Showing posts with label temple art. Show all posts
Showing posts with label temple art. Show all posts
Thursday, 24 January 2019
തിടമ്പ് നൃത്തം - ഉത്തരകേരളത്തിലെ ക്ഷേത്രാചാരവും ക്ഷേത്രകലയും
January 24, 2019govindan namboothiri, Kalasree, Kalasri. Puthumana Govindan Namboothiri, Padmasree, temple art, thidambu nritham
1 comment
വടക്കൻ കേരളത്തിലെ ഏഴു നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രാചാരവും വാർഷികോത്സവത്തിന്റെ ഭാഗമായി ആഘോഷപൂർവ്വം നടത്തി വരുന്ന അനുഷ്ഠാനവുമാണ് തിടമ്പ് നൃത്തം. ക്ഷേത്രത്തിനകത്തു വച്ച് തയ്യാറാക്കുന്ന ദേവീ / ദേവന്മാരുടെ അലംകൃതമായ വിഗ്രഹപ്രതീകം (തിടമ്പ്) ഭക്തിബഹുമാനാദികളോടെ ആചാരവിധിപ്രകാരം നർത്തകൻ ശിരസ്സിൽ സ്വീകരിക്കുന്നു. തിടമ്പ് ശിരസ്സിലേറ്റിയ നർത്തകൻ ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുള്ള വാദ്യമേളങ്ങളുടെ സംഗീതാനുയാത്രയോടെ താളങ്ങൾക്കനുസരിച്ച് പാദങ്ങൾ ചലിപ്പിച്ച് നൃത്തം ചെയ്യുന്നു. കാഴ്ചയിൽ മൃദംഗവുമായി സാദൃശ്യം തോന്നുന്ന 'പാണി' എന്ന വാദ്യത്തിന്റെ അകമ്പടിയോടെയാണ് നൃത്തകലാകാരൻ തിടമ്പ് ക്ഷേത്രമുറ്റത്തേക്ക് എഴുന്നള്ളിക്കുന്നത്. ശിരസ്സിൽ ഉഷ്ണിപീഠം എന്ന തലപ്പാവ് ധരിച്ച് നർത്തകൻ ഭക്തിയോടെ തിടമ്പ് തലപ്പാവിന് മുകളിൽ വയ്ക്കുന്നു. 'കൊട്ടി ഉറയിക്കൽ' എന്ന സുപ്രധാന ചടങ്ങോടെയാണ് സാധാരണയായി നൃത്തം ആരംഭിക്കുന്നത്. നർത്തകൻ ശിരസ്സിലേറ്റിയ ചൈതന്യവത്തായ ദേവീ / ദേവപ്രതിരൂപത്തിന്റെ ആദിമഭാവത്തെ ആദരപൂർവ്വം എതിരേറ്റ് താളലയത്തോടെ ഉണർത്തുന്ന ചടങ്ങാണിത്. ദേവീ / ദേവന്മാരുടെ 'ദിവ്യഭാവം' ഉണരുമ്പോൾ ആ തരംഗങ്ങൾ നർത്തകന് പദചലനങ്ങൾ ആരംഭിക്കാൻ പ്രേരകമാകുന്നു എന്നാണ് സങ്കൽപ്പം. ദൈവീകചൈതന്യം ഹൃദയത്തിലേക്ക് ആവാഹിക്കുന്ന നർത്തകൻ ക്രമപ്രകാരം വലതും ഇടതും തിരിഞ്ഞ് വൃത്താകൃതിയിൽ കലാശം ചവിട്ടുന്നു. തുടർന്ന്, താളവട്ടങ്ങൾക്കനുസരിച്ചുള്ള നൃത്തപ്രകടനം ആരംഭിക്കുന്നു. ആചാരപ്രകാരം തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ പ്രധാന താളവട്ടങ്ങളിൽ നാല് കാലങ്ങളിലാണ് (നിരപ്പുകളിൽ) തിടമ്പ് നൃത്തത്തിലെ വാദ്യവിന്യാസം ക്രമീകരിച്ചിരിക്കുന്നത്. തിടമ്പ് നൃത്തത്തിന്റെ ആദിഗുരുക്കന്മാരായ പൂർവ്വികരുടെ ഗൗരവമുള്ള നിർദ്ദേശകതത്ത്വങ്ങളിൽപ്പെട്ട ആചാരപ്രകാരമുള്ള ലാളിത്യവും നൃത്താവതരണത്തിലെ കലാപ്രകടനത്തെ ഭക്തിസീമകൾക്കുള്ളിൽ നിയന്ത്രിച്ചുനിർത്താനുള്ള ആദേശങ്ങളും ലംഘിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഈ അനുഷ്ഠാനരൂപം 'കേവലം കായികപ്രകടനമായി' പലർക്കും അനുഭവപ്പെട്ടേക്കാം. മറ്റു പല കലാമേഖലകളിലും സംഭവിച്ചു പോയ മൂല്യച്യുതിയോട് സ്വാഭാവികമായി ഇതിനെ ചേർത്തു വായിക്കേണ്ടിയും വന്നേക്കാം. തിടമ്പ് നൃത്തത്തിലെ മൗലികതയുടെ വഴിയിലൂടെ മാത്രം സഞ്ചരിച്ച് ഈ കലാരൂപത്തെ ക്ഷേത്രകല എന്ന നിലയിൽ പുനരുജ്ജീവിപ്പിച്ച പരമാചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തനതായ ഒട്ടേറെ സംഭാവനകൾ നൽകി ഭാരതത്തിനകത്തും പുറത്തുമായി അസംഖ്യം ബഹുമതികൾ നേടിയ ദേവനർത്തകനാണ് അദ്ദേഹം . ഇന്നും സ്വജീവിതത്തിലെ ഓരോ നിമിഷവും തിടമ്പ് നൃത്തത്തെ അദ്ദേഹം ഗഹനമായി ഉപാസിക്കുന്നു.
Thursday, 5 July 2018
ഗുരു അമ്മന്നൂർ - വിശ്വപൈതൃകകലയുടെ ആചാര്യൻ
ഗുരു അമ്മന്നൂർ - വിശ്വപൈതൃകകലയുടെ ആചാര്യൻ
ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് സാധാരണയായി കൂടിയാട്ടം നടത്തി വരാറുള്ളത്. ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാന്മാര്‍ പുരുഷ കഥാപാത്രങ്ങളെയും നങ്ങ്യാരുമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും കൂടിയാട്ടം അരങ്ങേറുന്നു. അതുല്യനായ കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍.
ചെറുപ്പത്തിൽത്തന്നെ കലാരംഗത്തേക്ക് കാലെടുത്തുവെച്ച ഇദ്ദേഹം പതിനൊന്നാംവയസ്സിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. അമ്മന്നൂർ ചാച്ചുചാക്യാരും അമ്മന്നൂർ വലിയമാധവചാക്യാരുമായിരുന്നു ഗുരുക്കന്മാർ. മൂന്നു വർഷത്തിനുശേഷം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആദ്യപരിപാടി അവതരിപ്പിച്ചു.
ഗുരുക്കന്മാരിൽനിന്ന് പരമ്പരാഗതമായ രീതിയിൽ പരിശീലനം ലഭിച്ചശേഷം കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ ഭാഗവതരിൽനിന്ന് അഭിനയത്തിലും നാട്യശാസ്ത്രത്തിലുംഉപരിപഠനം നടത്തുകയുണ്ടായി. കൂടാതെ വിദുഷി കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും വിദ്വാൻ മാന്തിട്ട നമ്പൂതിരിയുടെയും കീഴിൽ സംസ്കൃതാധ്യയനവും നടത്തി.
