| Art | Culture | Tradition |

Sunday, 1 July 2018

ഗോപിയാശാൻ - കഥകളിയുടെ ചക്രവർത്തി

ഗോപിയാശാൻ - കഥകളിയുടെ ചക്രവർത്തി

ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളീയ കലാരൂപമാണ്‌ കഥകളി. രാമനാട്ടം, കൃഷ്‌ണനാട്ടം തുടങ്ങിയ കലകളിൽനിന്ന്‌ ഉരുത്തിരിഞ്ഞ്‌ ഭാരതത്തിനുതന്നെ അഭിമാനമായി മാറിയ കലയാണ്‌ ഇത്‌. കഥകളി വേഷങ്ങളുടെ ദൃശ്യഭംഗിയും വേഷപ്പൊലിമയും ഏതൊരു സഹൃദയനും ആകർഷണീയമാണ്‌. കഥകളിയുടെ അരങ്ങിലെ വിസ്മയമാണ് ഗോപിയാശാൻ. വടക്കെ മനാലത്ത് ഗോവിന്ദന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കലാമണ്ഡലം കൃഷ്ണൻ നായർക്കും കലാമണ്ഡലം രാമൻ കുട്ടി നായർക്കും ശേഷം കേരളം കണ്ട പ്രസിദ്ധനായ കഥകളി ആചാര്യൻ. കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ്‌ കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്‌. ദുര്യോധനവധത്തിലെ രൌദ്രഭീമനായും ഉത്തരാസ്വയംവരത്തിലെ അര്‍ജുനനായും നളചരിതത്തിലെ നളനായും കര്‍ണശപഥത്തിലെ കര്‍ണനായും ഇപ്പോഴും അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്ക്.


കലാമണ്ഡലം ഗോപിയുടെ ദശരഥൻ 

കഥളിയില്‍ ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാണെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതല്‍ മികച്ചത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ അദ്ധേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ' കലാമണ്ഡലം ഗോപി' എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഇദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യ്തിട്ടുണ്ട്. ആശാന്റെ തുടക്കം തുള്ളലിലായിരുന്നു. ആദ്യം അരങ്ങേറിയതും അതിൽത്തന്നെ. കൂവപ്പിള്ളിൽ പുഷ്പകത്തു പരമേശ്വരൻ നമ്പീശന്റെ ശിക്ഷണത്തിലാണ് എട്ടാം വയസ്സിൽ അരങ്ങിലെത്തിയത്. തുള്ളലിൽ ഒതുങ്ങാത്ത പ്രതിഭാ സ്പർശം അന്നേ ശ്രദ്ധിക്കപ്പെട്ടു. പിന്നെ കഥകളിയിലേക്കു മാറി.
അച്ചിട്ടമായ ചിട്ടകൾ, മുദ്രക്കൈകളുടെ ഭംഗി, ചൊല്ലിയാട്ടത്തിന്റെ ചാരുതയും ചടുലതയും, അംഗചലനങ്ങളുടെ സൗകുമാര്യം, അഭിനയം എന്നിവ സംഗമിച്ച നടനാണു കലാമണ്ഡലം ഗോപി. തെളിനീർ പ്രവാഹം പോലെ ഇപ്പോഴും ഒഴുകുന്ന ശൈലി. 

കഥകളിയിലെ കലാമണ്ഡലം ഗോപിയുടെ സ്ഥാനത്തെക്കുറിച്ച് ആചാര്യന്മാരും സാധാരണക്കാരും വിവരിച്ചിട്ടുണ്ട്. കലാമണ്ഡലം ഗോപിയെ വിലയിരുത്തുക അത്ര എളുപ്പമല്ല. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സങ്കേതപരമായ കൃത്യത ഒരു വശത്ത്‌. പ്രണയിക്കുകയും ഉന്‍മാദം കൊള്ളുകയും വിലപിക്കുകയുമൊക്കെച്ചെയ്യുന്ന കഥാപാത്രങ്ങളുടെ ലൌകികസ്വഭാവസവിശേഷതകള്‍ മറുവശത്ത്‌. കഥാപാത്രവുമായി താദാത്മ്യം സംഭവിച്ചുവെന്നു പോലും ധരിച്ചുപോകാവുന്ന അനുഭവതീവ്രതയിലും അരങ്ങിനെക്കുറിച്ചും അതിലെ ചലനവിനിമയത്തെക്കുറിച്ചുമുള്ള സമ്പൂര്‍ണമായ ബോധ്യം. സങ്കേതബദ്ധതയുടെയും താദാത്മീകരണത്തിന്റേതുമായ ആവിഷ്കാരവൈരുദ്ധ്യത്തെ കലാമണ്ഡലം ഗോപി അനായാസം പരിഹരിക്കുന്നത്‌ അത്ഭുതകരമാണ്‌. മാനുഷികമായ ചലനങ്ങളെ കഥകളിയരങ്ങിന്റെ ഭാഷയിലേക്ക്‌ ഈ നടന്‍ വിവര്‍ത്തനംചെയ്യുന്നത്‌ അത്രമേല്‍ സ്വാഭാവികമായാണല്ലൊ. താളബദ്ധമായ ചലനങ്ങളുടെ കാര്യത്തില്‍ കലാമണ്ഡലം ഗോപി കൈക്കൊള്ളുന്ന പ്രയോഗപദ്ധതിയാണ്‌ ഈ ലേഖനത്തിന്റെ വിഷയം. അവയില്‍ത്തന്നെ പലതും ഓരോ അരങ്ങിനുമനുസരിച്ചു പരിവര്‍ത്തനവിധേയമാകുന്നതിനാല്‍ ഈ പ്രയോഗപദ്ധതിയുടെ നിര്‍ണയം ആപേക്ഷികമാണെന്ന്‌ ആദ്യംതന്നെ പറയട്ടെ. കളരിയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട സങ്കേതങ്ങള്‍ പോലും ഈ നടന്റെ മനോധര്‍മ്മത്തിനുള്ള ഉപകരണങ്ങളാകുന്നത്‌ പ്രമേയപരമായ വെല്ലുവിളി കടുത്തതാക്കുന്നു. ഗോപി കളരിച്ചിട്ടകളെ മറികടക്കുന്നുവെന്നല്ല പറഞ്ഞു വരുന്നത്‌. കളരിച്ചിട്ടയെ വൈയക്തികമായ മനോധര്‍മ്മസാധ്യതകളുപയോഗിച്ച്‌ പൊലിപ്പിച്ചെടുക്കുന്നുവെന്നാണ്‌. 





Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //