Saturday, 8 May 2021
പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ സാംസ്കാരിക നവോത്ഥാനം
Friday, 23 April 2021
പുതുമന : ക്ഷേത്രനർത്തനത്തിന്റെ മഹാരഥൻ
ക്ഷേത്രനൃത്തനത്തിൽ ഇത്രയേറെ ഉയരങ്ങൾ കീഴടക്കുന്നതിനു പുറകിലുള്ള രഹസ്യം സ്ഥിരമായ സാധകവും കഠിനാദ്ധ്വാനവുമാണെന്ന് അദ്ദേഹം പറയുന്നു. ഭാരതത്തിലുള്ള നൃത്തകലാപ്രേമികളെക്കാൾ ഭാരതത്തിനപ്പുറത്തെ ആസ്വാദകർ ഗോവിന്ദൻ നമ്പൂതിരിയുടെ അടവുകളും ചുവടുകളും പഠിക്കുന്നു. നമ്പൂതിരിയെപ്പോലെ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ മാത്രം മനസ്സർപ്പിച്ച് പ്രസിദ്ധിയോ പൊതുജനപ്രീതിയോ കാംക്ഷിക്കാതെ ജീവിക്കുന്ന പ്രതിഭകൾ അപൂർവ്വം. പുരാണചരിതങ്ങളുടെ ആവിഷ്കരണമായി തിടമ്പു നൃത്തത്തെ പുനഃക്രമീകരിച്ച പുതുമന പല നൂറ്റാണ്ടുകളോളം അവഗണനയുടെ കയ്പ്പറിഞ്ഞ ജനവിഭാഗങ്ങളിലേക്ക് കലയുടെ മധുരം വിളമ്പിക്കൊടുത്തു. അദ്ദേഹം എല്ലാ ജനങ്ങളിലേക്കും ധൈര്യപൂർവ്വം കടന്നുചെന്ന് നർത്തനത്തിന്റെ പുതിയ ഇതിഹാസം രചിച്ചു. അപ്രകാരം തിടമ്പു നൃത്തമെന്ന
Thursday, 25 March 2021
പുതുമനയുടെ നൃത്തകേരളം
കെ. എം. സുധാകരൻ
കലാകേരളത്തിന്റെ അനുഗ്രഹീതകലാകാരനാണ് ജനങ്ങളുടെ ഇഷ്ട ക്ഷേത്രതിടമ്പുനർത്തകനായ ഇതിഹാസം പുതുമന ഗോവിന്ദൻ നമ്പൂതിരി. എപ്പോഴും പുതുമന ഗോവിന്ദൻ നമ്പൂതിരിക്ക് വഴികാട്ടിയായത് ജനങ്ങളുടെ പ്രോത്സാഹനവും പിന്തുണയുമാണ്. അതികഠിനമായ അഭ്യാസമുറകളും പരിശീലനവും നേടിയ ഗൗരവമുള്ള പ്രാചീന ക്ഷേത്രകലാകളരിയിലെ അതികായനാണദ്ദേഹം. തിടമ്പ് നൃത്തത്തിലെ കാലടികളും ചവിട്ടുകളും ഹൃദിസ്ഥമാക്കാനായി കാലത്ത് നേരം മൂന്നു മുതൽ കരിങ്കല്ലിൽ കൊട്ടി പഠിക്കുന്നതോടൊപ്പം പഴയ സമ്പ്രദായാനുസരണം ചെപ്പുകുടത്തിൽ പൂഴി നിറച്ച് വർഷങ്ങളായി തുള്ളി ശീലിച്ചാണ് തിടമ്പ് നൃത്തത്തിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അഞ്ചാം വയസ്സു തൊട്ട് തിടമ്പുനൃത്തത്തിനോട് അധികമായ ആവേശം കാണിച്ചിരുന്നു അദ്ദേഹം. അക്കാലം മുതൽ തന്നെ അദ്ദേഹത്തിന് തിടമ്പ് നൃത്തത്തോട് അധികമായ അന്വേഷണചിന്തയുമുണ്ടായി. അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്നുവരെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സാവുമ്പോഴേക്കും തന്നെ വടക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം പുതുമന ഗോവിന്ദൻ നമ്പൂതിരി തിടമ്പുനൃത്തമാടുകയും പല പ്രധാനക്ഷേത്രങ്ങളിലും പ്രമാണി തന്നെയാകാൻ യോഗ്യത നേടുകയും ചെയ്തു. അദ്‌ഭുതകരമായ നടനപ്രകടനത്തിലൂടെ പുതുമനയുടെ നൃത്തം ഭക്തജനങ്ങളെ വിസ്മയിപ്പിച്ചു. കലകൾ ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടർക്കും എന്റെ തിടമ്പ് നൃത്തം വീക്ഷിക്കുവാൻ കഴിയുന്നില്ലല്ലോ എന്ന വിഷമം അദ്ദേഹത്തിനുണ്ടായി. തുടർന്ന് ജാതി-മത-വർണ്ണ-വർഗ്ഗവ്യത്യാസമിWednesday, 19 August 2020
