| Art | Culture | Tradition |

Monday, 24 June 2024

സമാജത്തിന്റെ ദൈവനൃത്തകൻ

സമാജത്തിന്റെ ദൈവനൃത്തകൻ 

എം രവി 

തിടമ്പുനൃത്തത്തിന്റെ ആചാരങ്ങൾ ഉയർത്തിപ്പിടിക്കുകയും  സമുദായകലയാക്കി വളർത്തുകയും ചെയ്ത കലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. സമുദായത്തിലെ ഏവർക്കും നല്ലതുവരുവാൻ പ്രാർത്ഥിക്കുകയും സമുദായത്തിലെ ഓരോ ആൾക്കുമായി വിജ്ഞാനം പ്രസിദ്ധപ്പെടുത്താനും ഒരു പൊതുഅവബോധം ഉണ്ടാക്കിയെടുക്കാനും ഉദ്യമിക്കുന്ന നൃത്തകനുമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തകനായ  ഗോവിന്ദൻ നമ്പൂതിരിയുടെ നേട്ടങ്ങൾ ഈ യാത്രയിൽ വന്നുചേരുന്നവ മാത്രവും സ്വന്തം നേട്ടങ്ങളേക്കാൾ മറ്റുള്ളവരുടെ നേട്ടങ്ങൾക്ക് പ്രാധാന്യം നല്കുന്നവയുമാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ വീക്ഷണത്തിൽ സമുദായത്തിലെ എല്ലാവർക്കും വായിക്കാനുള്ള പുസ്തകമാണ് അദ്ദേഹത്തിൻ്റെ ജീവിതം, അതിലെ താളുകളിൽ അനുഭവങ്ങളാണ്. സാമൂഹ്യജീവിതത്തിലും കലാജീവിതത്തിലും സാമഞ്ജസ്യവും ഒരുമയും സമാധാനവും ശാന്തിയും സൗഹാർദ്ദവും ഉണ്ടാകുവാൻ അദ്ദേഹം ശ്രമിച്ചു. ആചാരനിഷ്ഠ, തപസ്സ്, വേദപഠനം എന്നിവയിൽ നിന്നും ഈശ്വരപ്രേരണയിലൂടെയാണ് ദേവനൃത്തകനെന്ന നിയോഗമെന്നാണ് ഗോവിന്ദൻ നമ്പൂതിരിയുടെ ഉത്തമബോധ്യം. അറുപതു വർഷത്തിലധികം നീളുന്ന കടുത്ത ജീവിതചര്യകളാണ് തിടമ്പുനൃത്തത്തിലെ ഇന്നത്തെ ആചാര്യനാക്കി ഗോവിന്ദൻ നമ്പൂതിരിയെ മാറ്റിയത്. ആ ചിട്ടവട്ടങ്ങൾ ആധുനികർക്ക് ആലോചിക്കാൻ തന്നെ സാധിക്കുമോ. ന്യൂജെൻ യുഗത്തിലെ അൽപായുസ്സുള്ള കലാകൃത്യങ്ങൾ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നും പഠിക്കാനുണ്ട്. പുതുമന ഗോവിന്ദൻ നമ്പൂതിരിയെപ്പോലെ തിടമ്പിന്റെ യോദ്ധാവായി അദ്ദേഹം മാത്രമേ ഉണ്ടായിട്ടുള്ളൂ. 

ആർഷപാരമ്പര്യം അങ്ങനെയാണെന്ന് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തെ ശാസ്ത്രവിധിപ്രകാരം ചിട്ടപ്പെടുത്തിയ ഗോവിന്ദൻ നമ്പൂതിരി പരമ്പരാഗതരീതിയിൽത്തന്നെ ആ കലയെ നിലനിർത്തുന്നു. സ്വന്തമായി തയ്യാറാക്കിയ സാധകശക്തിയുടെ അടിസ്ഥാന വൃത്തിയും ചിട്ടയും എണ്ണങ്ങൾക്കും പുറമേ മനോധർമ്മപ്രയോഗങ്ങളും ചേരുമ്പോൾ അരങ്ങ് കൊഴുക്കും, നാലാം കാലത്തിൽ നൃത്തം ചെയ്തവസാനിക്കുമ്പോൾ തിരിമുറിയാതെ പെയ്ത മഴ തീരുന്ന ആനന്ദം കണ്ടുനിൽക്കുന്നവർക്കുണ്ടാകും. പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തം ജീവിതധർമ്മവും ആത്മസാക്ഷാത്കാരവുമാണ്. 


Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //