Tuesday, 28 August 2018
ജനങ്ങളുടെ പ്രിയ നർത്തകൻ
ജനങ്ങളുടെ പ്രിയ നർത്തകൻ
തിടമ്പുനൃത്തം എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരനാണ് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. ഉത്തരകേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകള്‍ സ്വാംശീകരിച്ചുകൊണ്ട് അതിനെ ചുറ്റുമുള്ള സാമൂഹികാന്തരീക്ഷത്തോട് പ്രതികരിക്കുന്ന ഉപകരണമാക്കി മാറ്റുകയായിരുന്നു അദ്ദേഹം ചെയ്തത്. തിടമ്പുനൃത്തത്തെ
അതിന്റെ ആചാരനിബദ്ധമായ ആദിരൂപത്തില്‍ നിന്നും ശാസ്ത്രീയമായ അടിസ്ഥാന മാതൃകയും രൂപവും ഭാവവും നല്കിയയാള്‍. ജീവിതം തിടമ്പു നൃത്തത്തിനായി അര്പ്പിച്ച് നിത്യവും അഭ്യസിച്ച്
അതിന്റെ ഭംഗി ചോരാതെ സംരക്ഷിച്ചു നിര്ത്തിയയാള്‍. പരിശീലിക്കാനും അരങ്ങിലെത്തിക്കാനും ആളുകളില്ലാതെ അപ്രത്യക്ഷമാകുമായിരുന്ന
തിടമ്പു നൃത്തത്തെ സ്വന്തം പ്രാണനെക്കാള്‍ സ്നേഹിച്ച് അതിനെ നാടൃശാസ്ത്രത്തിനനുസൃതമായി ചിട്ടപ്പെടുത്തിയ മഹാനായ കലാകാരനാണ് അദ്ദേഹം. ഇന്ന് കഥകളി പോലുള്ള കലാരൂപങ്ങളോടൊപ്പം പുതുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ തിടമ്പുനൃത്തവും
ആസ്വദിക്കാനും
പഠിക്കാനും വിദേശത്തു നിന്നും ആളുകള്‍ ഭാരതത്തിലെത്തുന്നു.
ജനകീയ കലാകാരന് എന്ന നിലയില് ഈ കലാരൂപത്തെ ഒന്നിന്റെയും വേലിക്കെട്ടുകളില്‍ ഒതുക്കാതെ
അതില്‍ കൂടുതല്‍ അറിവുകള്‍ കണ്ടെത്തുകയും
ഉള്ക്കൊള്ളുകയും ചെയ്തു അദ്ദേഹം. ദൈനംദിനജീവിതത്തില് ഓരോ നിമിഷത്തിലും തിടമ്പുനൃത്തത്തിന്റെ സകല സാധ്യതകളെക്കുറിച്ചും കലാപാരമ്പര്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും
മനസ്സില്‍ ഉപാസിച്ചുകൊണ്ടിരിക്കുന്ന
കലാകാരനാണ് അദ്ദേഹം.
പുതുമന ഗോവിന്ദന്‍ നമ്പൂതിരിയുടെ നിരന്തരമായ സാധകവും തിടമ്പുനൃത്തത്തോടുള്ള അര്പ്പണബോധവും
ഓരോ കലാസ്നേഹിയെയും അതിശയിപ്പിക്കുന്നു.
Monday, 16 July 2018
തിരുവാതിരക്കളി - കേരളത്തിന്‍റെ നയനമാനോഹരമായൊരു സംഘനൃത്തം.
തിരുവാതിരക്കളി - കേരളത്തിന്‍റെ നയനമാനോഹരമായൊരു സംഘനൃത്തം.
കേരളത്തിന്‍റെ തനത് കലാരൂപങ്ങളില്‍ കഥകളിയോടൊപ്പം എടുത്തുപറയാവുന്ന കലാരൂപമാണ് തിരുവാതിരക്കളി. ഓണത്തിന് മാവേലി മന്നനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ വീട്ടിലെ സ്ത്രീകള്‍ അവതരിപ്പിക്കുന്ന കലാരൂപമായിട്ടാണ് മലയാളികള്‍ക്ക് തിരുവാതിരക്കളി ഏറെ പരിചിതമായിട്ടുള്ളത്.
കാമദേവനെ ഭാസ്മമാക്കിയ പരമ ശിവനെയും ശിവന്‍റെ പത്നിയായ പാര്‍വതി ദേവിയേയും സ്തുതിച്ചുകൊണ്ട് ധനു മാസത്തിലെ തിരുവാതിര നാളില്‍ ഒരു അനുഷ്ഠാനമെന്ന നിലയിലും തിരുവാതിര അവതരിപ്പിക്കപ്പെടാറുണ്ട്. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ തപസ്സുചെയ്ത സതി (പാര്‍വതി) യുടെ ഹൃദയശുദ്ധിയും, ഭക്തി കലര്‍ന്ന സ്നേഹവായ്പും ഈ കലയിലൂടെ അനുസ്മരിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഉത്തമനായ പതിയെ ലഭിക്കുന്നതിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയായും തിരുവാതിരക്കളി അവതരിപ്പിക്കപ്പെടാറുണ്ട്.
സാധാരണ നൃത്തങ്ങള്‍ക്ക് ഗാനമാലപിക്കുന്നത് നര്‍ത്തകരല്ല. എന്നാല്‍ തിരുവാതിരക്കളിയില്‍ മുതിര്‍ന്ന ഒരു നര്‍ത്തകി പാട്ട് പാടുകയും അതേ താളത്തില്‍ മറ്റുള്ള നര്‍ത്തകിമാര്‍ ഏറ്റു പാടുകയും ചെയ്യുന്നു. ഒരു നിലവിളക്ക് കത്തിച്ചുവെച്ച് അതിനു ചുറ്റുമാണ് നൃത്തം ചെയ്യുക. ഓണത്തിന് നിലവിളക്കിനു ചുറ്റുമായി പൂക്കളവും നിറപറയും വെയ്ക്കാറുണ്ട്. ഒരേ നിറത്തിലുള്ള ബ്ലൌസും കസവുമുണ്ടുമാണ് തിരുവാതിര കളിക്കുന്നവരുടെ വേഷം.
പ്രയാസമുള്ള ചുവടുകള്‍ ഒന്നും തന്നെ തിരുവാതിരക്കളിയില്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത് അവതരിപ്പിക്കാന്‍ ഒരുപാട് തയ്യാറെടുപ്പുകള്‍ ആവശ്യമില്ല. പാട്ടിനൊപ്പം ലാസ്യഭാവത്തില്‍ ചലിക്കുകയും കൈകൊട്ടുകയും ചെയ്യുന്ന നൃത്തരൂപമായതിനാല്‍ ഇതിനെ കൈകൊട്ടിക്കളി എന്നും വിളിക്കാറുണ്ട്. അമിതമായ ശാരീരിക അധ്വാനം ഇല്ലാതെ തന്നെ ചെയ്യാവുന്ന കലയായതിനാല്‍ പ്രായമായവര്‍ക്ക് പോലും തിരുവാതിരക്കളി ചെയ്യാം.
കേരളത്തിലെ മറ്റു പല കലാരൂപങ്ങളെയും പോലെ സമൂഹത്തില്‍ നിന്ന് അന്യം നിന്നുപോകാത്ത, അനവധി വേദികളില്‍ അവതരിപ്പിച്ചുപോരുന്ന കലയാണ് തിരുവാതിരക്കളി. വിവിധ കലാസാംസ്കാരിക വേദികളില്‍, കലാലയങ്ങളില്‍ മത്സര ഇനമായിപ്പോലും തിരുവാതിരക്കളിയുണ്ട്.
ഈ കലയുടെ മനോഹാരിതയില്‍ അഭിരമിച്ച് ഒട്ടനേകം വിദേശികളും തിരുവാതിരക്കളി പഠിച്ച് ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അവതരിപ്പിക്കാറുണ്ട്.ദൃശ്യഭംഗി കൊണ്ടും, അവതരണത്തിലെ ലാളിത്യം കൊണ്ടും, സമത്വസന്ദേശം കൊണ്ടും ഏറെ മികവുറ്റൊരു കലാരൂപമാണ് കേരളത്തിന്‍റെ സ്വന്തം തിരുവാതിരക്കളി.

Sunday, 15 July 2018
താണ്ഡവനൃത്തത്തിന്‍റെ കുലപതി
July 15, 2018P Govindan Namboothiri, Puthumana Govindan Namboothiri, അനുഷ്ഠാനം, കഥകളി, കലാകാരന്, ക്ഷേത്രകല, തിടമ്പ് നൃത്തം
1 comment

ഭാരതം ഉയര്‍ത്തിപ്പിടിച്ച തനിമയാര്‍ന്ന
കലാപാരമ്പര്യങ്ങളുടെയും കലാമൂല്യങ്ങളുടെയും കാലാതിവര്‍ത്തികളായ പ്രതിപുരുഷന്മാരില്‍
ഒരാളാണ് ‘തിടമ്പുനൃത്ത’കലാകാരന് പുതുമന ഗോവിന്ദന്‍ നമ്പൂതിരി. ഉത്തരകേരളത്തിന്‍റെ തനതു നൃത്തരൂപമായ ‘തിടമ്പ് നൃത്ത’ത്തിന് ആഗോള
പ്രശസ്തി സമ്മാനിച്ച കലാകാരനാണ് അദ്ദേഹം. പരമമായ ത്യാഗബുദ്ധിയോടെ സമൂഹത്തിലേവരേയും സമഭാവനയോടെ
കണ്ട് ‘ജനകീയനൃത്തകല’ എന്ന വികാരത്തിന്‍റെ ഐക്കണുകളിലൊന്ന്. എന്നാല്‍, അദ്ദേഹത്തെ ഐക്കണാക്കി മാറ്റാതെ, കല എന്ന
മാധ്യമത്തിലൂടെ കാലത്തിന് മാര്‍ഗ്ഗദര്‍ശനമേകാന്‍ ആ
ആശയങ്ങളെയും ദര്‍ശനങ്ങളെയും കലാപ്രയോഗങ്ങളേയും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന്
ചിന്തിക്കുന്നവരുടെ കൂട്ടത്തിലാണ് ഇന്നത്തെ പല പ്രമുഖകലാപ്രവര്‍ത്തകരും.