Monday, 2 July 2018
തെയ്യവും തിറയും
കേരളത്തിലെ പ്രാചീനമായ ഒരു അനുഷ്ഠാനനര്‍ത്തനകലയാണ് തെയ്യം. ഈ കലാരൂപം ആഹാര്യമനോഹാരിതയില്‍ സമ്പന്നമാണ്. അരൂപനും അദൃശ്യനുമായ ഈശ്വരനുമായി ഭക്തര്‍ക്ക് ഇടപെടാനുള്ള ഒരു കലാമാധ്യമമായി തെയ്യാട്ടം രൂപാന്തരപ്പെടുന്നു. തെയ്യങ്ങളെ അതിന്റെ സ്വഭാവമനുസരിച്ച് നാലായി തരംതിരിക്കാം – ശൈവ-വൈഷ്ണവതെയ്യം, ഭഗവതി തെയ്യം, പുരാണ തെയ്യം, മാനുഷിക തെയ്യം. തെയ്യാട്ടത്തിന്റെ ലക്‌ഷ്യം സമൂഹത്തിന്റെ സമൂലമായ സൌഖ്യവും നന്മയുമാണ്. പല ജനസമൂഹങ്ങളെ ഒരുമിപ്പിക്കുവാനും പല തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുമായി ബന്ധിപ്പിക്കുവാനും സാമുദായിക മൈത്രിയുടെ പ്രതീകമായി തെയ്യം നിലകൊള്ളുന്നു. സംസാരിക്കുന്ന ദൈവങ്ങളാണ് തെയ്യങ്ങള്‍. ഭക്തജനങ്ങള്‍ തങ്ങളുടെ വേദനകളും വിഷമതകളും മറ്റു പ്രശ്നങ്ങളും ദൈവത്തോട് ഉണര്‍ത്തിക്കുകയും നേര്‍ച്ചകളും വഴിപാടുകളും നേരിട്ട് സമര്‍പ്പിക്കുകയും തെയ്യങ്ങള്‍ വിഷസംഹാരിയായ മഞ്ഞള്‍ പ്രസാദം നല്‍കി ഉരിയാടി അനുഗ്രഹിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ജീവിതത്തിലെ കുഴങ്ങിമറിഞ്ഞ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു.
കുലദൈവങ്ങളെയും തറവാട്ടു പരദേവതമാരെയും കാലാകാലങ്ങളില്‍ കെട്ടിയാടുന്നതിലൂടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും അനര്‍ത്ഥങ്ങള്‍ അകറ്റി നാട്ടിനും തറവാട്ടിനും ഐശ്വര്യവുമുണ്ടാവുമത്രേ.
തെയ്യം എന്ന പോലെ തിറ എന്നൊരു പദവും പ്രചാരത്തിലുണ്ട്. ആദ്യത്തേതു വടക്കും രണ്ടാമത്തേതു തെക്കും പ്രചരിച്ചിരുന്ന പദങ്ങളെന്നല്ലാതെ വലിയ വ്യത്യാസമൊന്നുമില്ല. തറയിലെ മാടത്തില്‍ കെട്ടിയാടുന്ന തെക്കന്‍ദേശത്തുനിന്ന് ഏഴുന്നള്ളിയ ഈശ്വരന്‍മാരായ ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശി എന്നിവരെല്ലാം തിറകളായിട്ടാണ് അറിയപ്പെടുന്നത്. തിറകള്‍ക്ക് തലേദിവസം വെള്ളാട്ടമുണ്ടാവും. തെയ്യം കെട്ടുന്നവര്‍ ചില ചമയങ്ങള്‍ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ് വെള്ളാട്ടം നടത്തുന്നത്. തെയ്യത്തിന്‍റെ ചെറിയ രൂപമായ തോറ്റം എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും വെള്ളാട്ടമാണ് പതിവ്. വെള്ളാട്ടത്തിന് തോറ്റവേഷത്തെക്കാള്‍ ഉടയാടകളും മെയ്യലങ്കാരവും ഉണ്ടാകും. മുഖത്തുതേയ്പ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീ ദേവതകള്‍ക്കെല്ലാം തോറ്റമുണ്ട്. എന്നാല്‍, വേട്ടക്കൊരുമകന്‍, വൈരജാതന്‍, ഊര്പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, കന്നിക്കൊരുമകന്‍ എന്നീ പുരുഷതെയ്യങ്ങള്‍ക്ക് വെള്ളാട്ടമാണ്. വെള്ളാട്ടമുള്ളവയ്ക്ക് തോറ്റമോ തോറ്റമുള്ളവയ്ക്ക് വെള്ളാട്ടമോ സാധാരണ പതിവില്ലെങ്കിലും കൂടുതല്‍ നാളുകള്‍ കളിയാട്ടം നടത്തുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറി മാറി നടത്താറുമുണ്ട്.
