നൃത്തകലയുടെ ലോകഗുരു
Saturday, 15 June 2024
നൃത്തകലയുടെ ലോകഗുരു
നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ
നാടൻ കലകളുടെയും നാട്ടറിവിൻ്റെയും നായകൻ
Sunday, 16 July 2023
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്
കഥകളിയുടെ പ്രതാപകാലം - ഗുരു കുഞ്ചുക്കുറുപ്പ്
ചങ്ങനാശേരി താലൂക്കില്‍ കുറിച്ചിയിലുള്ള കോമടത്തു കുടുംബത്തില്‍ നിന്ന് താഴ്വഴി പിരിഞ്ഞ്
Sunday, 9 July 2023
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ
തിടമ്പുനൃത്തകുലപതിയുടെ രംഗഭാഷ
"Dance is the hidden language of the soul."Tuesday, 8 February 2022
തിടമ്പ് നൃത്തത്തിന്റെ വിശ്വപ്രതിഭ
സാംസ്കാരികപ്രതിരോധത്തിന്റെ ഗുരുത്വകേന്ദ്രം: ഗുരുജി പുതുമന.
Sunday, 6 February 2022
ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ
'ഗുരു ചെങ്ങന്നൂർ : തെക്കൻ ചിട്ടയുടെ അതികായൻ'
പണ്ണൂർ ശിവകുമാർ
പ്രമുഖനായ കഥകളി നടനായിരുന്നു ഗുരു ചെങ്ങന്നൂർ രാമൻപിള്ള (1886–1980). പ്രതി നായക സ്ഥാനത്തുള്ള കത്തി വേഷങ്ങൾ അഭിനയിക്കുന്നതിൽ മികവ് കാട്ടിയിരുന്നു. ബാണൻ, ദുര്യോധനൻ രാവണൻ കീചകൻ ജരാസന്ധൻ എന്നിവയൊക്കെ ആയിരുന്നു പ്രസിദ്ധ വേഷങ്ങൾ. 1101 മുതൽ കൊട്ടാരം കഥകളി നടനായിരുന്നു. 65 വർഷത്തോളം കൊട്ടാരം കഥകളി യോഗത്തിനു നേതൃത്വം നൽകി. 16 ജനുവരി 1886, ന് ചെങ്ങന്നൂരിൽ ജനിച്ചു. അഭിനയത്തിനു പ്രാധാന്യം നൽകുന്ന തെക്കൻ കേരളത്തിലെ കപ്ലിങ്ങാട് ശൈലിയുടെ ആചാര്യനായിരുന്നു. "തെക്കൻ ചിട്ടയിലുള്ള അഭ്യാസക്രമങ്ങൾ"" എന്ന പുസ്തകം ചെങ്ങന്നൂർ രാമൻ പിള്ള രചിച്ചിട്ടുണ്ട്. തകഴി കേശവപ്പണിയ്ക്കർ, മാത്തൂർ കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ, കുഞ്ഞുകൃഷ്ണപ്പണിയ്ക്കർ തുടങ്ങിയവരുടെ കീഴിലുള്ള അഭ്യസനം ചെങ്ങനൂർ രാമൻ പിള്ളയെ ഒത്ത ഒരു നടനാക്കി മാറ്റി. മങ്കൊമ്പ് ശിവശങ്കരപ്പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മടവൂർ വാസുദേവൻ നായർ തുടങ്ങിയവർ അദ്ദേഹത്തിൻറെ പ്രസിദ്ധ ശിഷ്യന്മാരാണ്. 1980 നവംബർ 11 -ന് തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ചു. .
Saturday, 5 February 2022
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ
തിടമ്പുപാരമ്പര്യത്തിന്റെ ചരിത്രപുരുഷൻ
Thursday, 6 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ 2 : ഉയർത്തപ്പെട്ട സമൂഹം
Wednesday, 5 January 2022
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം
തിടമ്പ് നൃത്തം പിന്നിട്ട വഴികൾ : സാമൂഹ്യവൽക്കരണം
Thursday, 23 December 2021
തിടമ്പുനൃത്തം തന്നെ ജീവിതം
തിടമ്പുനൃത്തം തന്നെ ജീവിതം
Sunday, 21 November 2021
തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി
തിടമ്പുനൃത്തകലയുടെ അനുഭവജ്ഞാനി
-Ramakrishnan VK
തിടമ്പ് നൃത്ത അഭ്യസനത്തിന്റെ ഓർമ്മ പുതുമനയ്ക്ക് വികാരഭരിതമായ ഗൃഹാതുരത്വമാണ്. തിടമ്പ് നൃത്തം തുള്ളിയാടി പഠിച്ച കാലം. അന്ന് തൊട്ടിന്നു വരെ തിടമ്പിനായി ഉഴിഞ്ഞുവച്ച ജീവിതം. വലിയ കലാകാരനെന്നതോടൊപ്പം നൂറു ശതമാനവും കലാസ്വാദകനുമാണ് താനെന്ന് ഗോവിന്ദൻ നമ്പൂതിരി പറയുന്നു. കഥകളിയിലെയും മറ്റും വലിയ കലാകാരന്മാരുമായുള്ള ഇടപഴക്കം. ഉറക്കമൊഴിഞ്ഞുള്ള അരങ്ങുകളിൽ ഭക്തിയോടെ നൃത്തം ചെയ്യാൻ ഭക്തജനങ്ങളുടെയും മഹാന്മാരായ കലാകാരന്മാരുടെയും അനുഗ്രഹം അദൃശ്യശക്തിയാണെന്ന് അദ്ദേഹം പറയുന്നു. ഈ വിനയമാണ് പുതുമനയെ കേരളത്തിലെ മഹനീയവ്യക്തിയായി പ്രതിഷ്ഠിക്കാൻ കാരണമായത്.
Tuesday, 1 June 2021
പുതുമനയുടെ അരങ്ങാട്ടങ്ങൾ - അരങ്ങിലെ തിടമ്പാട്ടങ്ങൾ
പുതുമനയുടെ അരങ്ങാട്ടങ്ങൾ -
അരങ്ങിലെ തിടമ്പാട്ടങ്ങൾ
തിടമ്പ് നൃത്ത കലാപ്രകടനത്തിന്റെ സവ്യസാചിയാണ് പുതുമന ഗോവിന്ദൻ നമ്പൂതിരി. സമൂഹത്തിന് വേണ്ടി നിർഭയം പ്രവർത്തിക്കുന്ന കലാകാരൻ. അനേകം അരങ്ങാട്ടങ്ങളിലൂടെയും അനവധി പ്രഭാഷണങ്ങളിലൂടെയും അദ്ദേഹത്തിന്റേതു മാത്രമായ ശൈലി. അരങ്ങിലെ പുതുമനയുടെ ഓരോ അടവുകളും സദസ്സിനോട് ഒരുപാട് കാര്യങ്ങൾ പറയുന്നു. നൃത്തപ്രകടന ചാതുര്യത്തിന്റെ മുഴുമ. ആവിഷ്കാരമാധുര്യത്തിന്റെ മുറിയാത്ത ധാര. നർത്തനചാരുതയും വൈഭവവും വാസനയും പുതുമനയുടെ അരങ്ങാട്ടങ്ങളെ ആളുകളിലേക്കടുപ്പിക്കുന്നു. പുതുമനയുടെ ഇടപെടലുകളും നീക്കങ്ങളും ആളുകൾക്ക് ആകർഷകമായ പരസ്പര്യത്തിൽ എത്തിക്കുന്നു. പുതുമനയുടെ ഓരോ തുള്ളിനും വേറൊരു താളമുണ്ട് ഈണമുണ്ട്. ജനങ്ങളെ ഒന്നായി ആടിക്കുന്ന ഒരുമയുടെ ഭാഷയാണ് പുതുമനയുടെ ആനന്ദച്ചുവടുകൾക്ക്. ആളുകളുടെ മനസ്സിൽ പ്രതീക്ഷയുടെ നക്ഷത്രം പൊങ്ങിവരുന്നത് അപ്പോളാണ്. ഈ അരങ്ങാട്ടങ്ങൾക്ക് മുന്ഗാമികളുമില്ല പിന്ഗാമികളുമില്ല. അസാധാരണമായ അവതരണം. പുതുമനയുടെ ജനകീയതാളങ്ങൾ. പദതാളങ്ങളുടെ സർഗലാവണ്യം. ലോക കലാപ്രണയിയുടെ മനസ്സിൽ ഒരു ആന്ദോളനം.