ഉത്തരകേരളത്തിലെ ഏഴു നൂറ്റാണ്ടിലേറെ പൌരാണികമായ കലാരൂപമാണ്
തിടമ്പ് നൃത്തം. കമനീയമായി അലങ്കരിച്ച വിഗ്രഹപ്രതീകം (തിടമ്പ്) ഭക്ത്യാദരപൂര്‍വ്വം
ശിരസ്സിലേറ്റി വാദ്യസംഗീതത്തിനനുസൃതമായി നൃത്തം ചെയ്യുന്ന കലാരൂപമാണിത്. പതിഞ്ഞ
കാലത്തില്‍ ആരംഭിച്ച് ആരോഹണക്രമത്തിലാണ് നൃത്താവതരണം. ദ്രുതതാളത്തില്‍ മേളം
മുറുകുമ്പോള്‍ ആ താളക്രമത്തില്‍ വൃത്താകൃതിയില്‍ തിരിഞ്ഞ് കലാശതാളം ചവിട്ടിയാണ്
അടുത്ത താളം പതിഞ്ഞ കാലത്തില്‍ ആരംഭിക്കുന്നത്. തിടമ്പ് പുറത്ത് എഴുന്നള്ളിച്ച്
തുടങ്ങി തിരിച്ച് ശ്രീകോവിലില്‍ തിരിച്ചെത്തിക്കും വരെ നര്‍ത്തകന്
മൌനമുദ്രിതനായിരിക്കും.
ഒരു ശ്രേഷ്ഠകലാകാരന്‍ എന്നതിലുപരിയായി കല എന്ന മാധ്യമം
ഉപയോഗിച്ചുകൊണ്ട് സമൂഹത്തിന്‍റെ ആകാംക്ഷകളെയും ദു:ഖങ്ങളെയും ത്രാണനം ചെയ്യാന്‍
കഴിവുള്ള ഒരു സാഹസികനായി മാറുമ്പോള്‍ അയാള്‍ ഒരു ഉത്തമകലാകാരനാവുന്നു എന്നാണ്
പുതുമന ഗോവിന്ദന്‍ നമ്പൂതിരിയെ ഒരു മാതൃകയാക്കിക്കൊണ്ട് കലാസ്നേഹികള്‍ ഉള്‍ക്കൊള്ളുന്നത്.
അത്തരം കലാകാരന്മാര്‍ സത്യാന്വേഷികളായിരിക്കണം, സൗന്ദര്യദര്‍ശികള്‍
ആയിരിക്കെതന്നെ. ഗോവിന്ദന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം ഗുരുശ്രേഷ്ഠന്മാര്‍
പകര്‍ന്നുതന്ന കലാസങ്കല്‍പ്പങ്ങളെ സ്വായത്തമാക്കിയെടുത്ത സൃഷ്ടിവൈഭവത്തിലൂടെയും
ഭാവനാശേഷിയിലൂടെയും പരിഷ്കരിച്ച് തേച്ചുമിനുക്കുന്നതോടൊപ്പം പൂര്‍വ്വാധികം
സുന്ദരമാക്കുന്നതിലുള്ള ആത്മാര്‍ത്ഥപരിശ്രമത്തിലൂടെയാണ് ശ്രദ്ധ നേടിയെടുത്തത്.
അദ്ദേഹം ഒരു സത്യാന്വേഷിയായതുകൊണ്ടാകാം അത്. ആചാരാനുഷ്ഠാനങ്ങളുടെ പരമമായ ലക്‌ഷ്യം
പ്രപഞ്ചസത്യം മനുഷ്യന് അനുഭവവേദ്യമാക്കുക എന്നതും കൂടിയാണല്ലോ. ഗോവിന്ദന്‍
നമ്പൂതിരിയുടെ എത്രയോ പതിറ്റാണ്ടുകളായുള്ള ഭഗീരഥയത്നം ഒരു സമൂഹത്തിന് നേരിടേണ്ടി
വരുന്ന വെല്ലുവിളികള്‍ക്ക് സമാധാനം നല്‍കാന്‍ കഴിവുണ്ടാക്കികൊടുക്കുന്ന
ശക്തിയാക്കാന്‍ കലാപ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്താനായിരുന്നു.
Thursday, 5 July 2018
ഗുരു അമ്മന്നൂർ - വിശ്വപൈതൃകകലയുടെ ആചാര്യൻ
ഗുരു അമ്മന്നൂർ - വിശ്വപൈതൃകകലയുടെ ആചാര്യൻ
ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് സാധാരണയായി കൂടിയാട്ടം നടത്തി വരാറുള്ളത്. ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാന്മാര്‍ പുരുഷ കഥാപാത്രങ്ങളെയും നങ്ങ്യാരുമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും കൂടിയാട്ടം അരങ്ങേറുന്നു. അതുല്യനായ കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍.
ചെറുപ്പത്തിൽത്തന്നെ കലാരംഗത്തേക്ക് കാലെടുത്തുവെച്ച ഇദ്ദേഹം പതിനൊന്നാംവയസ്സിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ വെച്ച് അരങ്ങേറ്റം നടത്തി. അമ്മന്നൂർ ചാച്ചുചാക്യാരും അമ്മന്നൂർ വലിയമാധവചാക്യാരുമായിരുന്നു ഗുരുക്കന്മാർ. മൂന്നു വർഷത്തിനുശേഷം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ ആദ്യപരിപാടി അവതരിപ്പിച്ചു.
ഗുരുക്കന്മാരിൽനിന്ന് പരമ്പരാഗതമായ രീതിയിൽ പരിശീലനം ലഭിച്ചശേഷം കൊടുങ്ങല്ലൂർ രാജകുടുംബത്തിലെ കുഞ്ഞുണ്ണിത്തമ്പുരാൻ ഭാഗവതരിൽനിന്ന് അഭിനയത്തിലും നാട്യശാസ്ത്രത്തിലുംഉപരിപഠനം നടത്തുകയുണ്ടായി. കൂടാതെ വിദുഷി കൊച്ചിക്കാവ് തമ്പുരാട്ടിയുടെയും വിദ്വാൻ മാന്തിട്ട നമ്പൂതിരിയുടെയും കീഴിൽ സംസ്കൃതാധ്യയനവും നടത്തി.
