യുവാവായിരിക്കെ തന്നെ സോപാനസംഗീതം, പാണി, കഥകളിച്ചെണ്ട, തായമ്പക എന്നിവയിലും വിദഗ്ദ്ധനായി അദ്ദേഹം. താളസ്ഥിതി, സാധകം, ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം എന്നീ സിദ്ധികള്‍ മട്ടന്നൂരിനുണ്ട്. പഞ്ചാരി, പഞ്ചവാദ്യം, വാദ്യമഞ്ജരി, ശ്രുതി മേളം എന്നീ പരീക്ഷണ സമ്പ്രദായങ്ങൾക്ക് നേതൃത്വം നല്കി. ചെണ്ട എന്ന വാദ്യോപകരണത്തില്‍ കഴിവിന്‍റെ കരുത്തും കൈപ്പുണ്യവും കാട്ടുന്ന ഉന്നതകലാകാരനാണ് അദ്ദേഹം.
ചെണ്ട മേളം എന്ത് എന്നറിയണമെങ്കില്‍ തായമ്പക പഠിച്ചിരിക്കണം എന്ന് ശങ്കരന്‍ കുട്ടി മാരാര്‍ പറഞ്ഞിട്ടുണ്ട് . തായമ്പകയെന്നാല്‍ ചെണ്ടയുടെ വ്യത്യസ്ത ശബ്ദങ്ങളെ എല്ലാ തരത്തിലും ഉപയോഗിച്ച്, നിയമങ്ങളോട് കൂടി കൂറുകളും,എണ്ണങ്ങളും താളത്തില്‍ കൊള്ളിച്ചു ചിട്ടയോടെ കൊട്ടുന്ന മേളം. അതീവ സാധകത്തിന്റെയും കൂട്ടായ്മയുടെയും സ്വ-സമര്‍പ്പണത്തിന്റെയും ഒത്തു ചേരലാണ് ഓരോ മേളവും. തായമ്പകയെ മറ്റു മേളങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് മേള പ്രധാനിയുടെ മനസ്സാന്നിധ്യവും കൃത്യതയും മനോധര്‍മ്മവും ആണ്. മറ്റെല്ലാ മേളങ്ങളിലും കഥകളിയിലും, ചെണ്ട , കൂടെയുള ഉപകരങ്ങളുടെ കൂടെ ചേര്‍ന്നാണ് കൊട്ടുന്നത്. അതിനാല്‍ ചെണ്ടയുടെ ശബ്ദത്തെ നിയന്ത്രിച്ചു കൊട്റെണ്ടി വരാറുണ്ട് . അല്ലെങ്ങില്‍ കൊട്ടുന്ന എണ്ണംകള്‍ നിയന്ത്രിക്കേണ്ടി വരാറുമുണ്ട്. തായമ്പക, ചെണ്ടയെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ കൊട്ടാന്‍ അനുവദിക്കുന്നു. കൊട്ടുന്നയാളുടെ മനോധര്‍മം അനുസരിച്ച് എത്രത്തോളം ഭംഗിയാക്കാവുന്നതാണ്.
വെള്ളിനേഴി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 15 വര്‍ഷത്തോളം ചെണ്ട അധ്യാപകനായിരുന്നു അദ്ദേഹം.