കളിയാട്ട മഹോത്സവകാലം ഭക്തജനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വാണ്. നമ്മുടെ സനാതനമായ സംസ്കാരത്തെ ശാശ്വതമായി നിലനിര്‍ത്തിപ്പോന്ന, കണ്ണികള്‍ അറ്റുപോകുന്ന കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന ഒത്തുചേരലിന് പരമപ്രധാനമായ പങ്ക് തെയ്യങ്ങള്‍ വഹിക്കുന്നു.
കുലദൈവങ്ങളെയും തറവാട്ടു പരദേവതമാരെയും കാലാകാലങ്ങളില്‍ കെട്ടിയാടുന്നതിലൂടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും അനര്‍ത്ഥങ്ങള്‍ അകറ്റി നാട്ടിനും തറവാട്ടിനും ഐശ്വര്യവുമുണ്ടാവുമത്രേ.
തെയ്യം എന്ന പോലെ തിറ എന്നൊരു പദവും പ്രചാരത്തിലുണ്ട്. ആദ്യത്തേതു വടക്കും രണ്ടാമത്തേതു തെക്കും പ്രചരിച്ചിരുന്ന പദങ്ങളെന്നല്ലാതെ വലിയ വ്യത്യാസമൊന്നുമില്ല. തറയിലെ മാടത്തില്‍ കെട്ടിയാടുന്ന തെക്കന്‍ദേശത്തുനിന്ന് ഏഴുന്നള്ളിയ ഈശ്വരന്‍മാരായ ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശി എന്നിവരെല്ലാം തിറകളായിട്ടാണ് അറിയപ്പെടുന്നത്. തിറകള്‍ക്ക് തലേദിവസം വെള്ളാട്ടമുണ്ടാവും. തെയ്യം കെട്ടുന്നവര്‍ ചില ചമയങ്ങള്‍ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ് വെള്ളാട്ടം നടത്തുന്നത്. തെയ്യത്തിന്‍റെ ചെറിയ രൂപമായ തോറ്റം എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും വെള്ളാട്ടമാണ് പതിവ്. വെള്ളാട്ടത്തിന് തോറ്റവേഷത്തെക്കാള്‍ ഉടയാടകളും മെയ്യലങ്കാരവും ഉണ്ടാകും. മുഖത്തുതേയ്പ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീ ദേവതകള്‍ക്കെല്ലാം തോറ്റമുണ്ട്. എന്നാല്‍, വേട്ടക്കൊരുമകന്‍, വൈരജാതന്‍, ഊര്പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, കന്നിക്കൊരുമകന്‍ എന്നീ പുരുഷതെയ്യങ്ങള്‍ക്ക് വെള്ളാട്ടമാണ്. വെള്ളാട്ടമുള്ളവയ്ക്ക് തോറ്റമോ തോറ്റമുള്ളവയ്ക്ക് വെള്ളാട്ടമോ സാധാരണ പതിവില്ലെങ്കിലും കൂടുതല്‍ നാളുകള്‍ കളിയാട്ടം നടത്തുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറി മാറി നടത്താറുമുണ്ട്.
കളിയാട്ട മഹോത്സവകാലം ഭക്തജനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വാണ്. നമ്മുടെ സനാതനമായ സംസ്കാരത്തെ ശാശ്വതമായി നിലനിര്‍ത്തിപ്പോന്ന, കണ്ണികള്‍ അറ്റുപോകുന്ന കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന ഒത്തുചേരലിന് പരമപ്രധാനമായ പങ്ക് തെയ്യങ്ങള്‍ വഹിക്കുന്നു.
