തിടമ്പുനൃത്തം തന്നെ ജീവിതം
Thursday, 23 December 2021
തിടമ്പുനൃത്തം തന്നെ ജീവിതം
Sunday, 21 November 2021
തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി
തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി
-Ramakrishnan VK
തിടമ്പ് നൃത്ത അഭ്യസനത്തിന്റെ ഓർമ്മ പുതുമനയ്ക്ക് വികാരഭരിതമായ ഗൃഹാതുരത്വമാണ്. തിടമ്പ് നൃത്തം തുള്ളിയാടി പഠിച്ച കാലം. അന്ന് തൊട്ടിന്നു വരെ തിടമ്പിനായി ഉഴിഞ്ഞുവച്ച ജീവിതം. വലിയ കലാകാരനെന്നതോടൊപ്പം നൂറു ശതമാനവും കലാസ്വാദകനുമാണ് താനെന്ന് ഗോവിന്ദൻ നമ്പൂതിരി പറയുന്നു. കഥകളിയിലെയും മറ്റും വലിയ കലാകാരന്മാരുമായുള്ള ഇടപഴക്കം. ഉറക്കമൊഴിഞ്ഞുള്ള അരങ്ങുകളിൽ ഭക്തിയോടെ നൃത്തം ചെയ്യാൻ ഭക്തജനങ്ങളുടെയും മഹാന്മാരായ കലാകാരന്മാരുടെയും അനുഗ്രഹം അദൃശ്യശക്തിയാണെന്ന് അദ്ദേഹം പറയുന്നു. ഈ വിനയമാണ് പുതുമനയെ കേരളത്തിലെ മഹനീയവ്യക്തിയായി പ്രതിഷ്ഠിക്കാൻ കാരണമായത്.
Tuesday, 1 June 2021
പുതുമനയുടെ അരങ്ങാട്ടങ്ങൾ - അരങ്ങിലെ തിടമ്പാട്ടങ്ങൾ
പുതുമനയുടെ അരങ്ങാട്ടങ്ങൾ -
അരങ്ങിലെ തിടമ്പാട്ടങ്ങൾ
തിടമ്പ് നൃത്ത കലാപ്രകടനത്തിന്റെ സവ്യസാചിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. സമൂഹത്തിന് വേണ്ടി നിർഭയം പ്രവർത്തിക്കുന്ന കലാകാരൻ. അനേകം അരങ്ങാട്ടങ്ങളിലൂടെയും അനവധി പ്രഭാഷണങ്ങളിലൂടെയും അദ്ദേഹത്തിന്റേതു മാത്രമായ ശൈലി. അരങ്ങിലെ പുതുമനയുടെ ഓരോ അടവുകളും സദസ്സിനോട് ഒരുപാട് കാര്യങ്ങൾ പറയുന്നു. നൃത്തപ്രകടന ചാതുര്യത്തിന്റെ മുഴുമ. ആവിഷ്കാരമാധുര്യത്തിന്റെ മുറിയാത്ത ധാര. നർത്തനചാരുതയും വൈഭവവും വാസനയും പുതുമനയുടെ അരങ്ങാട്ടങ്ങളെ ആളുകളിലേക്കടുപ്പിക്കുന്നു. പുതുമനയുടെ ഇടപെടലുകളും നീക്കങ്ങളും ആളുകൾക്ക് ആകർഷകമായ പരസ്പര്യത്തിൽ എത്തിക്കുന്നു. പുതുമനയുടെ ഓരോ തുള്ളിനും വേറൊരു താളമുണ്ട് ഈണമുണ്ട്. ജനങ്ങളെ ഒന്നായി ആടിക്കുന്ന ഒരുമയുടെ ഭാഷയാണ് പുതുമനയുടെ ആനന്ദച്ചുവടുകൾക്ക്. ആളുകളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രം പൊങ്ങിവരുന്നത് അപ്പോളാണ്. ഈ അരങ്ങാട്ടങ്ങൾക്ക് മുന്ഗാമികളുമില്ല പിന്ഗാമികളുമില്ല. അസാധാരണമായ അവതരണം. പുതുമനയുടെ ജനകീയതാളങ്ങൾ. പദതാളങ്ങളുടെ സർഗലാവണ്യം. ലോക കലാപ്രണയിയുടെ മനസ്സിൽ ഒരു ആന്ദോളനം.