Monday, 2 July 2018
തെയ്യവും തിറയും
കേരളത്തിലെ പ്രാചീനമായ ഒരു അനുഷ്ഠാനനര്‍ത്തനകലയാണ് തെയ്യം. ഈ കലാരൂപം ആഹാര്യമനോഹാരിതയില്‍ സമ്പന്നമാണ്. അരൂപനും അദൃശ്യനുമായ ഈശ്വരനുമായി ഭക്തര്‍ക്ക് ഇടപെടാനുള്ള ഒരു കലാമാധ്യമമായി തെയ്യാട്ടം രൂപാന്തരപ്പെടുന്നു. തെയ്യങ്ങളെ അതിന്റെ സ്വഭാവമനുസരിച്ച് നാലായി തരംതിരിക്കാം – ശൈവ-വൈഷ്ണവതെയ്യം, ഭഗവതി തെയ്യം, പുരാണ തെയ്യം, മാനുഷിക തെയ്യം. തെയ്യാട്ടത്തിന്റെ ലക്‌ഷ്യം സമൂഹത്തിന്റെ സമൂലമായ സൌഖ്യവും നന്മയുമാണ്. പല ജനസമൂഹങ്ങളെ ഒരുമിപ്പിക്കുവാനും പല തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളുമായി ബന്ധിപ്പിക്കുവാനും സാമുദായിക മൈത്രിയുടെ പ്രതീകമായി തെയ്യം നിലകൊള്ളുന്നു. സംസാരിക്കുന്ന ദൈവങ്ങളാണ് തെയ്യങ്ങള്‍. ഭക്തജനങ്ങള്‍ തങ്ങളുടെ വേദനകളും വിഷമതകളും മറ്റു പ്രശ്നങ്ങളും ദൈവത്തോട് ഉണര്‍ത്തിക്കുകയും നേര്‍ച്ചകളും വഴിപാടുകളും നേരിട്ട് സമര്‍പ്പിക്കുകയും തെയ്യങ്ങള്‍ വിഷസംഹാരിയായ മഞ്ഞള്‍ പ്രസാദം നല്‍കി ഉരിയാടി അനുഗ്രഹിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ജീവിതത്തിലെ കുഴങ്ങിമറിഞ്ഞ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകുന്നു.
കുലദൈവങ്ങളെയും തറവാട്ടു പരദേവതമാരെയും കാലാകാലങ്ങളില്‍ കെട്ടിയാടുന്നതിലൂടെയും കുടുംബത്തിന്റെയും ദേശത്തിന്റെയും അനര്‍ത്ഥങ്ങള്‍ അകറ്റി നാട്ടിനും തറവാട്ടിനും ഐശ്വര്യവുമുണ്ടാവുമത്രേ.
തെയ്യം എന്ന പോലെ തിറ എന്നൊരു പദവും പ്രചാരത്തിലുണ്ട്. ആദ്യത്തേതു വടക്കും രണ്ടാമത്തേതു തെക്കും പ്രചരിച്ചിരുന്ന പദങ്ങളെന്നല്ലാതെ വലിയ വ്യത്യാസമൊന്നുമില്ല. തറയിലെ മാടത്തില്‍ കെട്ടിയാടുന്ന തെക്കന്‍ദേശത്തുനിന്ന് ഏഴുന്നള്ളിയ ഈശ്വരന്‍മാരായ ക്ഷേത്രപാലകന്‍, വൈരജാതന്‍, വേട്ടയ്ക്കൊരുമകന്‍, ഊര്‍പ്പഴശി എന്നിവരെല്ലാം തിറകളായിട്ടാണ് അറിയപ്പെടുന്നത്. തിറകള്‍ക്ക് തലേദിവസം വെള്ളാട്ടമുണ്ടാവും. തെയ്യം കെട്ടുന്നവര്‍ ചില ചമയങ്ങള്‍ അണിഞ്ഞും മിക്കപ്പോഴും മുഖമെഴുതിയുമാണ് വെള്ളാട്ടം നടത്തുന്നത്. തെയ്യത്തിന്‍റെ ചെറിയ രൂപമായ തോറ്റം എല്ലാ തെയ്യങ്ങള്‍ക്കും പതിവില്ല. അത്തരം തെയ്യങ്ങള്‍ക്കും തിറകള്‍ക്കും വെള്ളാട്ടമാണ് പതിവ്. വെള്ളാട്ടത്തിന് തോറ്റവേഷത്തെക്കാള്‍ ഉടയാടകളും മെയ്യലങ്കാരവും ഉണ്ടാകും. മുഖത്തുതേയ്പ്പും വെള്ളാട്ടത്തിനു പതിവുണ്ട്. രൂപത്തിലും ഭാവത്തിലും അവ തെയ്യത്തോട് അടുക്കുന്നു. സ്ത്രീ ദേവതകള്‍ക്കെല്ലാം തോറ്റമുണ്ട്. എന്നാല്‍, വേട്ടക്കൊരുമകന്‍, വൈരജാതന്‍, ഊര്പ്പഴച്ചി, പൂമാരുതന്‍, വയനാട്ടുകുലവന്‍, കണ്ടനാര്‍ കേളന്‍, കന്നിക്കൊരുമകന്‍ എന്നീ പുരുഷതെയ്യങ്ങള്‍ക്ക് വെള്ളാട്ടമാണ്. വെള്ളാട്ടമുള്ളവയ്ക്ക് തോറ്റമോ തോറ്റമുള്ളവയ്ക്ക് വെള്ളാട്ടമോ സാധാരണ പതിവില്ലെങ്കിലും കൂടുതല്‍ നാളുകള്‍ കളിയാട്ടം നടത്തുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളാട്ടവും തോറ്റവും മാറി മാറി നടത്താറുമുണ്ട്.
