സാധാരണക്കാരിൽ സാധാരണക്കാരനായ നർത്തകരത്നം
- കെ. ദാമോദരൻ
നാടൻ കലകളിലും നാട്ടുവിജ്ഞാനത്തിലും കേരളത്തിൽ ഇന്ന് അവസാനവാക്കാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതനിഷ്ഠ. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ടാവണം പുരോഗമനം എന്നദ്ദേഹം നിഷ്കർഷിക്കുന്നു. തിടമ്പുനൃത്തത്തിന്റെ ശരിയായ തനതുരൂപവും ക്രമവും കേരളീയർക്ക് പരിചയപ്പെടുത്താനും മൊത്തമായി വൈവിധ്യങ്ങളിൽ ഏകത്വം ഉണ്ടാക്കിയെടുക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രയത്നങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം തിളക്കമുള്ളതാക്കുന്നു. കേരളത്തിലെ 14 ജില്ലകളിലേക്കും ഈ സാധാരണക്കാരനായ തിടമ്പുനർത്തകൻ യാത്ര ചെയ്തു, ദേശസ്നേഹമെന്നും ദേശീയോദ്ഗ്രഥനവുമെന്ന അസാധാരണ ദൗത്യത്തിൻ്റെ സന്ദേശം തിടമ്പുനൃത്തത്തിലൂടെ നൽകുവാൻ. അസംഖ്യം വേദികളിൽ ജനകോടികളാണ് ഗോവിന്ദൻ നമ്പൂതിരിയെ കണ്ടതും കേട്ടതും. അദ്ദേഹം പറഞ്ഞുകൊടുത്ത നാടൻ കലകളുടെയും തിടമ്പുനൃത്തത്തിന്റെയും ഗഹനമായ ജ്ഞാനവും അറിവുകളും എല്ലാവരും അംഗീകരിച്ചു. സ്ഥിരമായ ഉപാസനയും താളബോധവും ഭക്തിയും തന്നെയാണ് ഗോവിന്ദൻ നമ്പൂതിരിയുടെ അറിവിൻ്റെ ആധാരം. തിടമ്പുനൃത്തത്തെ ഉദ്ഭവം, പശ്ചാത്തലം, പ്രസക്‌തി എന്നിവയെക്കുറിച്ചെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ കാഴ്ചപ്പാട് വ്യക്തമാണ്. അടിസ്ഥാനം വിടാതെ പുതിയ കാലഘട്ടത്തിനനുസരിച്ച് നമ്പൂതിരി അവതരിപ്പിക്കും.
0 comments:
Post a Comment