| Art | Culture | Tradition |

Wednesday 19 June 2024

സമൂഹം അംഗീകരിക്കേണ്ട നൃത്ത പ്രഭാവം

സമൂഹം അംഗീകരിക്കേണ്ട നൃത്ത പ്രഭാവം 

- Raghunath A K

മലബാറിലെ പൗരാണികമായ ക്ഷേത്രാചാരമാണ് തിടമ്പുനൃത്തം. 20, 21 നൂറ്റാണ്ടുകളിലെ തിടമ്പുനൃത്തത്തിന്റെ പ്രഥമപ്രവർത്തകനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഒരിക്കലും തുളുമ്പിയിട്ടില്ലാത്ത അറിവിൻ്റെ നിറകുടം. സ്വമണ്ഡലത്തിലും പൊതുമണ്ഡലത്തിലും നിരവധി ശിഷ്യഗണങ്ങൾക്കുടമയാണ് ഗോവിന്ദൻ നമ്പൂതിരി. അൻപത്തിയഞ്ചു വർഷത്തെ അനുഭവവും പരിശീലനവും. വളരെ ചെറുപ്പത്തിൽത്തന്നെ പൂജയും വേദപഠനവും സ്വായത്തമാക്കിയ പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രമുഖരായ ഭക്തജനങ്ങൾ കാൺകേ നൃത്തം ചെയ്യാൻ തുടങ്ങി. നൃത്തമോ പ്രമാണപ്രകാരമുള്ള വ്യാഖ്യാനമായ അടിത്തറയിൽ. അടിസ്ഥാനത്തിൽ ലവലേശം വിട്ടുവീഴ്ചയില്ലാത്ത ശുദ്ധനൃത്തം. 20 വയസ്സുള്ളപ്പോൾത്തന്നെ വലുതായി അഭിമാനിക്കുവാനും വേണമെങ്കിൽ അഹങ്കരിക്കുവാനുമുള്ള അറിവും അരങ്ങുകളും അദ്ദേഹം നേടി പ്രസിദ്ധനായെങ്കിലും ഇന്നും അതിൻ്റെ ഭാവം കാണിക്കാറില്ല. തിടമ്പുനൃത്തത്തിന്റെ സമ്പ്രദായപ്രകാരമുള്ള എല്ലാ ചിട്ടകളും അനുമാനിക്കങ്ങളും ഹൃദിസ്ഥമാക്കി കൊടുങ്കാറ്റുപോലെ തിമിർത്താടിയ ഗോവിന്ദൻ നമ്പൂതിരിയെന്ന ബാലന്റെ  നൃത്തം അദ്‌ഭുതത്തോടും ആദരവോടുമായിരുന്നു അന്നത്തെ കാണികൾ നോക്കിക്കണ്ടിരുന്നത്. നമ്മുടെ ദേശക്കാരും അന്യദേശക്കാരുമെല്ലാം പുതുമന ഗോവിന്ദൻ നമ്പൂതിരിയെ തേടിയെത്തുമ്പോൾ ഒരു അക്കാദമികവിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഗോവിന്ദൻ നമ്പൂതിരി മറുപടിക്ക് ഭാഷ വഴങ്ങാതിരുന്നപ്പോൾ 
അവരോട് തിടമ്പുനൃത്തത്തിന്റെ ആംഗ്യഭാഷയിൽ നൃത്തം ചെയ്തുകാണിച്ചപ്പോൾ ശിഷ്യരും കണ്ടുനിന്നവരുമെല്ലാം ഒരേപോലെ അദ്‌ഭുതപ്പെട്ടുവെന്നത് വാസ്തവമാണ്. തിടമ്പുനൃത്തത്തിന്റെ പൗരാണികമായ നൃത്തച്ചുവടുകളിലും വേഷത്തിലും ക്രിയകളിലുമെല്ലാം ഒരുപോലെ അവഗാഹമുള്ള ഒരേയൊരാൾ പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. എല്ലാ കാലത്തും പുതുമന ഗോവിന്ദൻ നമ്പൂതിരിയെ തകർക്കാനും തളർത്താനും ഇല്ലാതാക്കാനും അസൂയക്കാരുടെ അനേകം സംഘങ്ങൾ പ്രവർത്തിച്ചുവന്നിട്ടുണ്ട്. സൗമ്യമായ ഒരു പുഞ്ചിരിയോടെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൊന്നും പതറാതെ, തളരാതെ പൊതുസമൂഹത്തിലും ക്ഷേത്രാനുഷ്ഠാനങ്ങളിലും ഉറച്ച ചുവടുകളോടെ ജീവിതത്തെ നേരിട്ട ധീരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തമെന്ന കർമ്മമണ്ഡലത്തിൽ അവസാനവാക്ക് അദ്ദേഹം തന്നെയാണ്. സ്നേഹസമ്പന്നനായ ഒരു വ്യക്തിയും. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അറിവ് നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ലഭിക്കേണ്ടുന്നത്രയും ആദരവും പരിഗണനയും സമൂഹം ഇതുവരെ നൽകിയോ എന്നത് സംശയമാണ്. 
Share:

0 comments:

Post a Comment

Ancient Indian Art forms have been passed down from generation to generation, and are still practiced and celebrated in different parts of the country. Here’s a look at few of them what makes these art forms unique.

Search This Blog

Blog Archive

 
// //