കളിയാട്ട മഹോത്സവകാലം ഭക്തജനങ്ങള്‍ക്ക് ഒരു പുത്തനുണര്‍വ്വാണ്. നമ്മുടെ സനാതനമായ സംസ്കാരത്തെ ശാശ്വതമായി നിലനിര്‍ത്തിപ്പോന്ന, കണ്ണികള്‍ അറ്റുപോകുന്ന കുടുംബബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന ഒത്തുചേരലിന് പരമപ്രധാനമായ പങ്ക് തെയ്യങ്ങള്‍ വഹിക്കുന്നു.

തിടമ്പ് നൃത്തം ഒരു സപര്യ
July 02, 2018govindan namboothiri, P Govindan Namboothiri, temple, temple art, thidambu nritham, thidambunritham, vedabahu
4 comments

വേദബാഹു
വടക്കേ മലബാറിലെ ചില അമ്പലങ്ങളിലെ ഉത്സവഭാഗമായി രാത്രിസമയത്ത് നടന്നിരുന്ന ‘തിടമ്പ് നൃത്തം’ എന്ന ക്ഷേത്രാചാരത്തില്‍ ശാസ്ത്രീയമായ ചിട്ടപ്പെടുത്തലുകള്‍ വരുത്തി പാരമ്പര്യച്ചുവടുകള്‍ നിലനിര്‍ത്തിക്കൊണ്ട് ലോകമെമ്പാടും അവതരിപ്പിച്ചു നടന്ന കലാകാരനാണ് ഗോവിന്ദന്‍ നമ്പൂതിരി. തിടമ്പ് നൃത്തത്തില്‍ രണ്ട് അംശങ്ങളുണ്ട് – അനുഷ്ഠാനപരമായ വലിയ അംശവും കലാപരമായ ചെറിയ അംശവും. അനേകം വര്‍ഷങ്ങളുടെ സിദ്ധിയും സാധനയും ചേര്‍ന്ന വൈഭവത്തിലൂടെ ഇതിലെ കലാപരമായ അംശത്തെ വിപുലീകരിച്ച് ജനകീയമാക്കിയ തിടമ്പ്നൃത്ത കുലപതിയാണ് അദ്ദേഹം. കേവലം 'പരിഷ്കാരത്തിനു വേണ്ടി' മാത്രം സിനിമാറ്റിക് നൃത്തത്തിന്റെപാതയിൽ വർണ്ണാഭമായ വേഷവിധാനങ്ങൾ ഉൾക്കൊള്ളിച്ചും ഇതരനൃത്തകലാരൂപങ്ങളുടെ അന്ധമായ അനുകരണം കൊണ്ടും ഏഴു നൂറ്റാണ്ടുകൾ പഴക്കമുള്ള പവിത്രമായ ഈ കലാരൂപം വളരുകയല്ല, തളരുകയാണെന്ന് അദ്ദേഹം ശക്തമായി അഭിപ്രായപ്പെട്ടിരുന്നു. ചടുലമായ കാലപ്രവാഹത്തില്‍ ആത്മശോഭയ്ക്ക് മങ്ങലേറ്റ് ക്രമേണ ഇല്ലാതാകുമായിരുന്ന തിടമ്പ് നൃത്തത്തിന് അദ്ദേഹം ചൈതന്യം പകര്‍ന്ന് പുതുജീവനേകി ഒരു ക്ഷേത്രാചാരം എന്ന അവസ്ഥയില്‍ നിന്ന് ക്ഷേത്രകലയാക്കി വളര്‍ത്തിയെടുത്തു.
ഭാരതീയ നാട്യശാസ്ത്രത്തില്‍ തന്നെ കലയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ നിയമങ്ങള്‍ അനുസരിക്കുന്ന കലയാണ് തിടമ്പ് നൃത്തം എന്നാണ് ഗോവിന്ദന്‍ നമ്പൂതിരി അഭിപ്രായപ്പെടുന്നത്. ഭൗതികതകളുടെ പ്രായോഗികതലങ്ങള്‍ സൃഷ്ടിച്ച് അവയെ വളര്‍ത്തുന്ന സാമൂഹികമനശാസ്ത്രശൈലിയാണ് നാട്യശാസ്ത്രത്തില്‍. അതിലെ ഘടകങ്ങളായ നൃത്തം, ഗീതം, വാദ്യം എന്നിവയില്‍ മുഖ്യം നൃത്തം തന്നെയാണ്.

നൃത്തകുലപതി കലാശ്രീ. പുതുമന ഗോവിന്ദൻ നമ്പൂതിരി ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരീക്ഷേത്രത്തിൽ നടത്തിയ തിടമ്പ് നൃത്തം
നാട്യശാസ്ത്രം ഉദ്ഭവിച്ചതു തന്നെ സാധാരണ മനുഷ്യനുമായി ബന്ധപ്പെട്ട സകലത്തിന്റെയും പ്രതിരൂപമായി അവന് വിജ്ഞാനവും വിനോദവും പകരുന്നതിനാണ്. ക്ഷേത്രോത്സവത്തിലെ ഒരു പ്രധാന അനുഷ്ഠാനമായിരുന്ന തിടമ്പ് നൃത്തത്തിന്റെ ഈ സാധ്യതയെ ശാസ്ത്രീയമാക്കി ജനകീയവൽക്കരിക്കുകയാണ് ഗോവിന്ദൻ നമ്പൂതിരി ചെയ്തത്. നാട്യശാസ്ത്രപ്രകാരം വിവക്ഷിക്കപ്പെട്ട 13 അംഗങ്ങളിൽ രസം, ഭാവം, അഭിനയം, ധർമ്മി, വൃത്തി, പ്രവൃത്തി, സിദ്ധി, സ്വരം, അതോദ്യാ, ഗാനം, പ്രകൃതി, ഉപചാരം, മണ്ഡപം എന്നിവയിൽ പലതിനും തിടമ്പ് നൃത്തവുമായി ബന്ധമുണ്ട്. ഭരതമുനി ബ്രഹ്‌മാവിങ്കൽ സമർപ്പിച്ച് പ്രയോഗിച്ച ഭാരതീ, സാത്വതീ, ആരഭി എന്നീ വൃത്തികളുടെ അവലംബങ്ങൾ പുരുഷപ്രകൃതി ഉയർത്തിക്കാട്ടുന്ന 'താണ്ഡവ'ത്തിൽ ഉൾപ്പെടുന്നു; താണ്ഡവസമ്പ്രദായപ്രകാരമുള്ള നൃത്തമാണ് തിടമ്പ് നൃത്തം.
തിടമ്പ് നൃത്തത്തിലെ ദൃശ്യാനുഭവം നർത്തകന്റെ ചുവടുകളിലൂടെയും ശ്രവണാനുഭവം ചെണ്ട, വലംതല, കൊമ്പ്, കുഴൽ, ശ്രുതി, ഇലത്താളം എന്നീ വാദ്യോപകരണങ്ങളിലൂടെയുമാണ്. പതിഞ്ഞ താളത്തിൽ നിന്ന് മുറുകിയ താളത്തിലേക്കാണ് അവതരണത്തിന്റെ സഞ്ചാരം. താളങ്ങളിൽ വാദ്യം വിനിമയം ചെയ്യുന്ന ശബ്ദഭാഷ, അനുസൃതമായി നർത്തകൻ പദചലനത്തിലൂടെ വിനിമയം ചെയ്യുന്ന രൂപഭാഷ, നർത്തകന് ഹൃദയമുദ്രയെന്ന ഒരേയൊരു മുദ്ര. ഗോവിന്ദൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം പ്രേക്ഷകമനസ്സിൽ വർണ്ണോജ്ജ്വലമായ വൈകാരികതലങ്ങളിലൂടെ ഇന്നും തീവ്രമായ അനുഭൂതികൾ സൃഷ്ടിക്കുന്നു. നാട്യശാസ്ത്രത്തിൽ ജനകീയതയെ അതിജീവനത്തിന്റെ മോക്ഷമാർഗ്ഗമായി പ്രതിപാദിക്കുമ്പോൾ, ഈ കാലഘട്ടത്തിലും പുതുമന ഗോവിന്ദൻ നമ്പൂതിരി ഒരു വശത്ത് തിടമ്പ് നൃത്തത്തിന്റെ തനിമയും സ്വാഭാവികതയും നിലനിർത്തുന്നതോടൊപ്പം മറുവശത്ത് ഈ കലാരൂപത്തിന് ജനപ്രീതി നേടിയെടുക്കുകയും ചെയ്യുന്നു.

ക്ഷേത്രാങ്കണങ്ങളിലെ നൃത്തപ്രകടനങ്ങള്‍ക്ക് പ്രേക്ഷകമനസ്സില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയ നൃത്തവൈഭവന്‍..
പേരും പെരുമയും കൊടുമുടിയോളം എത്തിയിട്ടും എളിമയുടെ നറുംപുഞ്ചിരി പൊഴിക്കുന്ന തിടമ്പ് നൃത്ത അദ്ഭുതം..
പുതിയ ഉയരങ്ങളും പദവികളും കീഴടക്കി തിടമ്പ് നൃത്തത്തെ ലോകത്തിന്‍റെ നെറുകയിലെത്തിയ വിസ്മയകലാകാരന്‍..
ഇത്തരം ഇതിഹാസങ്ങള്‍ നൂറ്റാണ്ടുകളുടെ കാത്തിരിപ്പില്‍ ഒരിക്കല്..