Saturday, 8 May 2021
പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാംസ്കാരിക നവോത്ഥാനം
Friday, 23 April 2021
പുതുമന : ക്ഷേത്രനർത്തനത്തിന്റെ മഹാരഥൻ
ക്ഷേത്രനൃത്തനത്തിൽ ഇത്രയേറെ ഉയരങ്ങൾ കീഴടക്കുന്നതിനു പുറകിലുള്ള രഹസ്യം സ്ഥിരമായ സാധകവും കഠിനാദ്ധ്വാനവുമാണെന്ന് അദ്ദേഹം പറയുന്നു. ഭാരതത്തിലുള്ള നൃത്തകലാപ്രേമികളെക്കാൾ ഭാരതത്തിനപ്പുറത്തെ ആസ്വാദകർ ഗോവിന്ദൻ നമ്പൂതിരിയുടെ അടവുകളും ചുവടുകളും പഠിക്കുന്നു. നമ്പൂതിരിയെപ്പോലെ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ മാത്രം മനസ്സർപ്പിച്ച് പ്രസിദ്ധിയോ പൊതുജനപ്രീതിയോ കാംക്ഷിക്കാതെ ജീവിക്കുന്ന പ്രതിഭകൾ അപൂർവ്വം. പുരാണചരിതങ്ങളുടെ ആവിഷ്കരണമായി തിടമ്പു നൃത്തത്തെ പുനഃക്രമീകരിച്ച പുതുമന പല നൂറ്റാണ്ടുകളോളം അവഗണനയുടെ കയ്പ്പറിഞ്ഞ ജനവിഭാഗങ്ങളിലേക്ക് കലയുടെ മധുരം വിളമ്പിക്കൊടുത്തു. അദ്ദേഹം എല്ലാ ജനങ്ങളിലേക്കും ധൈര്യപൂർവ്വം കടന്നുചെന്ന് നർത്തനത്തിന്റെ പുതിയ ഇതിഹാസം രചിച്ചു. അപ്രകാരം തിടമ്പു നൃത്തമെന്ന
Thursday, 25 March 2021
പുതുമനയുടെ നൃത്തകേരളം
കെ. എം. സുധാകരൻ
കലാകേരളത്തിന്റെ അനുഗ്രഹീതകലാകാരനാണ് ജനങ്ങളുടെ ഇഷ്ട ക്ഷേത്രതിടമ്പുനർത്തകനായ ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. എപ്പോഴും പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് വഴികാട്ടിയായത് ജനങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. അതികഠിനമായ അഭ്യാസമുറകളും പരിശീലനവും നേടിയ ഗൗരവമുള്ള പ്രാചീന ക്ഷേത്രകലാകളരിയിലെ അതികായനാണദ്ദേഹം. തിടമ്പ് നൃത്തത്തിലെ കാലടികളും ചവിട്ടുകളും ഹൃദിസ്ഥമാക്കാനായി കാലത്ത് നേരം മൂന്നു മുതൽ കരിങ്കല്ലിൽ കൊട്ടി പഠിക്കുന്നതോടൊപ്പം പഴയ സമ്പ്രദായാനുസരണം ചെപ്പുകുടത്തിൽ പൂഴി നിറച്ച് വർഷങ്ങളായി തുള്ളി ശീലിച്ചാണ് തിടമ്പ് നൃത്തത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അഞ്ചാം വയസ്സു തൊട്ട് തിടമ്പുനൃത്തത്തിനോട് അധികമായ ആവേശം കാണിച്ചിരുന്നു അദ്ദേഹം. അക്കാലം മുതൽ തന്നെ അദ്ദേഹത്തിന് തിടമ്പ് നൃത്തത്തോട് അധികമായ അന്വേഷണചിന്തയുമുണ്ടായി. അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സാവുമ്പോഴേക്കും തന്നെ വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തമാടുകയും പല പ്രധാനക്ഷേത്രങ്ങളിലും പ്രമാണി തന്നെയാകാൻ യോഗ്യത നേടുകയും ചെയ്തു. അദ്‌ഭുതകരമായ നടനപ്രകടനത്തിലൂടെ പുതുമനയുടെ നൃത്തം ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു. കലകൾ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടർക്കും എന്റെ തിടമ്പ് നൃത്തം വീക്ഷിക്കുവാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം അദ്ദേഹത്തിനുണ്ടായി. തുടർന്ന് ജാതി-മത-വർണ്ണ-വർഗ്ഗവ്യത്യാസമി