സാമൂഹികസംയോജനം തിടമ്പ് നൃത്തത്തിലൂടെ
- കെ. ചന്ദ്രിക
Tuesday, 18 August 2020
ആത്മസാന്ത്വനമായി തിടമ്പ് നൃത്തം
- കെ. ചന്ദ്രിക
Friday, 24 April 2020
MUDIYETTU
MUDIYETTU
Monday, 23 September 2019
പുതുമന ഗോവിന്ദൻ നമ്പൂതിരി നൃത്തകലയുടെ മഹാസാഗരം (സജീഷ് ശങ്കർ)
' ചിലപ്പോൾ ശാന്തസുന്ദരമായി പാദങ്ങൾ ഉയർന്നുതാഴും. ചില സമയങ്ങളിൽ വിസ്മയത്തിന്റെ മുൾമുനകളിലെത്തിച്ച് ആർത്തിരമ്പി വരും. കൊതിയോടെ കണ്ടു നിന്ന് പോകും '. പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ വിദേശത്തുള്ള പ്രശംസകരും അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ കലാജീവിതത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിൽ നിന്നും ഇതളിട്ട ഗോവിന്ദൻ നമ്പൂതിരിയുടെ വാക്കുകൾക്ക് കാതോർക്കുന്നു. നൃത്തകലയുടെ ഈ മഹാസാഗരത്തെ അറിയാൻ തന്നെ ഒരായുസ്സ് പോരാ.
Monday, 24 June 2019
വേലകളി
കളംപാട്ട്
ഹിന്ദുമതത്തിന്റെ അനുഷ്ഠാനം എന്ന നിലയിൽ ആരംഭിച്ച് ഇന്ന് വലിയ പ്രചാരം നേടിയ ഒരു പുരാതനകലയാണ് കളംപാട്ട്. പഴയ കോലത്തുനാട്ടിൽപ്പെട്ട കണ്ണൂർ ജില്ലയിൽ ഇന്നും നടന്നുവരുന്ന ഈ കലയിലെ പ്രധാന ചടങ്ങ് കളമിട്ട് പാട്ടുപാടുക എന്നതാണ്. കളംപാട്ട് നടത്തുന്നതിനുള്ള അവകാശം ഗണകവിഭാഗത്തിൽ പെട്ടവർക്കാണ്. അപൂർവ്വം ചില പെരുവണ്ണാൻ സമൂഹാംഗങ്ങളും ഇതിൽ പാണ്ഡിത്യമുള്ളവരാണ്. യക്ഷന്മാർ, ഗന്ധർവ്വന്മാർ എന്നിവയുടെ ബാധ ഒഴിപ്പിക്കാനായിക്കൊണ്ട് സ്ത്രീകൾക്ക് വേണ്ടി ചെയ്യുന്ന അനുഷ്ഠാനമാണിത്. രാത്രിയിലാണ് ചടങ്ങ് നടത്തുക. വിവാഹം കഴിഞ്ഞതിനു ശേഷം സന്താനലബ്ധിക്കായും, ഗർഭം ധരിച്ച അവസരങ്ങളിലുമാണ് കളംപാട്ട് കഴിപ്പിക്കുന്നത്. കളംപാട്ട് നടത്തുന്നതിലൂടെ സന്താനലാഭവും ഗർഭരക്ഷയും ഭർതൃസുഖവും ദേഹസുഖവും സിദ്ധിക്കും എന്നാണത്രെ ഐതിഹ്യം.
Tuesday, 30 April 2019
ആദ്യന്തം വിസ്മയം പുതുമനയുടെ ദേവനൃത്തം
Friday, 1 February 2019
Maha Kathakali Guru Chemancheri Kunhiraman Nair
Kalamandalam Gopi with Guru Chemancheri | With thidambu nritham exponent Puthumana Govindan Namboothiri | Actor Vineeth with Guru Chemancheri |
Thursday, 24 January 2019
തിടമ്പ് നൃത്തം - ഉത്തരകേരളത്തിലെ ക്ഷേത്രാചാരവും ക്ഷേത്രകലയും
