| Art | Culture | Tradition |

Thursday, 5 July 2018

ഗുരു അമ്മന്നൂർ - വിശ്വപൈതൃകകലയുടെ ആചാര്യൻ



ഗുരു അമ്മന്നൂർ  - വിശ്വപൈതൃകകലയുടെ ആചാര്യൻ 

രണ്ടായിരത്തോളം വർഷങ്ങൾ പഴക്കമുള്ള പുരാതന കലാരൂപമാണ് കൂടിയാട്ടം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ ചില പ്രത്യേക ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മാത്രമാണ് കൂടിയാട്ടം അവതരിപ്പിച്ചിരുന്നത്. ഭരതന്റെ 'നാട്യശാസ്ത്ര' ത്തില്‍ പറയുന്ന നാല് അഭിനയരീതികളായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവ കൂടിയാട്ടത്തില്‍ ഒത്തു ചേരുന്നു. ഹസ്തമുദ്രകള്‍ ഉപയോഗിച്ചുള്ള വിസ്തരിച്ച അഭിനയവും ഇളകിയാട്ടം, പകര്‍ന്നാട്ടം, ഇരുന്നാട്ടം തുടങ്ങിയ സവിശേഷ അഭിനയരീതികളും കൂടിയാട്ടത്തിലുണ്ട്. കൂടിച്ചേര്‍ന്നുള്ള അഭിനയം എന്നാണ് കൂടിയാട്ടം എന്ന പദത്തിനര്‍ത്ഥം. അഭിനയത്തിനാണ് കൂടിയാട്ടത്തില്‍ പ്രാധാന്യം.

ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് സാധാരണയായി കൂടിയാട്ടം നടത്തി വരാറുള്ളത്. ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാന്മാര്‍ പുരുഷ കഥാപാത്രങ്ങളെയും നങ്ങ്യാരുമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും കൂടിയാട്ടം അരങ്ങേറുന്നു. അതുല്യനായ കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍.

ചെറുപ്പത്തിൽത്തന്നെ കലാരംഗത്തേക്ക് കാലെടുത്തുവെച്ച ഇദ്ദേഹം പതിനൊന്നാംവയസ്സിൽ മലപ്പുറം ജില്ലയിലെ പെരി‍ന്തൽമണ്ണക്കടുത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. അമ്മന്നൂർ ചാച്ചുചാക്യാരും അമ്മന്നൂർ വലിയമാധവചാക്യാരുമായിരുന്നു ഗുരുക്കന്മാർ. മൂന്നു വർഷത്തിനുശേഷം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആദ്യപരിപാടി അവതരിപ്പിച്ചു.

ഗുരുക്കന്മാരിൽനിന്ന്‌ പരമ്പരാഗതമായ രീതിയിൽ പരിശീലനം ലഭിച്ചശേഷം കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ ഭാഗവതരിൽനിന്ന്‌ അഭിനയത്തിലും നാട്യശാസ്ത്രത്തിലുംഉപരിപഠനം നടത്തുകയുണ്ടായി. കൂടാതെ വിദുഷി കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും വിദ്വാൻ മാന്തിട്ട നമ്പൂതിരിയുടെയും കീഴിൽ സംസ്കൃതാധ്യയനവും നടത്തി.

പിന്നീട് എട്ടുപതിറ്റാണ്ടാളം ആട്ടത്തിന്റെ അരങ്ങിൽ നിറഞ്ഞുനിന്ന മാധവചാക്യാർ മലയാളത്തിന്റെ അഭിമാനമായി മാറി. ഒട്ടേറെ ആട്ടപ്രകാര‍ങ്ങളും ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടത്തെ ലോകപ്രശസ്തമാക്കുന്നതിൽ വലിയൊരു പങ്കു വഹിച്ച ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ കൂടി ഫലമായാണ്‌ യുനെസ്കോ കൂടിയാട്ടത്തെ മാനവരാശിയുടെ അമൂല്യപൈതൃകസ്വത്ത്‌ എന്ന നിലയിൽ അംഗീകരിച്ചത്‌.



Share:

1 comment:

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

 
// //