Sunday, 1 July 2018
ഗോപിയാശാൻ - കഥകളിയുടെ ചക്രവർത്തി
July 01, 2018acting, gopi ashan, kalamandalam, kalamandalam gopi, kathakali, kathakalipadangal, kathi vesham, kottakkal, pacha vesham
No comments

ഗോപിയാശാൻ - കഥകളിയുടെ ചക്രവർത്തി
ലോകശ്രദ്ധ പിടിച്ചുപറ്റിയ കേരളീയ കലാരൂപമാണ് കഥകളി. രാമനാട്ടം, കൃഷ്‌ണനാട്ടം തുടങ്ങിയ കലകളിൽനിന്ന് ഉരുത്തിരിഞ്ഞ് ഭാരതത്തിനുതന്നെ അഭിമാനമായി മാറിയ കലയാണ് ഇത്. കഥകളി വേഷങ്ങളുടെ ദൃശ്യഭംഗിയും വേഷപ്പൊലിമയും ഏതൊരു സഹൃദയനും ആകർഷണീയമാണ്. കഥകളിയുടെ അരങ്ങിലെ വിസ്മയമാണ് ഗോപിയാശാൻ. വടക്കെ മനാലത്ത് ഗോവിന്ദന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കലാമണ്ഡലം കൃഷ്ണൻ നായർക്കും കലാമണ്ഡലം രാമൻ കുട്ടി നായർക്കും ശേഷം കേരളം കണ്ട പ്രസിദ്ധനായ കഥകളി ആചാര്യൻ. കഥകളിയിലെ ഏതാണ്ട് എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതൽ ആസ്വാദകപ്രശംസ നേടിയത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്‌ക്കൽ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്. ദുര്യോധനവധത്തിലെ രൌദ്രഭീമനായും ഉത്തരാസ്വയംവരത്തിലെ അര്‍ജുനനായും നളചരിതത്തിലെ നളനായും കര്‍ണശപഥത്തിലെ കര്‍ണനായും ഇപ്പോഴും അരങ്ങുകളിൽ നിന്നും അരങ്ങുകളിലേക്ക്.
കലാമണ്ഡലം ഗോപിയുടെ ദശരഥൻ
കഥളിയില്‍ ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാണെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ് കൂടുതല്‍ മികച്ചത്. കലാമണ്ഡലം ഗോപിയുടെ നളനും കോട്ടയ്ക്കല്‍ ശിവരാമന്റെ ദമയന്തിയും ഏറെ പ്രസിദ്ധമാണ്. കഥകളിയിലെ കല്ലുവഴി ചിട്ടയെ ജനപ്രിയമാക്കുന്നതില്‍ അദ്ധേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ' കലാമണ്ഡലം ഗോപി' എന്ന പേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഇദ്ദേഹത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യ്തിട്ടുണ്ട്. ആശാന്റെ തുടക്കം തുള്ളലിലായിരുന്നു. ആദ്യം അരങ്ങേറിയതും അതിൽത്തന്നെ. കൂവപ്പിള്ളിൽ പുഷ്പകത്തു പരമേശ്വരൻ നമ്പീശന്റെ ശിക്ഷണത്തിലാണ് എട്ടാം വയസ്സിൽ അരങ്ങിലെത്തിയത്. തുള്ളലിൽ ഒതുങ്ങാത്ത പ്രതിഭാ സ്പർശം അന്നേ ശ്രദ്ധിക്കപ്പെട്ടു. പിന്നെ കഥകളിയിലേക്കു മാറി.
അച്ചിട്ടമായ ചിട്ടകൾ, മുദ്രക്കൈകളുടെ ഭംഗി, ചൊല്ലിയാട്ടത്തിന്റെ ചാരുതയും ചടുലതയും, അംഗചലനങ്ങളുടെ സൗകുമാര്യം, അഭിനയം എന്നിവ സംഗമിച്ച നടനാണു കലാമണ്ഡലം ഗോപി. തെളിനീർ പ്രവാഹം പോലെ ഇപ്പോഴും ഒഴുകുന്ന ശൈലി.
കഥകളിയിലെ കലാമണ്ഡലം ഗോപിയുടെ സ്ഥാനത്തെക്കുറിച്ച് ആചാര്യന്മാരും സാധാരണക്കാരും വിവരിച്ചിട്ടുണ്ട്. കലാമണ്ഡലം ഗോപിയെ വിലയിരുത്തുക അത്ര എളുപ്പമല്ല. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സങ്കേതപരമായ കൃത്യത ഒരു വശത്ത്. പ്രണയിക്കുകയും ഉന്‍മാദം കൊള്ളുകയും വിലപിക്കുകയുമൊക്കെച്ചെയ്യുന്ന കഥാപാത്രങ്ങളുടെ ലൌകികസ്വഭാവസവിശേഷതകള്‍ മറുവശത്ത്. കഥാപാത്രവുമായി താദാത്മ്യം സംഭവിച്ചുവെന്നു പോലും ധരിച്ചുപോകാവുന്ന അനുഭവതീവ്രതയിലും അരങ്ങിനെക്കുറിച്ചും അതിലെ ചലനവിനിമയത്തെക്കുറിച്ചുമുള്ള സമ്പൂര്‍ണമായ ബോധ്യം. സങ്കേതബദ്ധതയുടെയും താദാത്മീകരണത്തിന്റേതുമായ ആവിഷ്കാരവൈരുദ്ധ്യത്തെ കലാമണ്ഡലം ഗോപി അനായാസം പരിഹരിക്കുന്നത് അത്ഭുതകരമാണ്. മാനുഷികമായ ചലനങ്ങളെ കഥകളിയരങ്ങിന്റെ ഭാഷയിലേക്ക് ഈ നടന്‍ വിവര്‍ത്തനംചെയ്യുന്നത് അത്രമേല്‍ സ്വാഭാവികമായാണല്ലൊ. താളബദ്ധമായ ചലനങ്ങളുടെ കാര്യത്തില്‍ കലാമണ്ഡലം ഗോപി കൈക്കൊള്ളുന്ന പ്രയോഗപദ്ധതിയാണ് ഈ ലേഖനത്തിന്റെ വിഷയം. അവയില്‍ത്തന്നെ പലതും ഓരോ അരങ്ങിനുമനുസരിച്ചു പരിവര്‍ത്തനവിധേയമാകുന്നതിനാല്‍ ഈ പ്രയോഗപദ്ധതിയുടെ നിര്‍ണയം ആപേക്ഷികമാണെന്ന് ആദ്യംതന്നെ പറയട്ടെ. കളരിയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ട സങ്കേതങ്ങള്‍ പോലും ഈ നടന്റെ മനോധര്‍മ്മത്തിനുള്ള ഉപകരണങ്ങളാകുന്നത് പ്രമേയപരമായ വെല്ലുവിളി കടുത്തതാക്കുന്നു. ഗോപി കളരിച്ചിട്ടകളെ മറികടക്കുന്നുവെന്നല്ല പറഞ്ഞു വരുന്നത്. കളരിച്ചിട്ടയെ വൈയക്തികമായ മനോധര്‍മ്മസാധ്യതകളുപയോഗിച്ച് പൊലിപ്പിച്ചെടുക്കുന്നുവെന്നാണ്.
വാദ്യകലാചക്രവര്‍ത്തി മട്ടന്നൂര്‍
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി കേരളത്തിലെ അറിയപ്പെടുന്ന വാദ്യകലാകാരനാണ്. അസുരവാദ്യമായ ചെണ്ടയിലെ നാദഭംഗിയിലാണ് അദ്ദേഹം തന്‍റെ ജീവിതം കണ്ടെത്തിയത്. തായമ്പക, ചെണ്ടമേളം, പഞ്ചവാദ്യം എന്നിവയില്‍ അതീവനിപുണനാണ് അദ്ദേഹം. മലയാളികളുടെ മഹോത്സവമായ തൃശൂര്‍ പൂരത്തില്‍ എട്ടു വര്‍ഷങ്ങള്‍ തിരുവമ്പാടി വിഭാഗത്തിന്‍റെ മേളപ്രമാണക്കാരനായിരുന്നു ഈ വാദ്യചക്രവര്‍ത്തി. ആരാധനയുടെ ഭാഗമായ ക്ഷേത്രചിട്ടകളുടെയും സോപാനസംഗീതത്തിന്റെയും അന്തരീക്ഷത്തില്‍ വളര്‍ന്ന മട്ടന്നൂര്‍ കഥകളി ചെണ്ടയും അഭ്യസിച്ചിട്ടുണ്ട്.
യുവാവായിരിക്കെ തന്നെ സോപാനസംഗീതം, പാണി, കഥകളിച്ചെണ്ട, തായമ്പക എന്നിവയിലും വിദഗ്ദ്ധനായി അദ്ദേഹം. താളസ്ഥിതി, സാധകം, ശബ്ദഭംഗി, കാലപ്രമാണം, ഭാവം, സംഗീതം എന്നീ സിദ്ധികള്‍ മട്ടന്നൂരിനുണ്ട്. പഞ്ചാരി, പഞ്ചവാദ്യം, വാദ്യമഞ്ജരി, ശ്രുതി മേളം എന്നീ പരീക്ഷണ സമ്പ്രദായങ്ങൾക്ക് നേതൃത്വം നല്കി. ചെണ്ട എന്ന വാദ്യോപകരണത്തില്‍ കഴിവിന്‍റെ കരുത്തും കൈപ്പുണ്യവും കാട്ടുന്ന ഉന്നതകലാകാരനാണ് അദ്ദേഹം.
ചെണ്ട മേളം എന്ത് എന്നറിയണമെങ്കില്‍ തായമ്പക പഠിച്ചിരിക്കണം എന്ന് ശങ്കരന്‍ കുട്ടി മാരാര്‍ പറഞ്ഞിട്ടുണ്ട് . തായമ്പകയെന്നാല്‍ ചെണ്ടയുടെ വ്യത്യസ്ത ശബ്ദങ്ങളെ എല്ലാ തരത്തിലും ഉപയോഗിച്ച്, നിയമങ്ങളോട് കൂടി കൂറുകളും,എണ്ണങ്ങളും താളത്തില്‍ കൊള്ളിച്ചു ചിട്ടയോടെ കൊട്ടുന്ന മേളം. അതീവ സാധകത്തിന്റെയും കൂട്ടായ്മയുടെയും സ്വ-സമര്‍പ്പണത്തിന്റെയും ഒത്തു ചേരലാണ് ഓരോ മേളവും. തായമ്പകയെ മറ്റു മേളങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് മേള പ്രധാനിയുടെ മനസ്സാന്നിധ്യവും കൃത്യതയും മനോധര്‍മ്മവും ആണ്. മറ്റെല്ലാ മേളങ്ങളിലും കഥകളിയിലും, ചെണ്ട , കൂടെയുള ഉപകരങ്ങളുടെ കൂടെ ചേര്‍ന്നാണ് കൊട്ടുന്നത്. അതിനാല്‍ ചെണ്ടയുടെ ശബ്ദത്തെ നിയന്ത്രിച്ചു കൊട്റെണ്ടി വരാറുണ്ട് . അല്ലെങ്ങില്‍ കൊട്ടുന്ന എണ്ണംകള്‍ നിയന്ത്രിക്കേണ്ടി വരാറുമുണ്ട്. തായമ്പക, ചെണ്ടയെ സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെ കൊട്ടാന്‍ അനുവദിക്കുന്നു. കൊട്ടുന്നയാളുടെ മനോധര്‍മം അനുസരിച്ച് എത്രത്തോളം ഭംഗിയാക്കാവുന്നതാണ്.
വെള്ളിനേഴി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 15 വര്‍ഷത്തോളം ചെണ്ട അധ്യാപകനായിരുന്നു അദ്ദേഹം.