| Art | Culture | Tradition |

Tuesday, 28 August 2018

ജനങ്ങളുടെ പ്രിയ നർത്തകൻ


ജനങ്ങളുടെ പ്രിയ നർത്തകൻ 


തിടമ്പുനൃത്തം എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരനാണ് പുതുമന ഗോവിന്ദന്നമ്പൂതിരി. ഉത്തരകേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകള്സ്വാംശീകരിച്ചുകൊണ്ട് അതിനെ ചുറ്റുമുള്ള സാമൂഹികാന്തരീക്ഷത്തോട് പ്രതികരിക്കുന്ന ഉപകരണമാക്കി  മാറ്റുകയായിരുന്നു  അദ്ദേഹം ചെയ്തത്. തിടമ്പുനൃത്തത്തെ അതിന്റെ ആചാരനിബദ്ധമായ ആദിരൂപത്തില്നിന്നും ശാസ്ത്രീയമായ അടിസ്ഥാന മാതൃകയും രൂപവും ഭാവവും നല്കിയയാള്‍. ജീവിതം തിടമ്പു നൃത്തത്തിനായി അര്പ്പിച്ച് നിത്യവും അഭ്യസിച്ച് അതിന്റെ ഭംഗി ചോരാതെ സംരക്ഷിച്ചു നിര്ത്തിയയാള്‍. പരിശീലിക്കാനും അരങ്ങിലെത്തിക്കാനും ആളുകളില്ലാതെ അപ്രത്യക്ഷമാകുമായിരുന്ന തിടമ്പു നൃത്തത്തെ സ്വന്തം പ്രാണനെക്കാള്സ്നേഹിച്ച് അതിനെ നാടൃശാസ്ത്രത്തിനനുസൃതമായി ചിട്ടപ്പെടുത്തിയ മഹാനായ കലാകാരനാണ്  അദ്ദേഹം. ഇന്ന് കഥകളി പോലുള്ള കലാരൂപങ്ങളോടൊപ്പം പുതുമന ഗോവിന്ദന്നമ്പൂതിരിയുടെ തിടമ്പുനൃത്തവും ആസ്വദിക്കാനും പഠിക്കാനും വിദേശത്തു നിന്നും ആളുകള്ഭാരതത്തിലെത്തുന്നു.

ജനകീയ കലാകാരന്എന്ന നിലയില്    കലാരൂപത്തെ ഒന്നിന്റെയും വേലിക്കെട്ടുകളില്ഒതുക്കാതെ അതില്കൂടുതല്അറിവുകള്കണ്ടെത്തുകയും ഉള്ക്കൊള്ളുകയും ചെയ്തു അദ്ദേഹം. ദൈനംദിനജീവിതത്തില്  ഓരോ   നിമിഷത്തിലും തിടമ്പുനൃത്തത്തിന്റെ സകല  സാധ്യതകളെക്കുറിച്ചും കലാപാരമ്പര്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും മനസ്സില്ഉപാസിച്ചുകൊണ്ടിരിക്കുന്ന കലാകാരനാണ് അദ്ദേഹം.

പുതുമന ഗോവിന്ദന്നമ്പൂതിരിയുടെ  നിരന്തരമായ സാധകവും തിടമ്പുനൃത്തത്തോടുള്ള അര്പ്പണബോധവും ഓരോ  കലാസ്നേഹിയെയും അതിശയിപ്പിക്കുന്നു.

Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //