തിടമ്പുനൃത്തത്തിനായി ഒരു ജന്മം
Wednesday, 19 June 2024
തിടമ്പുനൃത്തത്തിനായി ഒരു ജന്മം
- SREEKANTH NAMBIAR
വർഷം 1977. കണ്ണൂരിലെ പ്രശസ്തമായ ദേവീക്ഷേത്രം. ക്ഷേത്രമതിൽക്കകത്ത് വാദ്യഘോഷം മുഴങ്ങി. അതാ ഇടതുകൈയിൽ തിടമ്പും വലതുകൈയിൽ കമനീയമായ ശിരോഭൂഷണവുമായി കൃശഗാത്രനായ ഒരു ചെറുപ്പക്കാരൻ പുറത്തേക്കുവരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്രചൈതന്യം ശിരസ്സിലേറ്റിയ നൃത്തകേസരി. എങ്ങും നിശബ്ദത. തിടമ്പുനൃത്തത്തിന്റെ ആരംഭം കുറിക്കാനുള്ള ശംഖനാദം മുഴങ്ങി. ഭക്തജനങ്ങൾ കൈകൂപ്പി എഴുന്നേറ്റുനിന്നു. ദൈവീകചൈതന്യം പ്രവഹിക്കുന്ന ക്ഷേത്രനർത്തകൻ ഗോവിന്ദൻ നമ്പൂതിരി നൃത്തം ആരംഭിച്ചപ്പോൾ ക്ഷേത്രമുറ്റത്തെ അരയാലിലകൾ പോലും ഭക്തിയിൽ ഉറയാടിപ്പോയോ? ലോകം നടുങ്ങുംവണ്ണം വാദ്യം മുറുകി കടലിലെ തിരമാലകൾ പോലെ ഇളകിമറിഞ്ഞപ്പോൾ ഗോവിന്ദൻ നമ്പൂതിരിയുടെ ശരീരവും ക്ഷേത്രപ്രതിഷ്ഠയുടെ അനുഗ്രഹത്തിൽ ഉറഞ്ഞാടി. ചെവി പൊട്ടുമാറുച്ചത്തിൽ കതിന. ഏറെ താമസിച്ചില്ല, ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തവൈഭവത്തിൽ സദസ്യർ ഭക്തിയോടെ തൊഴുതു നമസ്കരിച്ചു. 'ഉള്ളിലുള്ള ഭക്തിയെ ഉണർത്തുന്നതിലും ചുവടുവയ്‌പ്പിന്റെ മേന്മയിലും നൃത്തശൈലിയുടെ ഉന്നതിയിലും ഇതുപോലൊരാൾ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല' പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രകടനം അത്രയേറെ മികച്ച നിലവാരം പുലർത്തിയിരുന്നു. അന്ന് ഈ കാഴ്ചയ്ക്കായി കാത്തുനിന്ന ഒരു സ്‌കൂൾ കുട്ടിയായിരുന്നു ഞാൻ. ഇന്നും പുതുമന ഗോവിന്ദൻ നമ്പൂതിരി നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ലോകപ്രസിദ്ധനായ ആചാര്യനും. കാലം എത്ര വേഗം കടന്നുപോയി...
പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തത്തിലെ എല്ലാ വിഷയങ്ങളിലും എ പ്ലസാണ്, ഒന്നാം സ്ഥാനമാണ്. അലങ്കാരത്തിൽ, വേഷവിധാനത്തിൽ, ചുവടുകളിലെ ഭംഗിയിൽ, നൃത്തത്തിലെ അറിവിൽ, ഭക്തിപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ എല്ലാം. തിടമ്പുനൃത്തത്തിനായി ജനിച്ച ഒരു ജന്മം.
കേരളത്തിന്റെ അഭിമാനഭാജനമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തരംഗത്തും നാടൻ കലാരംഗത്തും എന്നും തലയെടുത്തുനിൽക്കുന്ന പരമാചാര്യൻ പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരി ജീവിക്കുന്നതുതന്നെ തിടമ്പുനൃത്തത്തിനാണോ എന്ന് തോന്നിപ്പോകും.
അഞ്ചു വയസ്സുമുതൽ തുടങ്ങിയ പരിശീലനം. ആ പരിശീലനം തുടർന്ന് കൃത്യമായി നിലനിർത്തുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിൽ നിന്നുണർന്ന് തിടമ്പുനൃത്തത്തിലൂടെ സഞ്ചരിച്ച് തിടമ്പുനൃത്തത്തിലേക്ക് ഉറങ്ങാൻ കിടക്കുന്ന അതികായൻ. ഇതിഹാസം, അതെ അഭിമാനത്തോടെ നമുക്ക് ചൂണ്ടിക്കാട്ടാം കലാകേരളത്തിന്റെ ഈ ആചാര്യനെ. കേരളത്തിന്റെ ആസ്ഥാനനർത്തകൻ. ഭാരതത്തിൻ്റെ ആചാര്യമഹിമ - പുതുമന ഗോവിന്ദൻ നമ്പൂതിരി.
വിശിഷ്ടം ഈ തിടമ്പുനൃത്തജീവിതം
വിശിഷ്ടം ഈ തിടമ്പുനൃത്തജീവിതം
പ്രവീൺലാൽ
തിടമ്പുനൃത്തത്തിന്റെ ചുവടുകൾ വെച്ച് ക്ഷേത്രപരിസരങ്ങളെ ധന്യമാക്കിക്കൊണ്ടിരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. വേഷപ്പകർച്ചയുടെ സ്ഥായിയായ ഭാവങ്ങളും ഭാവനകളും ഗോവിന്ദൻ നമ്പൂതിരിയിൽ നിന്ന് കാണികൾക്ക് ലഭിക്കുന്നു. ലളിതമായ ജീവിതം, ലളിതമായ സംസാരം, ലളിതമായ ഇടപെടൽ എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ പ്രത്യേകതകളാണ്. തിടമ്പുനൃത്തമേഖലയിൽ കർമ്മനിരതനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിന്റെ ഉപാസന തുടങ്ങിയിട്ട് ആറു പതിറ്റാണ്ടു കഴിഞ്ഞു. കലാപാരമ്പര്യത്തിന്റെയും ആചാരങ്ങളുടെയും വൈദികപാരമ്പരകളുടെയും മഹിമയും പ്രൗഢിയും നെഞ്ചോടു ചേർക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരിയുടെ അരങ്ങുകൾ ഓരോന്നും വ്യത്യസ്തമാണ്. അവയോരോന്നും തികച്ചും വേറിട്ടുനിൽക്കുകയും കാണികൾക്ക് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നവയുമാണ്. ജനിച്ചതുമുതൽ പ്രകൃതിയുടെ താളങ്ങളെയും വർണ്ണങ്ങളെയും സ്നേഹിച്ച് അവയുടെ പിറകേ സഞ്ചരിച്ച കലാഹൃദയമുള്ള ബാലൻ. വളരുമ്പോൾ ക്ഷേത്രകലയായ തിടമ്പുനൃത്തത്തിലേക്കുതന്നെ എന്ന് തീരുമാനിച്ച മനസ്സുറപ്പ്. ഇതിനെയാണ് നാം പുതുമന ഗോവിന്ദൻ നമ്പൂതിരി എന്നുവിളിക്കുന്നത്. ബാല്യം മുതലേ തിടമ്പുനൃത്തത്തിന്റെ ബാലപാഠങ്ങൾ പഠിച്ചുവളർന്ന ഗോവിന്ദൻ നമ്പൂതിരി അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു. അരങ്ങേറ്റം കഴിഞ്ഞതിനുശേഷം അധികം താമസിയാതെ പല വേദികളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. പത്താംതരം കഴിഞ്ഞതോടെ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തവേദിയിലേക്ക് പൂർണ്ണമായി ശ്രദ്ധ തിരിച്ചു. ചെറിയ വേദികളിൽ നിന്ന് വലിയ വേദികളിലേക്കുള്ള ശക്തമായ പ്രയാണമായിരുന്നു പിന്നീട് ലോകം കണ്ടത്. ക്രമേണ കേരള നാടൻകലാവേദിയിലെ കേന്ദ്രകഥാപാത്രമായി മാറി പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തിലെ ജനകീയ ഇടപെടലുകളും നിരന്തരമായ അന്വേഷണബുദ്ധിയുമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തിൽ വഴിത്തിരിവായത്. ആരും ശ്രദ്ധിക്കാതെ ഒരു മൂലയിലിരുന്ന അമ്പലത്തിലെ നൃത്തം തിടമ്പുനൃത്തമായി പൂർണ്ണത നേടിയത് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നർത്തനമികവിലൂടെയാണ്. നാടൻ കലയെന്നും ക്ഷേത്രകലയെന്നും മാത്രം ഒതുങ്ങിനിന്ന തിടമ്പുനൃത്തത്തിന് ശാസ്ത്രീയ നൃത്ത പശ്ചാത്തലത്തിലുള്ള ചിട്ടപ്പെടുത്തലുകളിലൂടെ കൂടുതൽ മിഴിവേകാൻ പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് സാധിച്ചു. ഗോവിന്ദൻ നമ്പൂതിരിയുടെ കലാജീവിതത്തിൽ വിജയവും പരാജയവും എതിർപ്പുകളുമെല്ലാം ഉണ്ടായിട്ടുണ്ട്. ഇവയെ ഒരുപോലെ സ്വീകരിച്ച് മുന്നേറുകയാണ് അദ്ദേഹം. ഓരോ ക്ഷേത്രവേദിയിലും പുലർത്തുന്ന വൈവിധ്യത്തിലൂടെയും തനിമയിലൂടെയും പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രകടനമികവുകളുടെ പട്ടിക നീണ്ടുകിടക്കുന്നു. വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും പുതുമകളും നൃത്തപ്രകടനത്തിൽ ഇഴചേർക്കുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി വിശ്വാസിസമൂഹത്തിനും കലാസമൂഹത്തിനും ഒരുപോലെ പ്രിയങ്കരനാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തമികവും തികവും തെളിയിക്കുന്നതായിരുന്നു സമീപകാലത്തെ നൃത്തങ്ങൾ. കേരളത്തിന്റെ മഹനീയമായ കലാപാരമ്പര്യത്തിൽ ഉറച്ച പദചലനങ്ങളോടെ ക്ഷേത്രകലകളുടെ കുലപതിയായി യാത്ര തുടരുകയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.
പുതുമന, തിടമ്പുനൃത്തകലയുടെ മഹാഗുരു
പുതുമന, തിടമ്പുനൃത്തകലയുടെ മഹാഗുരു
- മോഹൻദാസ് ശിവകൃപ
പുതുമന ഗോവിന്ദൻ നമ്പൂതിരിയെ സ്‌കൂൾ വിദ്യാഭ്യാസത്തിനായിരുന്നു അച്ഛൻ വിദ്യാലയത്തിലയച്ചത്. അച്ഛന്റെ സ്വപ്നങ്ങളിൽ മകനെ പഠിപ്പിച്ച് വലിയ ഉദ്യോഗസ്ഥനാക്കണം എന്നായിരുന്നു. പക്ഷേ, ഗോവിന്ദൻ നമ്പൂതിരിയുടെ മനസ്സിൽ മറ്റൊന്നായിരുന്നു. എല്ലാവരും അറിയപ്പെടുന്ന ക്ഷേത്രനർത്തകനാകുക. തിടമ്പുനൃത്തകലാരൂപത്തെ പുനർനിർവചിച്ച് പുനരുജ്ജീവിപ്പിക്കുക. അതിനെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തുള്ള വിശാലമായ ലോകത്തേക്ക് കൊണ്ടുപോയി ലോകത്തെ അറിയിക്കുക. ഇളംപ്രായത്തിൽ തന്നെ പുതുമന ഗോവിന്ദൻ അരങ്ങേറ്റം കുറിച്ച് ഭക്തിയുടെയും ഭാവനയുടെയും ലോകങ്ങൾ സാക്ഷാത്കരിച്ച് നൃത്തവിസ്മയങ്ങൾക്ക് ആരംഭം കുറിക്കുകയായിരുന്നു. തിടമ്പുനൃത്തത്തോട് അടങ്ങാത്ത അഭിനിവേശമാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക്. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ചിന്തിക്കുന്നത് തിടമ്പുനൃത്തത്തെപ്പറ്റിയാണ്. സമൂഹവുമായി നല്ല ബന്ധം പുലർത്തുമ്പോഴും ക്ഷേത്രത്തിനകത്തെ ഉത്സവങ്ങളിലും ചടങ്ങുകളിലും സജീവം.തിടമ്പുനൃത്തത്തിന്റെ വേഷം അലങ്കരിക്കാനും മുന്നിൽത്തന്നെ. തിടമ്പുനൃത്തത്തെ ജനകീയമാക്കാനായി വേഷവിധാനങ്ങളും കിരീടവും മറ്റു സംവിധാനങ്ങളുമെല്ലാം ഡിസൈൻ ചെയ്തത് പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. തിടമ്പുനൃത്തം രംഗത്ത് അവതരിപ്പിക്കാനുള്ള മൂലപ്രമാണവും ചുവടുകളുടെ ഘടനയും വികസിപ്പിച്ചെടുത്തത് ഗോവിന്ദൻ നമ്പൂതിരിയാണ്. രംഗസംവിധാനത്തിലും അദ്ദേഹം സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വാർഷികാഘോഷങ്ങളിൽ ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം ശ്രദ്ധേയമാണ്. ഒരു പ്രതിഫലേച്ഛയുമില്ലാത്ത ഭക്തസമൂഹത്തിനുള്ള സേവനമാണ് അദ്ദേഹത്തിന് തിടമ്പുനൃത്തം.
തിടമ്പുനൃത്തത്തിന്റെ ദീർഘകാലത്തെ പ്രചാരകൻ കൂടിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ലഭിച്ച അവസരങ്ങളിലെല്ലാം സമൂഹത്തിനു പ്രയോജനപ്പെടും വിധം തിടമ്പുനൃത്തത്തിലേയും മറ്റു നാടൻ കലാരൂപങ്ങളിലെയും അറിവും അനുഭവങ്ങളും അദ്ദേഹം പകർന്നുനൽകി. ഒട്ടനവധി അനുഭവങ്ങൾ സമൂഹം സ്വീകരിക്കുമ്പോൾ തിരിച്ചു ലഭിക്കുന്ന പ്രശംസാവചനങ്ങൾ ഗോവിന്ദൻ നമ്പൂതിരിയുടെ കണ്ണു നനയിച്ചു. തിടമ്പുനൃത്തത്തെക്കുറിച്ച് പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. സമൂഹത്തിന്റെ വ്യക്തിത്വവികസനത്തിനും സ്വഭാവരൂപീകരണത്തിനും സ്വയം ഒരു മാതൃകയായി ഈ നർത്തകൻ ജീവിക്കുന്നു. ഇത്രയും ശിഷ്യസമ്പത്തുള്ള മറ്റൊരു കലാകാരനും ഉണ്ടോയെന്ന് സംശയമാണ്. തിടമ്പുനൃത്തത്തോട് താൽപര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതുമന ഗോവിന്ദൻ നമ്പൂതിരി താല്പര്യം കാണിക്കാറുണ്ട്. തിടമ്പുനൃത്തത്തിന്റെ രംഗവേദിയിൽ അറുപതിലേറെ വർഷങ്ങൾ ആടിത്തിമിർത്ത ഗോവിന്ദൻ നമ്പൂതിരി അരങ്ങിൽ കയറിയാൽ ഇന്നും കൗതുകം തീരാത്ത അദ്‌ഭുതമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ഓരോ അരങ്ങും ചരിത്രമാണ്. തിടമ്പുനൃത്തത്തോട് താത്പര്യമുള്ള ഒരു പ്രേക്ഷകസമൂഹത്തെ സൃഷ്ടിച്ച മാർഗ്ഗദർശിയാണ് അദ്ദേഹം. ഏറ്റവും ലളിതജീവിതം നയിച്ച് ഒരു അംഗീകാരത്തിനും പിറകേ പോകാതെ ഭക്തിയുടെ പാതയിലൂടെ നീങ്ങുന്ന മഹാഗുരുവാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി.
സമൂഹം അംഗീകരിക്കേണ്ട നൃത്ത പ്രഭാവം
സമൂഹം അംഗീകരിക്കേണ്ട നൃത്ത പ്രഭാവം
- Raghunath A K
മലബാറിലെ പൗരാണികമായ ക്ഷേത്രാചാരമാണ് തിടമ്പുനൃത്തം. 20, 21 നൂറ്റാണ്ടുകളിലെ തിടമ്പുനൃത്തത്തിന്റെ പ്രഥമപ്രവർത്തകനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഒരിക്കലും തുളുമ്പിയിട്ടില്ലാത്ത അറിവിൻ്റെ നിറകുടം. സ്വമണ്ഡലത്തിലും പൊതുമണ്ഡലത്തിലും നിരവധി ശിഷ്യഗണങ്ങൾക്കുടമയാണ് ഗോവിന്ദൻ നമ്പൂതിരി. അൻപത്തിയഞ്ചു വർഷത്തെ അനുഭവവും പരിശീലനവും. വളരെ ചെറുപ്പത്തിൽത്തന്നെ പൂജയും വേദപഠനവും സ്വായത്തമാക്കിയ പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രമുഖരായ ഭക്തജനങ്ങൾ കാൺകേ നൃത്തം ചെയ്യാൻ തുടങ്ങി. നൃത്തമോ പ്രമാണപ്രകാരമുള്ള വ്യാഖ്യാനമായ അടിത്തറയിൽ. അടിസ്ഥാനത്തിൽ ലവലേശം വിട്ടുവീഴ്ചയില്ലാത്ത ശുദ്ധനൃത്തം. 20 വയസ്സുള്ളപ്പോൾത്തന്നെ വലുതായി അഭിമാനിക്കുവാനും വേണമെങ്കിൽ അഹങ്കരിക്കുവാനുമുള്ള അറിവും അരങ്ങുകളും അദ്ദേഹം നേടി പ്രസിദ്ധനായെങ്കിലും ഇന്നും അതിൻ്റെ ഭാവം കാണിക്കാറില്ല. തിടമ്പുനൃത്തത്തിന്റെ സമ്പ്രദായപ്രകാരമുള്ള എല്ലാ ചിട്ടകളും അനുമാനിക്കങ്ങളും ഹൃദിസ്ഥമാക്കി കൊടുങ്കാറ്റുപോലെ തിമിർത്താടിയ ഗോവിന്ദൻ നമ്പൂതിരിയെന്ന ബാലന്റെ നൃത്തം അദ്‌ഭുതത്തോടും ആദരവോടുമായിരുന്നു അന്നത്തെ കാണികൾ നോക്കിക്കണ്ടിരുന്നത്. നമ്മുടെ ദേശക്കാരും അന്യദേശക്കാരുമെല്ലാം പുതുമന ഗോവിന്ദൻ നമ്പൂതിരിയെ തേടിയെത്തുമ്പോൾ ഒരു അക്കാദമികവിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഗോവിന്ദൻ നമ്പൂതിരി മറുപടിക്ക് ഭാഷ വഴങ്ങാതിരുന്നപ്പോൾ
അവരോട് തിടമ്പുനൃത്തത്തിന്റെ ആംഗ്യഭാഷയിൽ നൃത്തം ചെയ്തുകാണിച്ചപ്പോൾ ശിഷ്യരും കണ്ടുനിന്നവരുമെല്ലാം ഒരേപോലെ അദ്‌ഭുതപ്പെട്ടുവെന്നത് വാസ്തവമാണ്. തിടമ്പുനൃത്തത്തിന്റെ പൗരാണികമായ നൃത്തച്ചുവടുകളിലും വേഷത്തിലും ക്രിയകളിലുമെല്ലാം ഒരുപോലെ അവഗാഹമുള്ള ഒരേയൊരാൾ പുതുമന ഗോവിന്ദൻ നമ്പൂതിരിയാണ്. എല്ലാ കാലത്തും പുതുമന ഗോവിന്ദൻ നമ്പൂതിരിയെ തകർക്കാനും തളർത്താനും ഇല്ലാതാക്കാനും അസൂയക്കാരുടെ അനേകം സംഘങ്ങൾ പ്രവർത്തിച്ചുവന്നിട്ടുണ്ട്. സൗമ്യമായ ഒരു പുഞ്ചിരിയോടെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലൊന്നും പതറാതെ, തളരാതെ പൊതുസമൂഹത്തിലും ക്ഷേത്രാനുഷ്ഠാനങ്ങളിലും ഉറച്ച ചുവടുകളോടെ ജീവിതത്തെ നേരിട്ട ധീരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തമെന്ന കർമ്മമണ്ഡലത്തിൽ അവസാനവാക്ക് അദ്ദേഹം തന്നെയാണ്. സ്നേഹസമ്പന്നനായ ഒരു വ്യക്തിയും. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അറിവ് നമ്മുടെ സമൂഹത്തിൽ ധാരാളമാളുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കി ലും അദ്ദേഹത്തിന് ലഭിക്കേണ്ടുന്നത്രയും ആദരവും പരിഗണനയും സമൂഹം ഇതുവരെ നൽകിയോ എന്നത് സംശയമാണ്.
സാധാരണക്കാരിൽ സാധാരണക്കാരനായ നർത്തകരത്നം
സാധാരണക്കാരിൽ സാധാരണക്കാരനായ നർത്തകരത്നം
- കെ. ദാമോദരൻ
നാടൻ കലകളിലും നാട്ടുവിജ്ഞാനത്തിലും കേരളത്തിൽ ഇന്ന് അവസാനവാക്കാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതനിഷ്ഠ. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ടാവണം പുരോഗമനം എന്നദ്ദേഹം നിഷ്കർഷിക്കുന്നു. തിടമ്പുനൃത്തത്തിന്റെ ശരിയായ തനതുരൂപവും ക്രമവും കേരളീയർക്ക് പരിചയപ്പെടുത്താനും മൊത്തമായി വൈവിധ്യങ്ങളിൽ ഏകത്വം ഉണ്ടാക്കിയെടുക്കാനുള്ള അദ്ദേഹത്തിൻ്റെ പ്രയത്നങ്ങളും അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം തിളക്കമുള്ളതാക്കുന്നു. കേരളത്തിലെ 14 ജില്ലകളിലേക്കും ഈ സാധാരണക്കാരനായ തിടമ്പുനർത്തകൻ യാത്ര ചെയ്തു, ദേശസ്നേഹമെന്നും ദേശീയോദ്ഗ്രഥനവുമെന്ന അസാധാരണ ദൗത്യത്തിൻ്റെ സന്ദേശം തിടമ്പുനൃത്തത്തിലൂടെ നൽകുവാൻ. അസംഖ്യം വേദികളിൽ ജനകോടികളാണ് ഗോവിന്ദൻ നമ്പൂതിരിയെ കണ്ടതും കേട്ടതും. അദ്ദേഹം പറഞ്ഞുകൊടുത്ത നാടൻ കലകളുടെയും തിടമ്പുനൃത്തത്തിന്റെയും ഗഹനമായ ജ്ഞാനവും അറിവുകളും എല്ലാവരും അംഗീകരിച്ചു. സ്ഥിരമായ ഉപാസനയും താളബോധവും ഭക്തിയും തന്നെയാണ് ഗോവിന്ദൻ നമ്പൂതിരിയുടെ അറിവിൻ്റെ ആധാരം. തിടമ്പുനൃത്തത്തെ ഉദ്ഭവം, പശ്ചാത്തലം, പ്രസക്‌തി എന്നിവയെക്കുറിച്ചെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ കാഴ്ചപ്പാട് വ്യക്തമാണ്. അടിസ്ഥാനം വിടാതെ പുതിയ കാലഘട്ടത്തിനനുസരിച്ച് നമ്പൂതിരി അവതരിപ്പിക്കും.
നാടൻ കലാവിജ്ഞാനത്തിന്റെ ജനകീയമുഖം
നാടൻ കലാവിജ്ഞാനത്തിന്റെ ജനകീയമുഖം
T Viswanathan
തിടമ്പുനൃത്തകുലപതിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തത്തെ ജനകീയവൽക്കരിക്കുക എന്നതും തൻ്റെ ജീവിതലക്ഷ്യമാണെന്ന് പുതുമന ഗോവിന്ദൻ നമ്പൂതിരി എഴുതിയിട്ടുണ്ട്. സമൂഹത്തിൽ ഇറങ്ങിച്ചെല്ലുന്ന തൊഴിലാളിയും കലാകാരനും കർഷകനുമായതുകൊണ്ടാണ് അങ്ങനെയെന്ന് നമ്പൂതിരി. ഗോവിന്ദൻ നമ്പൂതിരിയിലെ കലാകാരനെ കണ്ടെത്താനായി അദ്ദേഹത്തെ സമീപിക്കുന്ന ഓരോരാൾക്കും ഇതുതന്നെയാണ് പറയാൻ. ഗോവിന്ദൻ നമ്പൂതിരി കേരളനാടൻ കലാമണ്ഡലത്തിൽ നിർമ്മിച്ചെടുത്തതോ ചരിത്രം. ആ ചരിത്രം അറിയണമെങ്കിൽ എഴുനൂറ്റി അമ്പതു കൊല്ലം പിന്നോട്ട് തിരിഞ്ഞുനോക്കണം. മലയാളക്ഷേത്രങ്ങളിലെ അന്നുണ്ടായിരുന്ന ആചാരങ്ങൾ അറിയണം. ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതകാലം അന്നുമുതലിങ്ങോട്ടുള്ള ഓരോ നൂറ്റാണ്ടിലേയും വ്യവസ്ഥകളും വ്യവസ്ഥിതികളും തിരിച്ചറിഞ്ഞുകൊണ്ട് തിടമ്പുനൃത്തത്തെ ശരിയായി നിർവ്വചിക്കാനായിരുന്നു. നാടൻ കലകളിലെ ഗവേഷണങ്ങളും പ്രസിദ്ധീകരണങ്ങളും അവയെല്ലാം സമൂഹത്തിനു നൽകാനുള്ള പരിശ്രമങ്ങളും ചേരുമ്പോഴാണ് പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ പൂർണ്ണരൂപം നമുക്ക് ലഭിക്കുക. അറിഞ്ഞുകൊണ്ടേയിരിക്കുക, അറിവ് സമൂഹത്തിന് കൊടുക്കുക. സമൂഹത്തിനായിട്ടുള്ള ജീവിതം. എന്നാൽ എവിടെയും അടയാളപ്പെടുത്താതെ അദ്ദേഹം സൂക്ഷിക്കുന്നു പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി. കേരളത്തിൽ വളരെയേറെ പൂജാസമ്പ്രദായങ്ങൾ പഠിച്ച് ശരിയായ ഭക്തിയോടെ എല്ലായ്‌പ്പോഴും ദൈവനാമങ്ങൾ ചൊല്ലി ജീവിക്കുന്ന നിസ്വാർത്ഥ മനോഭാവിയായ പൂജാരിയാണ് അദ്ദേഹം. പൂജാരിക്ക് സമൂഹത്തോട് കടപ്പാടില്ലേ? കേരളത്തിലെ ഇന്നുകാണുന്ന പല ക്ഷേത്രങ്ങളും ക്ഷേത്രസമുച്ചയങ്ങളും നിർമ്മിക്കുന്നതിനു മുൻപുള്ള കാലം. ക്ഷേത്രത്തിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ക്ഷേത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാനും മുന്നിട്ടിറങ്ങി. ഉത്സാഹികളായ കുറെ നാട്ടുകാരെയും അദ്ദേഹത്തിന് കിട്ടി. ഷഢാധാര പ്രതിഷ്ഠ നടത്തുന്നത് ഓരോ ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം ഭാരിച്ച ചിലവും ആൾസഹായവും സഹകരണവും ആവശ്യമുള്ള പ്രവർത്തിയായിരുന്നെന്ന് അദ്ദേഹം പറയുന്നു. എല്ലാ ക്ഷേത്രങ്ങളിലും കേരളീയ സമ്പ്രദായപ്രകാരമുള്ള തിടമ്പുനൃത്തം ഉണ്ടാകില്ല. പ്രതിഫലത്തിന് ആഗ്രഹിക്കാതെ അർപ്പണവും സേവനവുമായി തിടമ്പുനൃത്തത്തെ ഏറ്റെടുക്കുകയും അതിനെ ഒരു ജീവിതദൗത്യം പോലെ പുനരുജ്ജീവിപ്പിക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്തു ഗോവിന്ദൻ നമ്പൂതിരി. അമ്പലത്തിലേക്ക് നേരിട്ട് എത്തിച്ചേരുന്നതാണ് ഗോവിന്ദൻ നമ്പൂതിരിയുടെ രീതി. കേരളീയമായ താന്ത്രികചിട്ടപ്രകാരം ശുദ്ധാശുദ്ധങ്ങളൊക്കെ കൃത്യമായി പാലിച്ച് പരിശുദ്ധമായ അന്തരീക്ഷത്തിലാണ് ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തം ചെയ്തുവരുന്നത്. ഇന്നത്തെ കാലത്ത് ഇതൊക്കെ ആര് ഉൾക്കൊള്ളാൻ? തിടമ്പുനൃത്തത്തിന് ജനകീയത കൈവന്നത് ഗോവിന്ദൻ നമ്പൂതിരിയുടെ ഉറക്കവും ഊണുമില്ലാത്ത സേവനം കൊണ്ടാണ്. സമയവും ഊർജ്ജവും ആരോഗ്യവും ഗോവിന്ദൻ നമ്പൂതിരിക്ക് നഷ്ടപ്പെട്ടപ്പോൾ ആ ശ്രമങ്ങൾ പിന്നീട് ചരിത്രത്തിന്റെ ഭാഗമാവുകയും സമൂഹത്തിന് ഒരു പ്രാചീനകലാരൂപത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുകയും ചെയ്തു. രാജ്യത്തെ കലാകാരന്മാരുടെ മുൻനിരയിൽത്തന്നെ ഗോവിന്ദൻ നമ്പൂതിരിയെ കണക്കാക്കാവുന്നതാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ അടുത്ത അവതരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരാണ് പ്രേക്ഷകസമൂഹം. ഇന്ന് പൊതുവേ കാണാൻ സാധിക്കുന്ന കലാവതരണങ്ങൾ പല തനതുകലകളുടെ മിശ്രിതങ്ങളും ഏറെ പരിമിതികളുള്ളതുമാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ശുദ്ധമായ അവതരണത്തിന്റെ പ്രസക്തി ഇവിടെയാണ്. എങ്കിലും തനതുവഴിയിലൂന്നിയ പുതിയ ചുവടുകളിലേക്കുള്ള അന്വേഷണത്തിലാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. കേൾക്കുന്നതുപോലെ എളുപ്പമല്ല പുതിയ ചുവടുകൾ. നന്നായി പഠിച്ച് ചവുട്ടിയെടുത്ത് മനസ്സിലുറപ്പിച്ചാണ് ഗോവിന്ദൻ നമ്പൂതിരി പുതിയ ചുവടുകൾ നിർമിക്കുന്നത്. മറ്റു നൃത്തരൂപങ്ങളിൽ നിന്നും ചുവടുകൾ മുറിച്ചെടുത്ത് കൂട്ടിച്ചേർക്കുന്നത് ലളിതമായ വഴിയും അതിവികലവുമാണ്. ഗോവിന്ദൻ നമ്പൂതിരി ശരിയായ നേരിൻ്റെ വഴിയാണ് തിരഞ്ഞെടുക്കുന്നത്. സമൂഹം ഗോവിന്ദൻ നമ്പൂതിരിയുടെ ശ്രമങ്ങൾക്ക് വലിയ പിന്തുണയാണ് ഇന്നുനൽകുന്നത്. വിശ്വസിക്കാൻ പ്രയാസമുണ്ട് അല്ലേ? ക്ഷേത്രങ്ങളും ഭഗവതിക്കാവുകളും കോട്ടങ്ങളും പോലെ ക്ലബുകളും വായനശാലകളും വിദ്യാലയങ്ങളും ഗോവിന്ദൻ നമ്പൂതിരിയെ എറ്റെടുത്തുകഴിഞ്ഞു. എന്തെന്നാൽ മിക്കവരും സ്വാർത്ഥലാഭത്തിനും വെട്ടിപ്പിടിക്കുന്നതിനുമായി ജീവിതം പാഴാക്കുമ്പോൾ നിസ്വാർത്ഥ സമൂഹസേവനത്തിനായി ഉഴിഞ്ഞുവെക്കുകയായിരുന്നു ഗോവിന്ദൻ നമ്പൂതിരി. ആ ത്യാഗത്തിന്റെ കഥകൾ ഗോവിന്ദൻ നമ്പൂതിരിയിൽ നിന്നു തന്നെ കേൾക്കാനാണ് സമൂഹത്തിനു താത്പര്യം. ഭാവിയിലെ ലോകത്തിൽ തിടമ്പുനൃത്തത്തെക്കുറിച്ച് അന്വേഷണമുണ്ടായാൽ മടി കൂടാതെ ചെന്നെത്താൻ അറിവിൻ്റെ കലവറ തന്നെയാണ് ഗോവിന്ദൻ നമ്പൂതിരി സമൂഹത്തിന് സമ്മാനിച്ചത്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ഒരു ആയുഷ്കാലത്തെ തിടമ്പുനൃത്തതപശ്ചര്യ സമൂഹത്തിലെ സുമനസ്സുകളെ തിടമ്പുനൃത്തത്തെ ആദരിക്കുന്ന താപസരാക്കുകയാണ്. ഗോവിന്ദൻ നമ്പൂതിരിയുടെ അഗാധജ്ഞാനവും ഭവ്യമായ സമീപനവും അദ്ദേഹത്തെ ഇന്ത്യയിലെ മഹാനായ കലാകാരനാക്കുന്നു. തിടമ്പുനൃത്തത്തെക്കുറിച്ച് ജ്ഞാനം പകർന്നുകൊടുക്കുവാൻ എപ്പോഴുമുണ്ട് ഗോവിന്ദൻ നമ്പൂതിരി. ഇന്ന് ലോകം മുഴുവൻ പുതുമന ഗോവിന്ദൻ നമ്പൂതിരിയെ വായിക്കുന്നു. എല്ലാം സംഭവിച്ചത് നല്ലതിനുമാത്രമെന്നു വിശ്വസിക്കുന്ന ഗോവിന്ദൻ നമ്പൂതിരി നേടിയതെല്ലാം ദൈവാനുഗ്രഹം മാത്രമെന്ന് പറയുന്നു. ഇന്ന് ജ്ഞാനസമ്പാദനത്തിനായി ഗോവിന്ദൻ നമ്പൂതിരിയെത്തേടി അനേകം ആളുകളെത്തുന്നു, വിജ്ഞാനത്തിന്റെ സമൃദ്ധിയും നിറഞ്ഞ മനസ്സുമായി അവർ തിരിച്ചുപോകുന്നു. സാധിക്കുന്നിടത്തോളം അറിയാവുന്നതെല്ലാം പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുക എന്നതാണ് സ്വദർശനം, ഇത്രയും കാലം കഷ്ടപ്പെട്ടത് അതിനാണെന്നും അദ്ദേഹം പറയുന്നു.
നൃത്തനവോത്ഥാനത്തിന്റെ ജ്ഞാനസാരഥി
നൃത്തനവോത്ഥാനത്തിന്റെ ജ്ഞാനസാരഥി
- സി. ടി. ജയകൃഷ്ണൻ
കേരള സംഗീത നാടക അക്കാദമി വിശിഷ്ട കലാകാരന്മാർക്ക് ആജീവനാന്ത സംഭാവനയ്ക്കായി കലാശ്രീ എന്ന പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം നേടിയ ഏക തിടമ്പുനൃത്തകലാകാരനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ചെറിയ കുട്ടിയായതുമുതൽ തിടമ്പുനൃത്തത്തിന്റെ ഉപാസനയ്ക്കായിട്ടാണ് ഗോവിന്ദൻ നമ്പൂതിരി ജീവിതം സമർപ്പിച്ചിരിക്കുന്നത്.
ക്ഷേത്രാരാധനയ്ക്കും അർച്ചനയ്ക്കും വേദകാലത്തോളം പഴക്കമുണ്ടല്ലോ. കേരളത്തിൽ വൈദീകവിധി പ്രകാരം നടക്കുന്ന ക്ഷേത്രനൃത്തം നിലവിൽ വന്നിരിക്കുന്നത് എ ഡി പതിമൂന്നാം നൂറ്റാണ്ടുമുതലാണ്. തിടമ്പുനൃത്തത്തിന്റെ ആധികാരികശേഖരങ്ങളിലും താളിയോലഗ്രന്ഥങ്ങളിലും വിവരിക്കുന്ന അടിസ്ഥാനമനുസരിച്ച് നൃത്തം ചെയ്യുന്ന ജീവിച്ചിരിക്കുന്ന ഒരേയൊരാൾ ഗോവിന്ദൻ നമ്പൂതിരിയാണ്. പ്രാചീനകാലത്തെ വേദങ്ങളെപ്പോലെ തിടമ്പുനൃത്തത്തിന്റെ വിശദാംശങ്ങളും ചിട്ടയായി പഠിച്ചിരുന്നു പഴയ കാലത്ത്. ആ കാലത്തിന്റെ സൂക്ഷിപ്പുകാരനാണ് ഗോവിന്ദൻ നമ്പൂതിരി. അഞ്ചു താളങ്ങളിൽ നാലു താളവട്ടങ്ങളിലാണ് തിടമ്പുനൃത്തത്തിൽ വിസ്തരിക്കപ്പെടുന്നത്. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുവന്നുവെങ്കിലും അവയിലെല്ലാം ആധികാരികമാകുന്നത് പ്രമാണമായ അടിസ്ഥാനചുവടുകളാണ്. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ജീവിതോദ്ദേശ്യം തന്നെ ഓരോ ചുവടിനെയും താരതമ്യം ചെയ്ത് അതിൻ്റെ വകഭേദങ്ങൾ വികസിപ്പിച്ചെടുക്കുക എന്നായിരുന്നു. ഇന്ന് എല്ലാവരും കാണുന്ന ദൃശ്യരൂപം ഉചിതമായി വിശകലനം ചെയ്ത് ശാസ്ത്രീയമാക്കിയുള്ള രൂപപ്പെടുത്തലിൽ നിന്നും ഉണ്ടായിവന്നതാണ്. ഇത് ആധികാരികമായി സ്ഥിരീകരിക്കുകയെന്നതായി പിന്നീട് ഗോവിന്ദൻ നമ്പൂതിരിയുടെ യജ്ഞം. 60 വർഷത്തെ പ്രയത്നവും ത്യാഗവുമെല്ലാം വെറുതെയായില്ലല്ലോ എന്ന സന്തോഷത്തിലാണ് ഗോവിന്ദൻ നമ്പൂതിരി.
Saturday, 15 June 2024
തിടമ്പുനൃത്തം തന്നെ ജീവിതം
തിടമ്പുനൃത്തം തന്നെ ജീവിതം
മുദ്രകളും അംഗവിന്യാസങ്ങളും ചുവടുകളുമൊന്നും തിരിച്ചറിഞ്ഞുതുടങ്ങാത്ത ഇളംപ്രായം മുതൽ തോന്നിയ അഭിനിവേശം. പിന്നീടത് ബോധത്തിൽ പ്രവേശിച്ചുറച്ചു. ആഗ്രഹവും ജീവിതലക്ഷ്യവുമായി. അരയും കഴുത്തും കാലും ഉറയ്ക്കും മുൻപേ മനസ്സിൽ ഉറച്ചുപോയതിനാൽ നൃത്തം ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് അഞ്ചു വയസ്സുമുതൽ പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനർത്തകനായത്. കണ്ടവരും കേട്ടവരും അറിഞ്ഞവരും അദ്‌ഭുതപ്പെട്ട് കയ്യടിച്ചു. എന്തൊരു സിദ്ധിയാണ് ഈ കുട്ടിക്ക് എന്ന് എല്ലാവരും പറയാനും ആ കഴിവിനെ അംഗീകരിക്കാനും തുടങ്ങി. അഞ്ചിൽ തുടങ്ങിയ അഭ്യസനം ചിട്ടപ്പടിയാകാൻ പിന്നെയും വർഷങ്ങളെടുത്തു. തിടമ്പുനൃത്തം ആധുനികകാലത്തെ നൃത്തമല്ല. പതിമൂന്നാം നൂറ്റാണ്ടു മുതൽക്കേ ഇതിന്റെ പ്രാചീനരൂപമുണ്ട് തിടമ്പുനൃത്തത്തെ മറ്റു നൃത്തതരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അത് വിഗ്രഹം ശിരസ്സിൽ പ്രതിഷ്ഠിച്ചുചെയ്യേണ്ട അനുഷ്ഠാനനൃത്തമെന്നതുകൊണ്ടാണ്. താളം ചെവിയിലേക്കു വീഴുമ്പോൾ അത് മനസ്സിന്റെ താളമായി പരിണമിപ്പിച്ച് അതിവേഗം കാലുകളിലേക്ക് പകർന്നുനൽകുന്ന ഗോവിന്ദൻ നമ്പൂതിരി ക്ഷേത്രദേവതയെയും ചൈതന്യത്തെയും സങ്കൽപ്പിച്ചാണ് ഭക്തജനങ്ങളെ അറിയിക്കാൻ പ്രാപ്തമാക്കുന്നത്. ഇവ്വിധമുള്ള കാണികളുടെ ആത്യന്തികാസ്വാദനം ഒരാൾക്കും ചിന്തിക്കാൻ പോലും സാധിച്ചിരുന്നില്ല. അതിനായി എത്രയോ ആയുഷ്കാലത്തിൻ്റെ പ്രയത്നം എന്നുതന്നെ പറയാവുന്ന ജീവിതസമർപ്പണം തന്നെയായിരുന്നു ഗോവിന്ദൻ നമ്പൂതിരിയുടേത്. ബാല്യവും കൗമാരവും യൗവനവുമെല്ലാം തിടമ്പുനൃത്തത്തിനായി സമർപ്പിച്ച് അതിനു പിറകേ സഞ്ചരിച്ചു. കഠിനമായ ദാരിദ്ര്യത്തിനും പ്രാരാബ്ധങ്ങൾക്കുമിടയിൽ ജീവവായുവായി തിടമ്പുനൃത്തം. സാധന മുടക്കാതെ തിടമ്പുനൃത്തം ഒരു ഭഗവൽനിശ്ചയമായി, ഹൃദയത്തിന് കുളിർമ്മയായി ഉണർവ്വ് പകരുകയും അദ്ദേഹം അതിനെ സമൂഹത്തിന് തണലാക്കി മാറ്റുകയും ചെയ്തു.
ഗോവിന്ദൻ നമ്പൂതിരിക്കു മുൻപ് മറ്റനുഷ്ഠാനങ്ങളെപ്പോലെ ഒരു പതിവനുഷ്ഠാനം മാത്രമായിരുന്നു നൃത്തം.പരിമിതമായ പരിശീലനം സിദ്ധിച്ച ക്ഷേത്രപുരോഹിതൻ ചടങ്ങായി നടത്തിവന്ന ക്ഷേത്രത്തിനകത്തെ ചെറിയൊരിടമായിരുന്നു അന്നത്തെ അരങ്ങ്. ആ അരങ്ങിനെയും വേഷത്തെയും താളത്തെയും സുഘടിതമാക്കി ഏവരെയും അറിയിക്കാനുള്ള വിശിഷ്ടവും വശ്യവുമായ മണ്ഡലമാക്കിയെടുക്കാൻ ഏറെ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട് ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത അരങ്ങിൽ കഥയിലുറഞ്ഞ താളത്തെ ചുവടുകളിലേക്ക് സംക്രമിപ്പിച്ചുകൊണ്ടാണ് ഗോവിന്ദൻ നമ്പൂതിരി തുടങ്ങിയത്. താളത്തിലും ചുവടിലും ക്രമങ്ങളിലും ഗോവിന്ദൻ നമ്പൂതിരി കൊണ്ടുവരുന്ന ശുദ്ധിയും നിഷ്ഠയും കാണികളെ ആശ്ചര്യം കൊള്ളിക്കുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരി പ്രതിഭ കൊണ്ട് തിടമ്പുനൃത്തത്തെ അവിസ്മരണീയമാക്കി വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു, അതിൽ നല്ലൊരു പങ്കും തികഞ്ഞ ഭക്തരുമാണ്. തിടമ്പുനൃത്തത്തിന്റെ ചരിത്രത്തിൽ പുനരുജ്ജീവനത്തിന്റെ ഒരു കാലത്തെ നിർണ്ണയിച്ചുകൊണ്ട് അടിമുടി പുതുക്കിപ്പണിയുകയായിരുന്നു ഈ ആചാര്യൻ എന്നാണ് വിദഗ്ദ്ധമതം. അനുവാചകവൃന്ദത്തിന്റെ പ്രശംസയിൽ ഒരിക്കലും മതിമറന്നിട്ടില്ല ഈ ആചാര്യൻ. പുതിയതായി ഒരു ശൈലി സൃഷ്ടിക്കുകയും അത് മൗലികമാവുകയും ഭക്തിരസം പ്രദാനം ചെയ്യുന്നതിനാലും ദൈവീകമാണ് ആ ശൈലി. സ്ഥിരോത്സാഹിയായ ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തത്തിനുവേണ്ടി മാത്രം ജീവിക്കുന്ന നർത്തകനാണ്. ഗോവിന്ദൻ നമ്പൂതിരിക്ക് തിടമ്പുനൃത്തത്തെ ജനകീയമാക്കുന്നതിൽ വെല്ലുവിളികൾ ഏറെയുണ്ടായിട്ടുമുണ്ട്. ജന്മവാസനയും അത്യധികമായ അഭിനിവേശവും ഉത്സാഹവും കറകളഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും കഠിനാദ്ധ്വാനവും അച്ചടക്കത്തോടെയുള്ള അഭ്യസനവുമെല്ലാം ഗോവിന്ദൻ നമ്പൂതിരിയെ എന്നും കലാകേരളത്തിന്റെ കുലപതിയാക്കുന്നു. ഭക്തിനിർഭരമായ സമീപനം, ആത്മാവിലലിഞ്ഞ താളബോധം, അടിയുറച്ച സാധകബലം, അചഞ്ചലമായ ആത്മവിശ്വാസം എന്നിവയെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതത്തെ ഇതിഹാസതുല്യമാക്കുന്നു. ഓരോ അരങ്ങിലും ഭക്തിയും അടിസ്ഥാനവും നഷ്ടപ്പെടുത്താതെ പുതുമകൾ ആവിഷ്കരിക്കുന്നു പുതുമന ഗോവിന്ദൻ നമ്പൂതിരി. അങ്ങനെയാണ് തിടമ്പുനൃത്തത്തിന്റെ ഒരു കാലഘട്ടം അടയാളപ്പെടുത്തപ്പെട്ടത്.
തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം
തിടമ്പുനൃത്തത്തിന്റെ ഭാരതീയദർശനം - ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം
M Ravi
വേദങ്ങളും പുരാണേതിഹാസങ്ങളുമെല്ലാം പഠിച്ച് അവയെ ഹൃദയത്തിലേക്ക് ആവാഹിച്ച് ആത്മസാക്ഷാത്കാരത്തിനായി അനുഷ്ഠാനങ്ങളും ചടങ്ങുകളും തെറ്റാതെ ജീവിതചര്യയാക്കുന്ന ആചാര്യനാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. ഭഗവദ്‌പ്രീതിക്കായി ഉത്സവസമയത്ത് അനുഷ്ഠിക്കുന്ന നൃത്തത്തെ വേദദർശനത്തിന്റെ മേടയിൽ സ്പർശിക്കുകയാണ് അദ്ദേഹം. ദേവനൃത്തത്തെ പരമാനന്ദത്തിന്റെയും ആത്മീയാനുഭൂതിയുടെയും പ്രതലത്തിൽ പ്രതിഷ്ഠിച്ച് ദേവസമർപ്പണമായും സമൂഹസമർപ്പണമായും പകരുകയാണ് ഗോവിന്ദൻ നമ്പൂതിരി. എണ്ണൂറു വർഷം പുരാതനമായ തിടമ്പുനൃത്തത്തെ പുനർനിർവചിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത് സ്വജീവിതധർമ്മം അനുഷ്ഠിച്ച ഈ പരമാചാര്യൻ പഴയതെല്ലാം നിലനിർത്തി പുതിയതിനെ സൃഷ്ടിക്കുന്നു. തിടമ്പുനൃത്തം എന്ന ഒരു ചിന്ത മാത്രം മനസ്സിൽ. ഗുരുകുലസമ്പ്രദായം അടിസ്ഥാനമാക്കിയാണ് ദിനചര്യ. രാവിലെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് പരിശീലനം തുടങ്ങും. സന്ധ്യാവന്ദനവും ജപവുമെല്ലാം തീർത്ത് രാവിലെ ഒൻപതുമണി വരെ നീണ്ടുപോകുന്ന വിശ്രമമില്ലാത്ത സാധകം. വൈകുന്നേരം ഭാരമേറ്റിയുള്ള പരിശീലനം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാധന മറ്റുള്ളവർക്ക് കൗതുകമാകുമ്പോൾ അദ്ദേഹത്തിന് ആത്മസാക്ഷാത്കാരമാണ്. ഭാരതത്തിന്റെ പരമ്പരാഗതമായ ആചാരം നിലനിർത്താൻ പുതുമന ഗോവിന്ദൻ നമ്പൂതിരി അറുപതോളം ആണ്ടുകളായി ത്യാഗവും കഷ്ടപ്പാടും സഹിക്കുന്നത് ഉൾക്കൊള്ളുന്നവരാണ് സമൂഹം. നാലോ അഞ്ചോ വയസ്സിലാണ് ഗോവിന്ദൻ നമ്പൂതിരി യാത്ര തുടങ്ങുന്നത്. അന്ന് അമ്പല നൃത്തം എന്നറിയപ്പെട്ടിരുന്ന ലഘുവായ ഈ ആചാരത്തെ ഒരു ഉൾവിളി കേട്ട് ഏറ്റെടുത്ത് ജീവിതദൗത്യമാക്കുകയായിരുന്നു നമ്പൂതിരി. കഠിനാദ്ധ്വാനം മാത്രം കൈമുതലാക്കി തപഃശക്തിയുടെയും ജ്ഞാനശക്തിയുടെയും ഇച്ഛാശക്തിയുടെയും പിൻബലത്തോടെ ഗോവിന്ദൻ നമ്പൂതിരി ഉയർച്ചയുടെ പടവുകൾ കയറി. കാലം എത്രയോ കഴിഞ്ഞു, ഇന്ന് തിടമ്പുനൃത്തം അദ്ദേഹത്തിലൂടെ അറിയപ്പെടുന്ന നൃത്തരൂപമായി രൂപാന്തരപ്പെട്ടു. ജീവിതം തിടമ്പുനൃത്തത്തിന്റെ ഉന്നമനത്തിന് സമർപ്പിച്ച നീണ്ട കർമ്മകാണ്ഡം. മറ്റൊന്നിലും ശ്രദ്ധിക്കാനാകാതെ തിടമ്പുനൃത്തത്തെ വളർത്തികൊണ്ടുവരിക എന്ന ഒരേയൊരു ലക്‌ഷ്യം. ഭാരതീയ ദർശനം ശരിയായി ഉൾക്കൊണ്ടാൽ എല്ലാവരെയും ഉൾക്കൊള്ളണമെന്നും തിടമ്പുനൃത്തപരിജ്ഞാനം എല്ലാവർക്കുമുണ്ടാകുന്നതാണ് ശരിയെന്നും അദ്ദേഹം. ഉപനിഷത്തുക്കളും വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ശ്രുതികളും സ്മൃതികളും അദ്ധ്യയനം നടത്തി, മനനം ചെയ്ത് ചിന്തിച്ച് അതിന്റെ സാരം ഉൾക്കൊണ്ട ആചാര്യനാണദ്ദേഹം. വേദത്തിന്റെ സാരാംശം തന്നെ സർവ്വരേയും സമമായി കാണുകയെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയൊരവസ്ഥയിലെത്തിയാൽ ദൈവവും മനുഷ്യനും ഒന്നാകുമെന്നും ജീവിതം ആനന്ദപ്രദമാകുമെന്നും തിടമ്പുനൃത്തത്തിനായി സമർപ്പിച്ച ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തജീവിതം ലോകത്തെയും നാമോരോരുത്തരെയും പഠിപ്പിക്കുന്നു.
നൃത്തകലയുടെ ലോകഗുരു
നൃത്തകലയുടെ ലോകഗുരു
അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരവേ നമ:
അജ്ഞാനമാകുന്ന തിമിരത്തെ ഇല്ലാതാക്കാൻ ജ്ഞാനമാകുന്ന അഞ്ജനം എഴുതി കണ്ണ് തുറപ്പിക്കുന്നത് ഗുരു. ആ ഗുരുവിനെ നമസ്കരിക്കുന്ന ഭാരതദേശം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് ഗുരുവിന്റെ മഹത്വമാണ്. ഗുരുവെന്ന സങ്കൽപ്പം വളരെ വലുതാണ്. എല്ലാ രാജ്യങ്ങളിലെയും സംസ്കാരങ്ങളിൽ ഗുരുവിന് പ്രാധാന്യമുണ്ടെങ്കിലും ഭാരതത്തെപ്പോലെ ഗുരുവിന് പ്രാധാന്യം നൽകുന്ന മറ്റൊരു സംസ്കാരമില്ല. ഗുരുവെന്ന സങ്കല്പം എല്ലായിടത്തുമുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും സ്മൃതികളിലും ശ്രുതികളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും. നൃത്തകലയുടെ ലോകഗുരുവാണ് തിടമ്പുനൃത്ത ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്തം പഠിക്കാനും പഠിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഗോവിന്ദൻ നമ്പൂതിരി സാർത്ഥകമായ ജീവിതം നയിക്കുന്ന ഗുരുശ്രേഷ്ഠനാണ്. ഗുരുക്കന്മാരുടേയും ഗുരു.
തിടമ്പുനൃത്തമെന്ന പ്രവൃത്തിമണ്ഡലത്തിൽ നിസ്വാർത്ഥമായി സമൂഹത്തിന് സേവനം ചെയ്യുകയാണ് ഗോവിന്ദൻ നമ്പൂതിരി. അദ്ദേഹം തിടമ്പുനൃത്തത്തിന്റെ മുഖ്യസേവകനും കർമ്മയോഗിയുമാണ്. ഭാരതത്തിലെ അനേകം ഗുരുപരമ്പരകളെപ്പോലെ തിടമ്പുനൃത്തത്തിന്റെ ലോകഗുരുവായി മാതൃകാജീവിതം നയിക്കുകയാണ് ഗോവിന്ദൻ നമ്പൂതിരി.
തിടമ്പുനൃത്തത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിക്കുവാനും സമൂഹത്തെ അതിലൂടെ നവോത്ഥാനത്തിലെത്തിക്കാനുമാണ് ഈ മഹാഗുരുവിന്റെ പ്രയത്നം. ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിക്കൊണ്ട് ആദ്ധ്യാത്മികനിഷ്ഠ കൃത്യതയോടെ പുലർത്തുവാനും സംരക്ഷിക്കുവാനും അദ്ദേഹം പരിശ്രമിക്കുന്നു.
നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ
നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ
- ഉണ്ണികൃഷ്ണൻ കെ
പരിശീലനം എന്നും പുലർച്ചെ. തിടമ്പില്ലാതെയും തിടമ്പെടുത്തും പരിശീലനം. മുടക്കമില്ലാതെ എന്നും. നൃത്തത്തിലും നാടൻ കലകളിലും നാട്ടറിവിലും ഒന്നാമൻ. പുതുമന ഗോവിന്ദൻ നമ്പൂതിരി. തിടമ്പുനൃത്ത കുലപതി. ഹൃദയത്തിലാണ് തിടമ്പുനൃത്തം വർഷമോ അറുപതിലുമധികമായി. നൃത്തം ചെയ്യുന്നതിലും പരിശീലിക്കുന്നതിലും വേഷം കെട്ടുന്നതിലും ഇന്ന് ഇതുപോലെ മറ്റാരുമില്ല.
ഈ പ്രായത്തിലും ഗോവിന്ദൻ നമ്പൂതിരി തന്നെ നൃത്തത്തിൽ ഉത്തമൻ. നൃത്തത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും കാണികളും എല്ലാം ഗോവിന്ദൻ നമ്പൂതിരിയേയും അദ്ദേഹത്തിൻ്റെ നൃത്തത്തെയും ഇഷ്ടപ്പെടുന്നു. നൃത്തം കഴിഞ്ഞാൽ നേരിട്ടുകണ്ട് നമസ്കരിച്ച് തൊഴുത് അഭിനന്ദിക്കാൻ ആളുകൾ കാത്തിരിക്കുന്നു. ആശ്ചര്യപ്പെടാൻ ഒന്നും ഇല്ല, ഭക്തിയും പ്രവൃത്തിഗുണവും അച്ചടക്കവും പരിശീലനവും മാത്രമാണത്തിനു കാരണമെന്ന് ഗോവിന്ദൻ നമ്പൂതിരി.
അറിയപ്പെടാതിരുന്ന പുതുമന ഗോവിന്ദൻ നമ്പൂതിരി ഇന്ന് നാടൻ കലയിലും നാട്ടറിവിലും ലോകം അറിയപ്പെടുന്ന അറിവിൻ്റെ കീർത്തിമുദ്രയാണ്. അറുപതു വർഷമായിട്ടും കീർത്തി നിലനിർത്തുകയെന്നാൽ ആശ്ചര്യപ്പെടാൻ ഇല്ലേ? പുതിയ അടവുകൾ പയറ്റുന്നതിലും ഗോവിന്ദൻ നമ്പൂതിരി മുന്നിലാണ്. അടവുകൾ ദൈവികചൈതന്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും. തിടമ്പുനൃത്തത്തിൽ എല്ലാം ഗോവിന്ദൻ നമ്പൂതിരിക്ക് സ്വന്തമാണ്. താളം സ്വന്തം, തിടമ്പ് സ്വന്തം, വേഷം സ്വന്തം, അടവ് സ്വന്തം. താളപ്പൊരുത്തവും വേഷപ്പൊരുത്തവും കാലപ്പൊരുത്തവും ഒത്തുവന്നാൽ കാഴ്ച്ചക്കാരായ ഭക്തരുടെ മനപ്പൊരുത്തവും സാധ്യമാകുമെന്ന് നമ്പൂതിരി. സമയക്രമീകരണവും താളക്രമീകരണവും ശ്രദ്ധിച്ചാണ് നമ്പൂതിരി നൃത്തം അനുഷ്ഠിക്കുന്നത്.
നൃത്തത്തിന് വിളിച്ചാൽ നമ്പൂതിരി ഇപ്പോഴും തയ്യാർ. അറുപത് വർഷം ശീലമായതുകൊണ്ട് നമ്പൂതിരിക്ക് എല്ലാം എളുപ്പം.
നാട്ടുകാർക്കും നാടൻ കലാസ്വാദകർക്കുമെല്ലാം തിടമ്പുനൃത്തത്തിൽ ഗോവിന്ദൻ നമ്പൂതിരിഎന്നാൽ വിശ്വാസമാണ് ഗ്യാരണ്ടിയാണ്. ഭക്തനും നിഷ്ഠയുള്ളവനുമായ ഉത്തമനായ നർത്തകൻ. ഗോവിന്ദൻ നമ്പൂതിരിയെ എന്നും വിളിക്കുന്നു ഒരുപാടാളുകൾ, നാടൻ കലകളെക്കുറിച്ചും നാട്ടറിവിനെക്കുറിച്ചും അറിയാൻ.
Sunday, 16 July 2023
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്
കഥകളി പ്രസ്ഥാനത്തിന് സാത്വികവും ആഹാര്യവുമായ പുതിയ ശോഭാപ്രസരം കൈവരുത്തുന്നതില്‍ മാത്രല്ല, അതില്‍തന്നെ ജീവിതമര്പ്പിച്ചിരിക്കുന്നവര് ക്ക് പുതിയ അഭിമാനബോധം ഉളവാക്കുന്നതിനും അവര്‍ക്ക് സമൂഹമധ്യത്തിലുള്ള പദവി ഉയര്‍ത്തുന്നതിലും എക്കാലവും ശ്രദ്ധ പതിപ്പിച്ച ഒരു കലോപാസനകനാണ് കുഞ്ചുക്കുറുപ്പ്.
ചങ്ങനാശേരി താലൂക്കില്‍ കുറിച്ചിയിലുള്ള കോമടത്തു കുടുംബത്തില്‍ നിന്ന് താഴ്വഴി പിരിഞ്ഞ്
ചങ്ങനാശേരി താലൂക്കില്‍ കുറിച്ചിയിലുള്ള കോമടത്തു കുടുംബത്തില്‍ നിന്ന് താഴ്വഴി പിരിഞ്ഞ്
തകഴിയില്‍ പൊയ്പള്ളിക്കുളത്തില്‍ വീട്ടില്‍ താമസമുറപ്പിച്ച ലക്സ്മിഅമ്മയും വേലിക്കകത്ത് പരമേശ്വരകൈമാളുമായിരുന്നു കുറുപ്പിന്‍റെ മാതാപിതാക്കള്‍. ഇവരുടെ ആറുസന്താനങ്ങളില്‍ ഏറ്റവും ഇളയവനായി കുഞ്ചുക്കുറുപ്പ് 1881 ഏപ്രിലില്‍ (1056 മീനം) ജനിച്ചു. തകഴിയിലും സമീപഗ്രാമങ്ങളായ ചമ്പക്കുളത്തും നെടുമുടിയിലും തന്‍റെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന കുറിച്ചിയിലും എണ്ണപ്പെട്ട കഥകളി കലാകാരന്മാര്‍ അക്കാലത്ത് സുലഭമായിരുന്നു. കഥകളി പ്രസ്ഥാനത്തെപ്പറ്റിയുള്ള ഒരു ആധുനികഗ്രന്ഥത്തില്‍ തല്‍കര്‍ത്താവ് കഥകളിയുടെ വികാസ പരിണാമചരിത്രത്തെ ചില നടന്മാരുടെ "കാല' മെന്ന നിലയില്‍ വിശേഷിച്ചു കാണുന്നു. ഏതെങ്കിലും വിഭാഗവത്കരണത്തിനു രണ്ടാം നൂറ്റാണ്ടിന്‍റെ പൂര്‍വാര്‍ധത്തിലെ കഥകളിലോകത്തെ വിധേയമാക്കണമെങ്കില്‍ "കുഞ്ചുക്കുറുപ്പിന്‍റെ കാലം' എന്ന രീതിയില്‍ മാത്രമായിരിക്കും.കുറുപ്പിന്‍റെ ആദ്യകാലഗുരുക്കന്മാര്‍ പ്രസിദ്ധ നാട്യകലാചാരന്മാരും സഹോദരന്മാരുമായ കൊച്ചപ്പിരാമന്മാരയിരുന്നു (കൊച്ചയ്യപ്പപ്പണിക്കര്‍, 1846-1948) രാമപ്പണിക്കര്‍, (1866-1931) പന്ത്രണ്ടാം വയസ്സില്‍ ഇവരുടെ കീഴില്‍ അഭ്യസനമാരംഭിച്ച കുറുപ്പിന്‍റെ അരങ്ങേറ്റം അടുത്തവര്‍ഷം (1849) തന്നെ നടന്നു. പിന്നീട് ചമ്പക്കുളം ശങ്കുപ്പിള്ളയുടെ കീഴില്‍ അഭ്യസനം തുടര്‍ന്ന കുറുപ്പ് അടുത്ത ഏഴുവര്‍ഷം മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ കളിയോഗത്തിലെ ഒരു കുട്ടിത്താരമായി. മറ്റു പലരേയും പോലെ ആദ്യം കുറുപ്പും സ്ത്രീവേഷക്കാരനായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളും അനുഭവങ്ങളുമാണ് വികസ്വരാവസ്ഥയിലേക്ക് നീങ്ങുന്ന കുഞ്ചുക്കുറുപ്പിലെ കലാപ്രതിഭയെ കണ്ടെത്തിയതും തട്ടിയുണര്‍ത്തിയതും. അക്കാലത് തെ ഒരു പ്രസിദ്ധ നടനായിരുന്ന തിരുവല്ലാ കുഞ്ഞുപിള്ളയുടെ നേതൃത്വത്തില്‍, വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് എന്ന മറ്റൊരു നടന്‍, 1902 ല്‍തന്‍റെ കളിയോഗവുമായി ഒരു ഉത്തരകേരള പര്യടനം അരംഭിച്ചു. അതോടെ തെക്കന്‍ ചിട്ടക്കാരനായ കുറുപ്പിന്‍റെ അഭിനയസിദ്ധി മലബാറില്‍ പരക്കെ പ്രസിദ്ധമായി. മൂത്തജ്യേഷ്ഠനായ ശങ്കരക്കുറുപ്പ് അക്കാലത്ത് പ്രാദേശികമായി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു കഥകളി നടനായിരുന്നു. (പ്രസിദ്ധസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പിതാവാണ് ശങ്കരക്കുറുപ്പ്. ജ്യേഷ്ഠനെപ്പോലെ ഒരു കഥകളി നടനാകണമെന്ന ആഗ്രഹക്കാരനായിരുന്നു കുഞ്ചുക്കുറുപ്പ്. ഏതെങ്കിലും വിദ്യാലയത്തില്‍ പോയി കാര്യമായ പഠനം നടത്തിയതായി അറിവില്ല. മന്ത്രേടത്ത് നമ്പൂതിരിപ്പാടെന്ന ഒരു ധനാഢ്യന്‍ കുറുപ്പിനെ തന്‍റെ അന്തോവാസിയായി ക്ഷണിച്ചത് അദ്ദേഹം സാഹ്ളാദം സ്വീകരിക്കുകയാണുണ്ടായത്. വളരെ ക്കാലം കഴിഞ്ഞ് നാലുകൊല്ലക്കാലത്തോളം (1948-52) നാഗസ്വരവിദ്വാനായ
ശങ്കരനാരായണപ്പണിക്കരുടെ ക്ഷണം സ്വീകരിച്ച് ചെമ്പകശ്ശേരി നടന കലാമണ്ഡലത്തിന്‍റെ പ്രഥമാചാര്യനായി ജന്മദേശത്ത് താമസിച്ചത് മാറ്റിനിര്‍ത്തിയാല്‍ കുഞ്ചുക്കുറുപ്പിന്‍റെ പല്‍ക്കാലവാസം മുഴുവന്‍ മലബാര്‍ പ്രദേശത്തുതന്നെയായിരുന്നു. കഥക ളിപ്രസ്ഥാനത്തിലും ആസ്വാദക പ്രപഞ്ചത്തിലും ഒരു പുതിയ തലമുറയെ കരുപ്പിടപ്പിക്കാന്‍ കുറുപ്പ് ചെയ്ത അമൂല്യസേവനമാണ്, വള്ളത്തോളിന്‍റേതിനോടും കേരള കലാമണ്ഡലത്തിന്‍റേതിനോടും സമസ്കന്ധമായി ഈ ദൃശ്യകലാപ്രസ്ഥാനം നേടിയ സാര്‍വലൗകികാംഗീകരണത്തിന് അടിത്തറപാകിയത്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ മലയാള പണ്ഡിതനായ തെന്മഠത്തില്‍ കേശവമേനോന്‍റെ പുത്രിയും തന്‍റെ ഒരു സഹനടനായിരുന്ന പാലയില്‍ കുരുണാകരമേനോന്‍റെ അനന്തരവനുമായ ശ്രീദേവിയെ അദ്ദേഹം വിവാഹം കഴിച്ചത് 1910 ലാണെങ്കിലും പാലക്കാട്ടു ജില്ലയില്‍ കോട്ടായില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങി കെട്ടിടം പണിയിച്ച് അവിടെ സ്ഥിരതാമസമുറപ്പിച്ചത് 1940 ല്‍ മാത്രമാണ്. അതിനു മുമ്പുള്ള കാലമെത്രയും താന്‍ സേവിക്കുന്ന കലാദേവിയെ മേളവാദ്യഘോഷങ്ങളോടുകൂടി എഴുന്നള്ളിച്ചുകൊണ്ട് അദ്ദേഹം ദേശദേശാന്തരം രാപ്പകല്‍ നടന്നു കഴിച്ചുകൂട്ടി.അദ്ദേഹത്തിന്‍റെ പുത്രന്മാരില്‍ ഹരിദാസന്‍ മഹാകവി ടാഗോറിന്‍റെ വിശ്വഭാരതിയില്‍ ഭാരതീയ നൃത്തകലാധ്യാപകനാണ്. ജാമാതാവായ മാധവന്‍ മദിരാശിയിലെ ജെമിനി സ്റ്റുഡിയോവില്‍ നൃത്തസംവിധായകനും. 1964 ഏപ്രി ലില്‍ കുഞ്ചുക്കുറുപ്പിന്‍റെ ശതാഭിഷേകം കോട്ടയില്‍വച്ച് ഒരു അഖില കേരളീയ ദേശീയോത്സവമായി ആഘോഷിച്ചു. ഇന്ത്യയാകെ പരന്ന ആ മഹാപ്രതിഭ 1973 ഏപ്രില്‍ രണ്ടിനാണ് അന്തരിച്ചത്.
Sunday, 9 July 2023
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ
"Dance is the hidden language of the soul."Martha Graham
വി ശരത്ചന്ദ്രൻ
ആത്മാവിന്റെ അദൃശ്യഭാഷയാണ് നൃത്തം. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം കാണുമ്പോൾ അങ്ങനെയാണ്. നൃത്തച്ചവിട്ടിന്റെ ദൃശ്യം കാണുമ്പോൾത്തന്നെ ഭംഗിയും ഭക്തിയും നാമനുഭവിക്കുന്നു. കാഴ്ചയെയും കടന്ന് തിടമ്പുനൃത്തത്തെ ആകര്ഷണീയമാക്കുവാൻ ഗോവിന്ദൻ നമ്പൂതിരിക്ക് സാധിച്ചു. ഒരിക്കൽ അവസാനിച്ചുപോകുമായിരുന്ന നൃത്തം പുതുമന തുടർന്നു, താളം പിഴയ്ക്കാതെ. സ്വാഭാവികമല്ലാത്ത ചവിട്ടിളക്കങ്ങളെ അദ്ദേഹം വിമർശിച്ചു. കാലിന്റെ ഓരോ ഇളക്കത്തെയും നൃത്തമാക്കി. ഓരോ നൃത്തത്തിലും നമ്പൂതിരിയുടേതായ ഒരു ഭാഷയുണ്ടാക്കി. അതോടെ അഗാധവും സൂക്ഷ്മവുമായ ദൃശ്യഭാഷ തിടമ്പുനൃത്തത്തിലും വന്നു. ധ്യാനവും മന്ത്രവും ഭക്തിയും ആ കാലുകളിൽ നാം കണ്ടു. അരങ്ങേറ്റം മുതൽ തന്നെ ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തത്തിൽ ഇതുകൂടാതെ കലാഭംഗിയും നാം കണ്ടു. ഇന്നത്തെ നൃത്തത്തിലും പുതിയ ദൃശ്യഭാഷകൾ നമ്മെ തേടിയെത്തുന്നു. കാലുകൾ ഇളകുമ്പോൾ അകമ്പടിയായ മാനസതാളത്തിന്റെ ആഴം കാണിയുടെ മനസ്സ് തേടിവരുന്നു. ഓരോ കെട്ടിയാടലിലും അതുവരെ കാണാത്ത എന്തൊക്കെയോ കാണിച്ചുതരികയാണദ്ദേഹം. താളം ചൂടുപിടിക്കുമ്പോൾ ചവിട്ടുകൾ തുടരുമ്പോൾ കാണിയുടെ ചിന്തകളിൽ ജ്ഞാനാന്വേഷണം വളരുന്നു. ആഹ്ളാദത്തിന്റെയും ഭക്തിയുടെയും ചവിട്ടിൽ നാം ഉള്ളിൽ നിറയ്ക്കുന്നത് അപൂർവ്വമായ ശുഭചിന്തകൾ. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം കൊട്ടിയുറയൽ വഴിയിൽ തുടങ്ങി തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ പാതയിൽക്കൂടി കലാശത്തിൽ തീരുന്നു. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തവഴിയിൽ ജീവിതമുണ്ട്. ഓരോ നൃത്തത്തിന്റെയും സ്വരൂപം വ്യത്യസ്തമാക്കി ദൃശ്യസ്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ കഴിവ്. തകിലടിയിൽ തുടങ്ങി അടന്തയിലേക്ക് സംക്രമിച്ച് അടിസ്ഥാനം അമർന്നെണീക്കുമ്പോൾ മുറുകുന്നതും ലയിപ്പിച്ചുചേർക്കുന്നതും ഭക്തിയെങ്കിൽ തുടർന്നങ്ങോട്ട് തലയിലേറ്റിയ മൂർത്തിക്ക് പ്രതീക്ഷാനിർഭരമായ താണ്ഡവപ്രാർത്ഥനയായി തട്ടിലും പ്രദക്ഷിണവഴിയിലും ഭക്തിയിലും മാറുന്നു. ആത്മീയതയുടെ ഉന്നതിയിൽ നിൽക്കുന്ന ആന്തരികമായ നൈർമ്മല്യവും ആർദ്രമായ അനുഭവവുമാണ് ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തം. ഗോവിന്ദൻ നമ്പൂതിരിയുടെ നൃത്തപ്രപഞ്ചം വിശാലമാക്കുന്നതും ഈ ഉന്നതമായ നിലയാണ്.