തിടമ്പ് നൃത്തം ഒരു സപര്യ
July 02, 2018govindan namboothiri, P Govindan Namboothiri, temple, temple art, thidambu nritham, thidambunritham, vedabahu
4 comments
വേദബാഹു
വടക്കേ മലബാറിലെ ചില അമ്പലങ്ങളിലെ ഉത്സവഭാഗമായി രാത്രിസമയത്ത് നടന്നിരുന്ന ‘തിടമ്പ് നൃത്തം’ എന്ന ക്ഷേത്രാചാരത്തില്‍ ശാസ്ത്രീയമായ ചിട്ടപ്പെടുത്തലുകള്‍ വരുത്തി പാരമ്പര്യച്ചുവടുകള്‍ നിലനിര്‍ത്തിക്കൊണ്ട് ലോകമെമ്പാടും അവതരിപ്പിച്ചു നടന്ന കലാകാരനാണ് ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പ് നൃത്തത്തില്‍ രണ്ട് അംശങ്ങളുണ്ട് – അനുഷ്ഠാനപരമായ വലിയ അംശവും കലാപരമായ ചെറിയ അംശവും. അനേകം വര്‍ഷങ്ങളുടെ സിദ്ധിയും സാധനയും ചേര്‍ന്ന വൈഭവത്തിലൂടെ ഇതിലെ കലാപരമായ അംശത്തെ വിപുലീകരിച്ച് ജനകീയമാക്കിയ തിടമ്പ്നൃത്ത കുലപതിയാണ് അദ്ദേഹം. കേവലം 'പരിഷ്കാരത്തിനു വേണ്ടി' മാത്രം സിനിമാറ്റിക് നൃത്തത്തിന്റെപാതയിൽ വർണ്ണാഭമായ വേഷവിധാനങ്ങൾ ഉൾക്കൊള്ളിച്ചും ഇതരനൃത്തകലാരൂപങ്ങളുടെ അന്ധമായ അനുകരണം കൊണ്ടും ഏഴു നൂറ്റാണ്ടുകൾ പഴക്കമുള്ള പവിത്രമായ ഈ കലാരൂപം വളരുകയല്ല, തളരുകയാണെന്ന് അദ്ദേഹം ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ചടുലമായ കാലപ്രവാഹത്തില്‍ ആത്മശോഭയ്ക്ക് മങ്ങലേറ്റ് ക്രമേണ ഇല്ലാതാകുമായിരുന്ന തിടമ്പ് നൃത്തത്തിന് അദ്ദേഹം ചൈതന്യം പകര്‍ന്ന് പുതുജീവനേകി ഒരു ക്ഷേത്രാചാരം എന്ന അവസ്ഥയില്‍ നിന്ന് ക്ഷേത്രകലയാക്കി വളര്‍ത്തിയെടുത്തു.
ഭാരതീയ നാട്യശാസ്ത്രത്തില്‍ തന്നെ കലയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്ന കലയാണ് തിടമ്പ് നൃത്തം എന്നാണ് ഗോവിന്ദന്‍ നമ്പൂതിരി അഭിപ്രായപ്പെടുന്നത്. ഭൗതികതകളുടെ പ്രായോഗികതലങ്ങള്‍ സൃഷ്ടിച്ച് അവയെ വളര്‍ത്തുന്ന സാമൂഹികമനശാസ്ത്രശൈലിയാണ് നാട്യശാസ്ത്രത്തില്‍. അതിലെ ഘടകങ്ങളായ നൃത്തം, ഗീതം, വാദ്യം എന്നിവയില്‍ മുഖ്യം നൃത്തം തന്നെയാണ്.
നൃത്തകുലപതി കലാശ്രീ. പുതുമന ഗോവിന്ദൻ നമ്പൂതിരി ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരീക്ഷേത്രത്തിൽ നടത്തിയ തിടമ്പ് നൃത്തം
നാട്യശാസ്ത്രം ഉദ്ഭവിച്ചതു തന്നെ സാധാരണ മനുഷ്യനുമായി ബന്ധപ്പെട്ട സകലത്തിന്റെയും പ്രതിരൂപമായി അവന് വിജ്ഞാനവും വിനോദവും പകരുന്നതിനാണ്. ക്ഷേത്രോത്സവത്തിലെ ഒരു പ്രധാന അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തിന്റെ ഈ സാധ്യതയെ ശാസ്ത്രീയമാക്കി ജനകീയവൽക്കരിക്കുകയാണ് ഗോവിന്ദൻ നമ്പൂതിരി ചെയ്തത്. നാട്യശാസ്ത്രപ്രകാരം വിവക്ഷിക്കപ്പെട്ട 13 അംഗങ്ങളിൽ രസം, ഭാവം, അഭിനയം, ധർമ്മി, വൃത്തി, പ്രവൃത്തി, സിദ്ധി, സ്വരം, അതോദ്യാ, ഗാനം, പ്രകൃതി, ഉപചാരം, മണ്ഡപം എന്നിവയിൽ പലതിനും തിടമ്പ് നൃത്തവുമായി ബന്ധമുണ്ട്. ഭരതമുനി ബ്രഹ്‌മാവിങ്കൽ സമർപ്പിച്ച് പ്രയോഗിച്ച ഭാരതീ, സാത്വതീ, ആരഭി എന്നീ വൃത്തികളുടെ അവലംബങ്ങൾ പുരുഷപ്രകൃതി ഉയർത്തിക്കാട്ടുന്ന 'താണ്ഡവ'ത്തിൽ ഉൾപ്പെടുന്നു; താണ്ഡവസമ്പ്രദായപ്രകാരമുള്ള നൃത്തമാണ് തിടമ്പ് നൃത്തം.
തിടമ്പ് നൃത്തത്തിലെ ദൃശ്യാനുഭവം നർത്തകന്റെ ചുവടുകളിലൂടെയും ശ്രവണാനുഭവം ചെണ്ട, വലംതല, കൊമ്പ്, കുഴൽ, ശ്രുതി, ഇലത്താളം എന്നീ വാദ്യോപകരണങ്ങളിലൂടെയുമാണ്. പതിഞ്ഞ താളത്തിൽ നിന്ന് മുറുകിയ താളത്തിലേക്കാണ് അവതരണത്തിന്റെ സഞ്ചാരം. താളങ്ങളിൽ വാദ്യം വിനിമയം ചെയ്യുന്ന ശബ്ദഭാഷ, അനുസൃതമായി നർത്തകൻ പദചലനത്തിലൂടെ വിനിമയം ചെയ്യുന്ന രൂപഭാഷ, നർത്തകന് ഹൃദയമുദ്രയെന്ന ഒരേയൊരു മുദ്ര. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം പ്രേക്ഷകമനസ്സിൽ വർണ്ണോജ്ജ്വലമായ വൈകാരികതലങ്ങളിലൂടെ ഇന്നും തീവ്രമായ അനുഭൂതികൾ സൃഷ്ടിക്കുന്നു. നാട്യശാസ്ത്രത്തിൽ ജനകീയതയെ അതിജീവനത്തിന്റെ മോക്ഷമാർഗ്ഗമായി പ്രതിപാദിക്കുമ്പോൾ, ഈ കാലഘട്ടത്തിലും പുതുമന ഗോവിന്ദൻ നമ്പൂതിരി ഒരു വശത്ത് തിടമ്പ് നൃത്തത്തിന്റെ തനിമയും സ്വാഭാവികതയും നിലനിർത്തുന്നതോടൊപ്പം മറുവശത്ത് ഈ കലാരൂപത്തിന് ജനപ്രീതി നേടിയെടുക്കുകയും ചെയ്യുന്നു.
ക്ഷേത്രാങ്കണങ്ങളിലെ നൃത്തപ്രകടനങ്ങള്‍ക്ക് പ്രേക്ഷകമനസ്സില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയ നൃത്തവൈഭവന്‍..
പേരും പെരുമയും കൊടുമുടിയോളം എത്തിയിട്ടും എളിമയുടെ നറുംപുഞ്ചിരി പൊഴിക്കുന്ന തിടമ്പ് നൃത്ത അദ്ഭുതം..
പുതിയ ഉയരങ്ങളും പദവികളും കീഴടക്കി തിടമ്പ് നൃത്തത്തെ ലോകത്തിന്‍റെ നെറുകയിലെത്തിയ വിസ്മയകലാകാരന്‍..
ഇത്തരം ഇതിഹാസങ്ങള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പില്‍ ഒരിക്കല്..