്കൊടുക്കാനുള്ള ഗോവിന്ദൻ നമ്പൂതിരിയുടെ നിശ്ചയദാർഢ്യം വിജയം കണ്ടു. തിടമ്പ് നൃത്തത്തിൽ ഇതു വരെ മറ്റാർക്കും കണ്ടെത്താൻ കഴിയാത്ത ഭാവതലങ്ങൾ ഗോവിന്ദൻ നമ്പൂതിരിയുടെ ശരീരഭാഷയോട് ചേർന്നുനിന്ന് ക്ഷേത്രത്തിൽ നടമാടുന്നു. ഒരു ഭക്തന് അവനറിയാതെ ആത്മവിശുദ്ധി നൽകുന്ന ഇത് പോലുള്ള അനുഭവങ്ങൾ ഒരു ഭാഗ്യവും ഗുരുത്വവുമല്ലേ? അനേകം അരങ്ങുകളിൽ കാണികളെ ഭക്തിവികാരത്തിലേക്കും ആസ്വാദനത്തിന്റെ ശിഖരത്തിലേക്കുമെതിച്ച മഹാനർത്തകനെ കാണാൻ സാധിക്കുന്നത് പോലും പുണ്യമല്ലേ? പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തസിദ്ധിയെ സമുദ്രത്തിലെ തിരമാലകളെപ്പോലെയാണെന്ന് ആചാര്യന്മാരുടെ പക്ഷം. 
' ചിലപ്പോൾ ശാന്തസുന്ദരമായി പാദങ്ങൾ ഉയർന്നുതാഴും.  ചില സമയങ്ങളിൽ വിസ്മയത്തിന്റെ മുൾമുനകളിലെത്തിച്ച് ആർത്തിരമ്പി വരും. കൊതിയോടെ കണ്ടു നിന്ന് പോകും '. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ വിദേശത്തുള്ള പ്രശംസകരും അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ കലാജീവിതത്തെ  ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നും ഇതളിട്ട ഗോവിന്ദൻ നമ്പൂതിരിയുടെ വാക്കുകൾക്ക് കാതോർക്കുന്നു. നൃത്തകലയുടെ ഈ മഹാസാഗരത്തെ അറിയാൻ തന്നെ ഒരായുസ്സ് പോരാ.
Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //